ന്യൂജെൻ എസ്‌യുവികളോട് കൊമ്പുകോർക്കാൻ ടാറ്റയുടെ 90 കിഡ്, സിയറയുടെ അവതരണത്തിന് തീയതിയായി

നല്ല നിർമാണ നിലവാരവും സേഫ്റ്റിയുമുള്ള വാഹനങ്ങൾ കുറഞ്ഞ വിലയിൽ സാധാരണക്കാരിലേക്ക് എത്തിച്ച കമ്പനിയാണ് ടാറ്റ മോട്ടോർസ് (Tata Motors). മാരുതി സുസുക്കിക്ക് (Maruti Suzuki) പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി കഴിഞ്ഞ മാസം മാറിയ ടാറ്റ വരുന്ന മാസങ്ങളിലും വിട്ടുകൊടുക്കാൻ തയാറല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇതിഹാസ വാഹനമെന്ന പരിവേഷമുള്ള സിയറ (Tata Sierra) നവംബറിൽ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ തീയതി സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിലും തീരുമാനമെത്തിയിരിക്കുകയാണ് സുഹൃത്തുക്കളേ...

ഓട്ടോകാർ റിപ്പോർട്ട് ചെയ്‌തത് പ്രകാരം പുത്തൻ സിയറ നവംബർ 25-ന് ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തും. ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവി സ്ഥാനം പിടിക്കുക. കൂടാതെ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ അതേ സെഗ്മന്റിലായിരിക്കും സിയറ മത്സരത്തിനെത്തുക.

All-New Tata Sierra SUV To Launch In India On November 25 What To Expect

ആദ്യം സിയറയുടെ ICE പതിപ്പ് പുറത്തിറക്കാനാണ് ടാറ്റ മോട്ടോർസ് തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും കളത്തിലേക്ക് എത്തും. ഏകദേശം 11 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. 1991-ൽ അവതരിക്കപ്പെട്ട ഐക്കണിക്ക് എസ്‌യുവിയുടെ പല സ്റ്റൈലിംഗ് ഘടകങ്ങളും നിലനിർത്തിയാവും പുതിയതിനെ കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്.

പഴയ സിയറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ എസ്‌യുവിയിൽ സിഗ്നേച്ചർ കർവ്ഡ് റിയർ വിൻഡോകൾ, ബോക്‌സി വീൽ ആർച്ചുകൾ, ടോളറായിട്ടുള്ള ബോണറ്റ് തുടങ്ങിയ നിരവധി ഡിസൈൻ ഘടകങ്ങൾ കമ്പനി നിലനിർത്തിയിട്ടുണ്ട്. ചെറിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, കൂടുതൽ നിവർന്നുനിൽക്കുന്ന, സ്ലാബ്-സൈഡഡ് ഷെയ്പ്പ് എന്നിവയും സിയറയെ വേറിട്ടുനിർത്തും. സ്ലിം ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ടാറ്റ കാറുകളുടേതിന് സമാനമാണ്.

All-New Tata Sierra SUV To Launch In India On November 25 What To Expect

19 ഇഞ്ച് അലോയ് വീലുകളായിരിക്കും വശക്കാഴ്ച്ചയിലെ പ്രധാന ഹൈലൈറ്റ്. എക്സ്റ്റീരിയറിനേക്കാൾ കിടിലമായ ഇന്റീരിയറായിരിക്കും സിയറ ഇത്തവണ വഹിക്കുക. മഹീന്ദ്ര XEV 9e പോലുള്ള ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം വരാനിരിക്കുന്ന സിയറയിലുണ്ടാകാൻ സാധ്യതയുണ്ട്. മൂന്ന് സ്ക്രീനുകളിൽ ഒന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും രണ്ടാമത്തേത് സെൻട്രൽ, പാസഞ്ചർ-സൈഡ് ടച്ച്‌സ്‌ക്രീനുകളുമായിരിക്കും.

ഇതുകൂടാതെ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള അഡാറ് ഫീച്ചറുകൾ വേറെയും സിയറയിലുണ്ടാവും. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ സിയറയിൽ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 ADAS എന്നിവ പോലുള്ളവയെല്ലാം കുത്തിനിറയ്ക്കും.

All-New Tata Sierra SUV To Launch In India On November 25 What To Expect

മറ്റ് ടാറ്റ എസ്‌യുവികളെപ്പോലെ ഉയർന്ന ക്രാഷ് സുരക്ഷാ റേറ്റിംഗും സിയറയുടെ പ്രത്യേകതയായിരിക്കും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ ഒന്നിലധികം പവർട്രെയിനുകളിൽ ടാറ്റ മോട്ടോഴ്‌സ് പുതിയ സിയറ വാഗ്ദാനം ചെയ്യും. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച തദ്ദേശീയ ബ്രാൻഡിന്റെ പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ (ഡയറക്ട് ഇഞ്ചക്ഷൻ) എഞ്ചിൻ പെട്രോൾ എസ്‌യുവിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ഈ 1.5 ലിറ്റർ TGDI എഞ്ചിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പായിരിക്കും സിയറയുടെ എൻട്രി ലെവൽ വേരിയന്റുകൾക്ക് തുടിപ്പേകാൻ എത്തുക. കർവ് കൂപ്പെ എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ടാറ്റ സിയറയിൽ ഒരുക്കിയേക്കാം. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി ZS ഇവി, മഹീന്ദ്ര BE 6 തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന സിയറ ഇവി അടുത്ത വർഷം തുടക്കത്തോടെ വിപണിയിലെത്തുകയും ചെയ്യും.

ഇലക്‌ട്രിക് സിയറയിയുടെ കാര്യമെടുത്താൽ ഇതിൽ 4WD ലേഔട്ട് പ്രാപ്തമാക്കുന്ന സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷനുണ്ടാവും. ആയതിനാൽ നല്ല ഓഫ്-റോഡിംഗ് കഴിവുകളും ഇതിനുണ്ടാവാം. ടാറ്റ സിയറ ഹാരിയറിന് താഴെയായി സ്ഥാപിക്കുന്നതിനാൽ അതിന്റെ ഉയരം 4.3 മീറ്ററിൽ താഴെയായിരിക്കും. 4×4 കോൺഫിഗറേഷൻ്റെ സാന്നിധ്യം കൂടിയുണ്ടെങ്കിൽ എസ്‌യുവി കളറാവുമെന്ന് തന്നെ പറയാം.

More from DriveSpark

Article Published On: Tuesday, October 28, 2025, 16:31 [IST]
English summary
All new tata sierra suv to launch in india on november 25 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X