സിയറ ഇഫക്‌ട്? 2 ലക്ഷം രൂപ വിലക്കുറവിൽ പുത്തൻ ഹെക്‌ടർ പുറത്തിറക്കി എംജി; കൂട്ടിന് 7-സീറ്റർ മോഡലും

ഇന്ത്യൻ വാഹന വിപണിയിൽ എംജി മോട്ടോർസിന് (MG Motor) അഡ്രസുണ്ടാക്കി കൊടുത്ത മോഡലാണ് ഹെക്‌ടർ. രാജ്യത്തെ ആദ്യത്തെ ഇൻ്റർനെറ്റ് കണക്‌റ്റഡ് എസ്‌യുവിയായി കടന്നുവന്ന് ആളുകളുടെ മനസ് കീഴടക്കിയ വാഹനം ഇന്നും ജനസമ്മതനായി മുന്നേറുകയാണ്. പണ്ടത്തെ അത്ര കച്ചോടം ഇല്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ടെന്നത് എംജിയെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇതിനോടകം 2 ലക്ഷത്തിലധികം സന്തോഷവാൻമാരായ ഉടമകളും ഹെക്‌ടറിനുണ്ട് കേട്ടോ. ഇപ്പോഴിതാ ന്യൂജെൻ എതിരാളികൾക്കിടയിൽ വിലസാനായി ഹെക്‌ടറിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് (MG Hector Facelift) പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് എംജി.

പണ്ട് അന്യായ ഗ്ലാമറുണ്ടായിരുന്ന മോഡലിനെ മിനുക്കിമിനുക്കി വഷളാക്കിയെന്ന് തോന്നുന്ന തരത്തിലാണ് പുതിയ ഡിസൈൻ. പക്ഷേ പഴയതിനേക്കാൾ പ്രീമിയംനെസ് ഉയർന്നിട്ടുണ്ടെന്ന് തറപ്പിച്ച് പറയാനാവുന്ന മാറ്റങ്ങളാണ് കമ്പനി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിന് സമ്മാനിച്ചിരിക്കുന്നത്. 11.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് എസ്‌യുവി മുഖംമിനുക്കി വിപണിയിൽ എത്തിയിരിക്കുന്നത്.

2026 MG Hector Facelift Launches In India

അതായത് നിലവിലുള്ള മോഡലിനേക്കാൾ 2 ലക്ഷം രൂപ വിലക്കുറച്ചാണ് എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിയിരിക്കുന്നതെന്ന് ചുരുക്കം. അതെന്തായാലും ടാറ്റ സിയറ, പുതിയ മഹീന്ദ്ര XUV 7XO എന്നിവയുടെ വരവിനോട് അനുബന്ധിച്ചാണെന്നതിൽ സംശയമൊന്നും വേണ്ട. ഹെക്‌ടറിൻ്റെ പുതുമോഡലിനായുള്ള ബുക്കിംഗ് എംജി മോട്ടോർസ് ഇന്ന് മുതൽ ആരംഭിക്കും. വില കുത്തനെ കുറച്ചത് എന്തായാലും ആളുകളെ ഷോറൂമിലെത്തിക്കാൻ സഹായിച്ചേക്കും.

എം‌ജി ഹെക്‌ടറിനൊപ്പം അതിൻ്റെ 7-സീറ്റർ മോഡലായ ഹെക്‌ടർ പ്ലസിൻ്റെ വിലയും പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനി. 17.29 ലക്ഷം രൂപ മുതലാണ് മൂന്നുവരി മോഡലിനായി ചെലവഴിക്കേണ്ടി വരിക. ഇതുവരെ ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ വേരിയൻ്റുകളുടെ വില മാത്രമാണ് എം‌ജി പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ് കേട്ടോ. സ്റ്റൈൽ, സെലക്‌ട് പ്രോ, സ്മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നീ വേരിയൻ്റുകളിലാണ് 5-സീറ്റർ ഹെക്‌ടർ വാങ്ങാനാവുക.

2026 MG Hector Facelift Launches In India

അതേസമയം ഷാർപ്പ് പ്രോ, സാവി പ്രോ എന്നീ വേരിയന്റുകളിൽ ഹെക്‌ടർ പ്ലസ് വാങ്ങാനും സാധിക്കും. 5-സീറ്റർ മോഡലിന് 11.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നൽകേണ്ടി വരിക. അതേസമയം 7-സീറ്റർ വകഭേദങ്ങൾക്ക് 17.29 ലക്ഷം മുതൽ 19.49 ലക്ഷം വരെയും വില കൊടുക്കേണ്ടി വരും. ഇതെല്ലാം പെട്രോൾ എഞ്ചിൻ ഓപ്ഷനുമായി വരുന്ന എസ്‌യുവിയുടെ വിലകളാണ് കേട്ടോ. ഡീസൽ വകഭേദങ്ങളുടെ വില പിന്നീടായിരിക്കും അറിയിക്കുക.

