നെക്സോൺ ഇവി മതിയാവില്ലെന്ന് ടാറ്റക്ക് അറിയാം, മഹീന്ദ്രയോട് മുട്ടാൻ ടാറ്റ കണ്ടുവെച്ചിരിക്കുന്ന ഐറ്റം ഇതാണ്

ഇന്ത്യയുടെ സ്വന്തം വാഹനമേളയായ ഓട്ടോ എക്സ്പോ എല്ലാത്തവണയും കളറാക്കാറുള്ളവരാണ് ടാറ്റ മോട്ടോർസ്. ഇത്തവണത്തെ 2025 പതിപ്പിലും രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുകയാണ് ടാറ്റ. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അവിന്യ ഇവി പ്രദർശിപ്പിച്ചുകൊണ്ടാണ് കമ്പനിയുടെ അരങ്ങേറ്റം. 2022-ലാണ് അവിന്യ കൺസെപ്റ്റ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇത്തവണ കൂടുതൽ പ്രൊഡക്ഷൻ രൂപത്തിൽ ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവി കളറായിട്ടുണ്ട്. പുതിയ ബോഡി ശൈലിയും ഇൻ്റീരിയർ ഡിസൈനുമെല്ലാം ആരേയും മോഹിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ജാഗ്വർ ലാൻഡ് റോവറിൻ്റെ EMA പ്ലാറ്റ്‌ഫോമിൻ്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് അവിന്യ കൺസെപ്റ്റിന്റെ അടിസ്ഥാനം.

2022-ൽ പ്രദർശിപ്പിച്ച മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ അവിന്യ കൺസെപ്‌റ്റിൻ്റെ എക്സ്റ്റീരിയർ ഡിസൈനിന് സമഗ്രമായ മാറ്റങ്ങൾ ലഭിച്ചിട്ടുണ്ട്. ടി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ബ്ലാങ്കഡ് ഓഫ് ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് അവിന്യ ഇവിയുടെ പുറംമോടിയിലെ പ്രധാന കാഴ്ച്ചകൾ. കൂടുതൽ മസ്ക്കുലറായ ബോഡി ഡിസൈൻ, കിടിലൻ കട്ടുകളും ക്രീസുകളും വരെ കാറിനെ അഴകനാക്കുന്നുണ്ട്.

Auto Expo 2025 Tata Avinya Concept Showcased At Bharat Mobility Global Expo

ക്യാമറ അധിഷ്‌ഠിത ഔട്ട്‌സൈറ്റ് റിയർവ്യൂ മിററുകൾ (ORVM), മുൻഡോറുകളിലെ അവിന്യ ബാഡ്‌ജിംഗ്, ടെയിൽ ലൈറ്റിലെ T ആകൃതിയിലുള്ള ഡിസൈൻ എന്നിവയാണ് ടാറ്റ അവിന്യ കൺസെപ്റ്റ് കാറിലെ മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. അകത്തേക്ക് കയറിയാൽ ഒരു ഡ്യുവൽ-ടോൺ ക്യാബിനാവും ആളുകളെ സ്വീകരിക്കാൻ ഒരുക്കിയിരിക്കുന്നത്. അലങ്കോലമാക്കാതെയുള്ള ഇന്റീരിയർ ഡിസൈനിംഗ് അടിപൊളിയാണ്.

ടച്ച് പ്രവർത്തനക്ഷമമാക്കിയ ബട്ടണുകളുടെയും കൺട്രോൾ പാനലുകളുടെയും വിപുലമായ ഉപയോഗമുണ്ടെങ്കിലും മൊത്തത്തിലുള്ള ഇൻ്റീരിയർ ഡിസൈൻ വൃത്തിയുള്ളതായി നിലനിർത്താൻ ടാറ്റ നന്നായി പണിയെടുത്തിട്ടുണ്ട്. ഡ്രൈവർ ഡിസ്‌പ്ലേ സ്റ്റിയറിംഗ് വീലിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആധുനിക ഇലക്ട്രിക് കൺസെപ്റ്റുകളിൽ നിന്നും വ്യത്യസ്തമായി അവിന്യയ്ക്ക് അകത്ത് കൂടുതൽ സ്‌ക്രീനുകളില്ല.

Auto Expo 2025 Tata Avinya Concept Showcased At Bharat Mobility Global Expo

അവിന്യ കൺസെപ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷൻ-സ്പെക്ക് മോഡലുകൾ ധാരാളം ഫീച്ചറുകൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേ (ഒന്ന് ഇൻസ്ട്രുമെൻ്റേഷനും മറ്റൊന്ന് ഇൻഫോടെയ്ൻമെൻ്റിനും), പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, മൾട്ടി-സോൺ ഓട്ടോമാറ്റിക് എസി, വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിൽ ഉൾപ്പെടുത്തിയേക്കും.

സേഫ്റ്റിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലാതെയാവും അവിന്യ ഒരുക്കിയിരിക്കുന്നത്. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവ പോലുള്ള ഗംഭീര സുരക്ഷാ സന്നാഹങ്ങൾ തന്നെ കാറിലുണ്ടാവും. 5-സ്റ്റാർ യൂറോ NCAP ക്രാഷ് സേഫ്റ്റി റേറ്റിംഗ് നേടാൻ കഴിയുന്ന പ്ലാറ്റ്ഫോം തങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് ടാറ്റ പറയുന്നത്.

Auto Expo 2025 Tata Avinya Concept Showcased At Bharat Mobility Global Expo

അവിന്യ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ടാറ്റ മോട്ടോർസിൻ്റെ മൂന്നാം തലമുറ ഇവികളുടെ അടിസ്ഥാനമായ EMA പ്ലാറ്റ്‌ഫോമിന് കുറഞ്ഞത് 500 കിലോമീറ്റർ റേഞ്ച് എങ്കിലും സിംഗിൾ ചാർജിൽ നൽകാനാവും. അതിനായി ഒരു വലിയ ബാറ്ററി പായ്ക്ക് ഓപ്ഷൻ തന്നെ കാറുകളിലേക്ക് വന്നെത്തും. ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഉപയോഗിച് കോൺഫിഗർ ചെയ്യാനാവുന്ന വിധമാണ് അവിന്യ കൺസെപ്റ്റ് പണികഴിപ്പിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ-സ്പെക് ജെൻ-3 ഇവികൾക്കൊപ്പം ഒരു അത്യാധുനിക ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും കമ്പനി നൽകും. അവിന്യ അടിസ്ഥാനമാക്കി ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. എന്തായാലും അവിന്യ ഓട്ടോ എക്പോയിൽ ശ്രദ്ധനേടുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഒപ്പം സിയെറ ഇവിയുടെ പ്രൊഡക്ഷൻ പതിപ്പും കൂടി പ്രദർശിപ്പിക്കുന്നതോടെ സംഗതി ഉഷാറാവും.

More from DriveSpark

Article Published On: Friday, January 17, 2025, 12:46 [IST]
English summary
Auto expo 2025 tata avinya concept showcased at bharat mobility global expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X