30,000 രൂപയാണോ ശമ്പളം? നിങ്ങൾക്ക് വാങ്ങാൻ പറ്റിയ മൈലേജുള്ള 'നല്ല കാറുകൾ' ഏതൊക്കെയാണെന്ന് പറഞ്ഞുതരാം

കാർ എന്ന സ്വപ്‌നവും പേറിനടക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പറ്റാതെ സാമ്പത്തിക പ്രതിസന്ധികൾ കാരണം പലർക്കും അതിനു സാധിക്കാറില്ല. എങ്ങനെയെങ്കിലും പണം സ്വരുക്കൂട്ടി വാങ്ങാമെന്ന് വെച്ചാൽ പിന്നെയും വരും ഒരുപാട് കൺഫ്യൂഷനുകൾ. സെക്കൻഡ് ഹാൻഡ് വേണോ അതോ പുതിയത് വാങ്ങണോ എന്നൊക്കെയുള്ള പല ചിന്തകളാവും മനസിൽ. പുത്തൻ വാങ്ങിയാൽ പിന്നെ വേറെ ടെൻഷനൊന്നും വേണ്ടല്ലോയെന്നതാവും പലരേയും ഇവിടേക്ക് ആകർഷിക്കുന്നത്. ഏത് കാർ വാങ്ങണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ്. പക്ഷേ ഉപയോഗത്തിന് അനുസരിച്ച് ഏറ്റവും മികച്ചത് ഏതെന്ന് തെരഞ്ഞെടുക്കണം ആദ്യം.

കാർ വാങ്ങുന്നയാളുടെ ബജറ്റ്, വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഉപയോഗം, ഡ്രൈവിംഗ് ശീലം തുടങ്ങി നിരവധി ഘടകങ്ങളെ പരിഗണിക്കേണ്ടിവരും. ഇതിൽ ബജറ്റ് താളംതെറ്റുമോയെന്ന ആശങ്കയും പലർക്കുമുണ്ടാവും. 30,000 രൂപ പ്രതിമാസ ശമ്പളുമുള്ളയാളാണ് നിങ്ങളെങ്കിൽ വാങ്ങാൻ പറ്റിയ ചില നല്ല കാറുകളെ പരിചയപ്പെടുത്തി തരാം. 6 ലക്ഷത്തിൽ താഴെ വിലയുള്ള മോഡൽ തെരഞ്ഞെടുക്കുന്നതാവും ഈയൊരു ശമ്പളമുള്ളവർക്ക് അനുയോജ്യം.

Best Budget Friendly Cars For Individuals Who Earn Rs 30 000 Monthly

30,000 രൂപ വരുമാനമുള്ള ആളുകൾക്ക് ഉയർന്ന ചെലവുകളോ ഇഎംഐയുടെ വലിയ ബാധ്യതയോ ഒന്നുമില്ലാതെ ഇവറ്റകളെ പോറ്റാം എന്നതാണ് ഈയൊരു ബജറ്റിൽ വാഹനം വാങ്ങാൻ നിർദേശിക്കുന്നതിന്റെ പ്രധാന കാരണം. സ്മാർട്ട് ബജറ്റിംഗിലൂടെ കാർ സ്വന്തമാക്കാൻ സാധിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം. 6 ലക്ഷം ബജറ്റിൽ വാഹനം വാങ്ങാൻ 1 മുതൽ 2 ലക്ഷം വരെയുള്ള ഡൗൺ പേയ്‌മെന്റ് അടയ്ക്കുന്നതാവും ഉചിതം.