ഇനി ഏറ്റവും പുതിയ എംജി ഹെക്‌ടർ എസ്‌യുവി നിരയുടെ ഡിസൈൻ മാറ്റങ്ങൾ എന്തെല്ലാമെന്ന് വിശദമായി നോക്കിയാലോ... മൊത്തത്തിൽ പൊളിച്ചെഴുതിയ രൂപത്തിൽ ഹെക്‌സഗണൽ സ്ലാറ്റുകളുള്ള ഗ്രിൽ, അതേ ബമ്പറുകൾ, ബ്ലാക്ക് വീൽ ആർച്ച് ക്ലാഡിംഗുകൾ, നിലവിലെ മോഡലിലെ അതേ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎൽ മൊഡ്യൂൾ, സൈഡ് ക്ലാഡിംഗുകൾ, ഷാർക്ക്-ഫിൻ ആൻ്റിന എന്നിവയെല്ലാമാണ് വാഹനം സ്വീകരിച്ചിരിക്കുന്നത്.

2026 MG Hector Facelift Launches In India

വശക്കാഴ്ച്ചയിലേക്ക് നീങ്ങുമ്പോഴും അടിസ്ഥാന രൂപം ഒന്ന് തന്നെയാണെങ്കിലും റീഡിസൈൻ ചെയ്‌ത അലോയ് വീലുകൾ പുതുമ സമ്മാനിക്കുന്നുണ്ട്. ഒപ്പം സെലാഡൺ ബ്ലൂ, പേൾ വൈറ്റ് എന്നീ പുതിയ കളർ ഓപ്ഷനുകൾ ഉപയോഗിച്ച് ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിനെ അടിപൊളിയാക്കുവാനുള്ള ശ്രമവും എംജിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അറോറ സിൽവർ, സ്റ്റാറി ബ്ലാക്ക്, ഗ്ലേസ് റെഡ് തുടങ്ങിയവയാണ് എസ്‌യുവിലെ മറ്റ് നിറങ്ങൾ.

ഹെക്ടറിൻ്റെ അകത്തളത്തിൽ പുതിയ ഡ്യുവൽ-ടോൺ അർബൻ ടാൻ ഇൻ്റീരിയറുകൾ, 14 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ വഴിയുള്ള പുതിയ ഐ-സ്വൈപ്പ് ടച്ച് അധിഷ്ഠിത ജെസ്റ്റർ കൺട്രോളുകൾ, ഡിജിറ്റൽ ഓട്ടോ കീ, പ്രോക്‌സിമിറ്റി ലോക്ക്/അൺലോക്ക്, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ, വെർട്ടിക്കൽ എസി വെൻ്റുകൾ, ഇൻഫിനിറ്റി ഹാർമാൻ സൗണ്ട് സിസ്റ്റം, 5, 6, 7 സീറ്റ് കോൺഫിഗറേഷനുകൾ എന്നിവയെല്ലാമാണ് എംജി ഉൾപ്പെടിത്തിയിരിക്കുന്നത്.

ഇതിൽ 6, 7 സീറ്റ് കോൺഫിഗറേഷനുകൾ ഹെക്ടർ പ്ലസിന് മാത്രമുള്ളതാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലോ. ഇൻഫോടെയ്ൻമെൻ്റിൽ ഒരു VRAM മൊഡ്യൂളും ലഭിക്കുന്നു. ഇത് 10GB വരെ എക്‌സ്പാൻഡബിളാണെന്നും കമ്പനി പറയുന്നുണ്ട്. പുതിയ എസ്‌യുവികൾ അതേ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഹെക്ടർ പെട്രോൾ നിരയിൽ 143 bhp പവറും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് വരുന്നത്.

കൂടാതെ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായോ പെട്രോൾ വേരിയൻ്റുകൾ തെരഞ്ഞെടുക്കാനാവും. ഹെക്ടർ ഡീസൽ മോഡലുകളിൽ 170 bhp കരുത്തിൽ 350 Nm ടോർക്കും നൽകുന്ന 2.0 ലിറ്റർ യൂണിറ്റാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഡീസൽ ഓട്ടോമാറ്റിക് എസ്‌യുവിയിൽ ഇപ്പോഴും ലഭ്യമല്ലെന്നതാണ് രസകരമായ വിഷയം. ഇത് പലരേയും നിരാശപ്പെടുത്തിയേക്കാവുന്ന വിഷയമാണ്.

More from DriveSpark

Article Published On: Monday, December 15, 2025, 14:16 [IST]
English summary
2026 mg hector facelift launches in india price starts at rs 11 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X