നിർമിക്കുന്നത് ആകെ 50 എണ്ണം മാത്രം! പുത്തൻ കാറുമായി ബിഎംഡബ്ല്യു, വില തുടങ്ങുന്നത് 64 ലക്ഷം മുതൽ

വണ്ടിഭ്രാന്തൻമാരുടെ ഇഷ്‌ടപ്പെട്ട ആഡംബര വാഹന നിർമാതാക്കളിൽ പ്രമുഖരാണ് ബിഎംഡബ്ല്യു. മെർസിഡീസ് ബെൻസ് എന്ന അതികായകൻമാരുടെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെടുന്നതും ഇതേ ബ്രാൻഡിനെയാണ്. രാജ്യത്തെ സ്ത്രീജനങ്ങൾക്ക് പോലും അറിയാവുന്ന ജർമൻpeJz കമ്പനി വാഹനങ്ങൾ പുറത്തിറക്കുന്നതിൽ യാതൊരു വിധ മടിയും കാണിക്കാറില്ല. വിപണിയിൽ സജീവമായി നിൽക്കുന്നതിനായി പുതുപുത്തൻ മോഡലുകൾ അടിക്കടി ഇന്ത്യയിലേക്ക് കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ 3 സീരീസിന്റെ പുത്തൻ പതിപ്പുകളുമായി വിപണിയിൽ എത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു. ആഗോളതലത്തിൽ പ്രശസ്തമായ 3 സീരീസിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ലിമിറ്റഡ് റൺ '50 ജഹ്രെ' എഡിഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

3 സീരീസ് 330Li M സ്‌പോർട്ടിനും ബിഎംഡബ്ല്യു M340i മോഡലിനുമാണ് 50 ജഹ്രെ എഡിഷനുകൾ കമ്പനി സമ്മാനിച്ചിരിക്കുന്നത്. രണ്ട് മോഡലുകളും ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ പ്രാദേശികമായി നിർമിക്കുന്നതാണ്. കൂടാതെ എക്സ്ക്ലൂസീവ് ക്യാരക്‌ടർ കൊണ്ടുവരാനായി ഓരോ മോഡലുകളുടേയും വെറും 50 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമിക്കുകയുള്ളൂവെന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്.

BMW 3 Series 50 Jahre Edition Launched In India Price Starts From Rs 64 Lakh

ബിഎംഡബ്ല്യുവിന്റെ ഓൺലൈൻ ഷോപ്പ് വഴിയാണ് ഇവ വിൽപ്പനയ്ക്ക് എത്തുന്നത്. ബിഎംഡബ്ല്യു 330Li M സ്‌പോർട്ട് 50 ജഹ്രെ എഡിഷന്റെ എക്സ്ഷോറൂം വില 64 ലക്ഷം രൂപ യാണ് വരുന്നത്. അതേസമയം ബിഎംഡബ്ല്യു M340i 50 ജഹ്രെ എഡിഷന്റെ എക്സ്ഷോറൂം വില 76.90 ലക്ഷം രൂപയും വരും. ജിഎസ്ടി, സെസ് എന്നിവ ഉൾപ്പെടുന്ന വിലകളിൽ റോഡ് ടാക്സ്, ടിസിഎസ്, ആർടിഒ ചാർജുകൾ, ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നില്ലെന്നതും ശ്രദ്ധിക്കണേ.

M ഹൈ ഗ്ലോസ് ഷാഡോ ലൈൻ, കാർബൺ ഫൈബർ ട്രിം, ബി-പില്ലറിൽ ലേസർ കൊത്തിയെടുത്ത '1/50' ബാഡ്ജിംഗ് തുടങ്ങിയ സ്പോർട്ടി എക്സ്റ്റീരിയർ ഹൈലൈറ്റുകളോടെയാണ് ബിഎംഡബ്ല്യു 330Li M സ്‌പോർട് 50 ജഹ്രെ എഡിഷൻ വരുന്നത്. 3D ഓഗ്‌മെന്റഡ് നാവിഗേഷനോടുകൂടിയ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, കാർബൺ ഫൈബർ ഇൻസേർട്ടുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഐഡ്രൈവ് ഓപ്പറേറ്റിംഗ് സിസ്റ്റം 8.5 പ്രവർത്തിപ്പിക്കുന്ന വൈഡ്‌സ്‌ക്രീൻ കർവ്ഡ് ഡിസ്‌പ്ലേ എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകതകൾ.

BMW 3 Series 50 Jahre Edition Launched In India Price Starts From Rs 64 Lakh

2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ സെഡാന്റെ ഹൃദയം. 258 bhp പവറിൽ പരമാവധി 400 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കാറിന് വെറും 6.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ബ്ലാക്ക്ഡ് ഔട്ട് ഫെൻഡർ ബാഡ്ജുകൾ, ഹബ്‌ക്യാപ്പുകൾ, റിയർ ബാഡ്ജിംഗ്, ലേസർ എക്‌സ്‌ക്ലൂസിവിറ്റി മാർക്കിംഗുകൾ തുടങ്ങിയ M നിർദ്ദിഷ്ട ഡിസൈൻ ഘടകങ്ങളാണ് M340i 50 ജഹ്രെ എഡിഷനിൽ ഉള്ളത്.

ബെസ്പോക്ക് കീ ഫോബ്, റെഡ് മാർക്ക്‌ഡ് സ്റ്റിയറിംഗ് വീൽ, കാർബൺ ഫൈബർ ട്രിമ്മുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ ഉള്ള ജെറ്റ് ബ്ലാക്ക് 19 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ M പെർഫോമൻസ് ആക്‌സസറികളും ഇതിലെ അധിക ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. 374 bhp കരുത്തിൽ 500 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ സ്ട്രെയിറ്റ് സിക്‌സ് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സെഡാന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

BMW 3 Series 50 Jahre Edition Launched In India Price Starts From Rs 64 Lakh

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 4.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ M340i 50 ജഹ്രെ എഡിഷനാവും. ബിഎംഡബ്ല്യുവിന്റെ X ഡ്രൈവ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, M സ്പോർട്ട് ഡിഫറൻഷ്യൽ, അഡാപ്റ്റീവ് സസ്പെൻഷൻ, പെർഫോമൻസ് ബ്രേക്കുകൾ എന്നിവയാണ് പുതുപുത്തൻ M340i മോഡലിലെ പെർഫോമൻസ് മെച്ചപ്പെടുത്തലുകൾ.

ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ, 14.9 ഇഞ്ച് കർവ്‌ഡ് ടച്ച്‌സ്‌ക്രീൻ, 12.3-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, നൂതന കണക്റ്റിവിറ്റി ഓപ്ഷനുകൾ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിൽ ജർമൻ ബ്രാൻഡ് കോർത്തിണക്കിയിട്ടുണ്ട്. രണ്ട് ജഹ്രെ എഡിഷനുകളും എക്സ്ക്ലൂസീവ് കളർ ഓപ്ഷനുകളും വെർണാസ്ക ലെതർ അപ്ഹോൾസ്റ്ററിയും വാഗ്ദാനം ചെയ്യുന്നുണ്ട്. M340i 50 ജഹ്രെ എഡിഷൻ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ ബിഎംഡബ്ല്യു 3.0 CSL കാറിന്റെ 1:18 സ്കെയിൽ മോഡലും ലഭിക്കും.

More from DriveSpark

Article Published On: Tuesday, August 19, 2025, 14:30 [IST]
English summary
Bmw 3 series 50 jahre edition launched in india price starts from rs 64 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X