അങ്ങനെയെങ്കിൽ ഇഎംഐക്കായി 6,000 രൂപ മുതൽ 8,500 രൂപ വരെ മാറ്റിവെച്ചാൽ മതിയാവും. ഇത് ഓരോ ബാങ്കിന്റേയും പലിശ നിരക്കിനെ അടിസ്ഥാനമാക്കിയാവും മാറ്റം വരിക. കൂടാതെ ഒരു സിഎൻജി ബൈ-ഫ്യുവൽ വേരിയന്റ് തെരഞ്ഞെടുത്താൽ ഇന്ധനച്ചെലവും നന്നേ കുറയ്ക്കാനാവും. പോക്കറ്റ് കീറാതെ കൊണ്ടുനടക്കാനും വിശ്വസിച്ച് ഏതറ്റം വരെയും ഉപയോഗിക്കാവുമാവുന്ന 6 ലക്ഷം ബജറ്റിൽ വാങ്ങാനാവുന്ന കാറുകളിതാ.

Best Budget Friendly Cars For Individuals Who Earn Rs 30 000 Monthly

മാരുതി ആൾട്ടോ K10: പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത ഇന്ത്യയിലെ മിടുക്കൻ എൻട്രി ലെവൽ കാറുകളിലൊന്നാണ് ആൾട്ടോ. 4.5 ലക്ഷം മുതൽ വിലയുള്ള മാരുതിയുടെ കുഞ്ഞൻ ഹാച്ച്ബാക്ക് ലിറ്ററിന് 24 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെ മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതിൽ 5 ലക്ഷം ബജറ്റിൽ കണ്ണുംപൂട്ടി വാങ്ങാം. കുറഞ്ഞ മെയിന്റനെൻസുള്ളതിനാൽ അക്കാര്യത്തിലും പോക്കറ്റ് കീറാതെ ആൾട്ടോ സംരക്ഷിച്ചോളും.

റെനോ ക്വിഡ്: ഇതേ ബജറ്റിൽ സ്വന്തമാക്കാനാവുന്നൊരു നല്ല കാറാണിത്. സ്റ്റൈലിഷ് ഡിസൈനിനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പോലെയുള്ള സജ്ജീകരണങ്ങളുമായി വരുന്ന ക്വിഡിന് 5.20 ലക്ഷം രൂപയോളമാണ് വില വരുന്നത്. 22 മുതൽ 24 കിലോമീറ്റർ വരെ മൈലേജ് നൽകുന്ന റെനോയുടെ ഇത്തിരി കുഞ്ഞൻ സിറ്റി ഉപയോഗത്തിനും ചെറിയ കുടുംബത്തിനും തികച്ചും അനുയോജ്യവുമാണ്.

Best Budget Friendly Cars For Individuals Who Earn Rs 30 000 Monthly

മാരുതി എസ്-പ്രെസോ: 5.30 ലക്ഷം മുതൽ വില ആരംഭിക്കുന്ന മാരുതി സുസുക്കി എസ്-പ്രെസോ ലിറ്ററിന് 24-26 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. ഇതിന്റെ മിനി എസ്‌യുവി രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ചെറിയ യാത്രകൾക്കെല്ലാം അനുയോജ്യമാക്കുന്ന കാര്യമാണ്. ഇതിലും മൈലേജ് വേണമെന്നുള്ളവർക്ക് കാറിന്റെ സിഎൻജി വേരിയന്റും തെരഞ്ഞെടുക്കാനാവും.

ടാറ്റ ടിയാഗോ: 6 ലക്ഷം ബജറ്റിൽ സേഫ്റ്റിയുള്ള കാറാണ് നോക്കുന്നതെങ്കിൽ മറ്റൊരു സംശയമോ ആശങ്കകളോ കൂടാതെ ടിയാഗോ വാങ്ങിക്കാം. 5.60 ലക്ഷം മുതൽ വില ആരംഭിക്കുന്ന ഹാച്ച്ബാക്കിനും 20-23 കിലോമീറ്റർ മൈലേജ് നൽകാനാവും. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള ടാറ്റ മോട്ടോർസിന്റെ എൻട്രി ലെവൽ വാഹനം 30,000 രൂപ ശമ്പളമുള്ള വ്യക്തിക്ക് താങ്ങാനാവും.

More from DriveSpark

Article Published On: Sunday, March 9, 2025, 16:00 [IST]
English summary
Best budget friendly cars for individuals who earn rs 30000 monthly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X