ഥാറും ജിംനിയും വാങ്ങാനിരുന്നവർ ഇങ്ങ് പോരേ, ടൊയോട്ടയുടെ ബേബി ലാൻഡ് ക്രൂയിസർ ഇങ്ങെത്തി മക്കളേ

ഇന്ത്യൻ വാഹന പ്രേമികൾക്ക് ഏറെയിഷ്‌ടമുള്ള ബ്രാൻഡാണ് ടൊയോട്ട (Toyota). ഇന്നോവ, ഫോച്യൂണർ, ലാൻഡ് ക്രൂയിസർ തുടങ്ങിയ വമ്പൻമാരോട് ആരാധനയില്ലാത്ത വണ്ടിഭ്രാന്തൻമാർ ഉണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ടൊയോട്ട ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന മോഡലാണ് ബേബി ഫോർച്യൂണർ അല്ലെങ്കിൽ ബേബി ലാന്‍ഡ് ക്രൂയിസര്‍. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വാഹനം അവതാരപ്പിറവിയെടുത്തിരിക്കുകയാണ് ഇപ്പോൾ. 2025 ജപ്പാൻ മൊബിലിറ്റി ഷോയിലാണ് കമ്പനി കുഞ്ഞൻ ലാൻഡ് ക്രൂയിസറിനെ പ്രദർശിപ്പിച്ചിരിക്കുന്നത്. FJ ക്രൂയിസർ (2026 Toyota FJ Cruiser) എന്നാണ് എസ്‌യുവിക്ക് കമ്പനി പേരിട്ടിരിക്കുന്നത്.

1951-ല്‍ പുറത്തിറങ്ങിയ ടൊയോട്ടയുടെ ആദ്യത്തെ 4x4 വാഹനമായ FJ40 മോഡലിനുള്ള ആദരവാണ് പുത്തന്‍ എസ്‌യുവി. 2026 FJ ക്രൂയിസറിന്റെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഘടകമായിരിക്കും ഡിസൈൻ. ടൊയോട്ടയുടെ കോംപാക്‌ട് ക്രൂയിസർ ഇവി കൺസെപ്റ്റിൽ നിന്നാണ് ഇതിന്റെ രൂപം പരിണമിച്ചിരിക്കുന്നത്. പരുക്കനും നിവർന്നുനിൽക്കുന്നതുമായ എസ്‌യുവിയുടെ രൂപഘടന ആരേയും ആകർഷിക്കുന്നതാണ്.

2026 toyota fj cruiser

ലാൻഡ് ക്രൂയിസർ 250 പതിപ്പിലേത് പോലെ ട്രിം ലെവലിനെ ആശ്രയിച്ച് 2026 FJ ക്രൂയിസറിന് രണ്ട് ഫ്രണ്ട് ഫാസിയകളുണ്ട്. ഇതിൽ ഒന്നിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും മറ്റൊന്നിന് ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ലഭിക്കും. ചിസെൽഡ് ബോഡി പാനലുകൾ, കട്ടിയുള്ളതും ഫ്ലേർഡ് ആയതുമായ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, മസ്ക്കുലർ ബമ്പർ, കട്ടിയുള്ള സി പില്ലറുകൾ, ടെയിൽഗേറ്റിലെ സ്പെയർ വീൽ, ആകർഷകമായ എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് ഡിസൈനിനെ ആകർഷകമാക്കുന്നത്.

ടൊയോട്ടയും കസ്റ്റമൈസേഷന് കൂടുതൽ ശ്രദ്ധ ചെലുത്തിയാണ് FJ ക്രൂയിസർ പണികഴിപ്പിച്ചിരിക്കുന്നത്. എളുപ്പത്തിൽ ഊരി മാറ്റാവുന്ന കാർഗോ പാനലുകൾ, സ്നോർക്കലുകൾ പോലുള്ള ഓപ്ഷണൽ ഘടകങ്ങളെല്ലാം കൊടുത്താണ് മിനി ലാൻഡ് ക്രൂയിസർ നിർമിച്ചിരിക്കുന്നത്. ലാൻഡ് ക്രൂയിസർ 250 മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മിനി എസ്‌യുവിയും.

2026 toyota fj cruiser

പക്ഷേ 270 മില്ലീമീറ്ററിന്റെ ചെറിയ വീൽബേസാണുള്ളത്. ഇതുവഴി FJ ക്രൂയിസറിന്റെ ടേണിംഗ് സർക്കിൾ വെറും 5.5 മീറ്ററായി കുറക്കാനും ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചു. 2026 FJ ക്രൂയിസറിന് വലിപ്പത്തിലേക്ക് നോക്കിയാൽ 4,575 mm നീളവും 1,855 mm വീതിയും 1,960 mm ഉയരവുമുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 215.3 മില്ലീമീറ്ററും അപ്രോച്ച് ആംഗിൾ 31-ഡിഗ്രിയുമാണ്. അതിനാൽ, വിശ്വസനീയമായ ഓഫ്-റോഡർ പദവി എസ്‌യുവിക്ക് നഷ്ടമാവില്ല.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും മിനിമലിസ്റ്റിക്കും ഫ്യൂച്ചറിസ്റ്റിക്കുമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഒന്നിലധികം ലെയറുകളുള്ള ഫങ്ഷണൽ ഡാഷ്‌ബോർഡ്, 12.5 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോളിനുള്ള ഫിസിക്കൽ ബട്ടണുകൾ, ഓഡിയോ, ക്രൂയിസ് കൺട്രോളുകളുള്ള കട്ടിയുള്ള സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, തുടങ്ങിയ നിരവധി ആധുനിക സവിശേഷതകളാൽ സമ്പന്നമാണ് മിനി എസ്‌യുവി.

2026 toyota fj cruiser

2026 ടൊയോട്ട FJ ക്രൂയിസറിന് കരുത്ത് പകരുന്നത് 2.7 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. ഇത് 161 bhp പവറിൽ ഏകദേശം 245 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഓഫ്-റോഡിംഗ് കഴിവുകൾക്കായി 4X4 ട്രാൻസ്ഫർ കേസും എസ്‌യുവിക്ക് കൊടുത്തിട്ടുണ്ട്. അടുത്ത വർഷം മധ്യത്തോടെ ജപ്പാനിലാവും വാഹനം ലോഞ്ച് ചെയ്യപ്പെടുക. പിന്നീട് താമസിയാതെ ഇന്ത്യ പോലുള്ള വിപണികളിലേക്ക് മിനി എസ്‌യുവി എത്തിയേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 21, 2025, 13:07 [IST]
English summary
2026 toyota fj cruiser mini suv revealed design features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X