കാർ രജിസ്ട്രേഷന് പണം വേണ്ടെന്ന് കമ്പനി, മാരുതിക്ക് വരെ പ്രചോദനമാവുന്ന തീരുമാനവുമായി ഫോറിൻ ബ്രാൻഡ്

പുതിയൊരു കാർ വാങ്ങാൻ പോവുമ്പോൾ പലർക്കും തലവേദനയാവുന്ന കാര്യങ്ങളിൽ ഒന്നാണ് റോഡ് ടാക്‌സും ഇൻഷുറൻസും പോലുള്ള അധിക തുക പോക്കറ്റിൽ നിന്നും ഇറക്കണമല്ലോയെന്നത്. ടാക്‌സ് അടച്ച് നിരത്തിലിറക്കിയാലോ പൊട്ടിപൊളിഞ്ഞ റോഡിലൂടെ വേണം പുതുതായി വാങ്ങുന്ന കാർ ഓടിക്കാനും. അതിനാൽ ആർക്കും താത്പര്യമില്ലാതെ മുടക്കുന്ന പണമായിരിക്കും ഇതെല്ലാം. എക്സ്ഷോറൂം വില കേട്ട് കാർ വാങ്ങാൻ ഷോറൂമിലെത്തുമ്പോൾ ഓൺ-റോഡ് വില കണ്ട് പലരും വണ്ടറിടിക്കാറുണ്ട്. ബജറ്റ് താളംതെറ്റുന്നതും ഇവിടെയാണെന്ന് നിസംശയം പറയാം. ഇതിനായി കാർ നിർമാതാക്കളൊന്നും ഒന്നും ചെയ്‌ത് തരാറുമില്ലല്ലോയെന്ന് ഓർക്കുമ്പോൾ നിരാശ ഇരട്ടിയാവുകയും ചെയ്യും.

എന്നാൽ ഇങ്ങനെ നിരാശപ്പെടേണ്ട കാര്യം ഇനിയുണ്ടാവില്ല കേട്ടോ. കാർ വാങ്ങാൻ എത്തുന്നവർ ഓൺ-റോഡ് ഫണ്ടിംഗിനായി വരുന്ന രജിസ്ട്രേഷൻ ഫീസ് ഇനി മുതൽ കമ്പനി വഹിക്കുന്നതായിരിക്കും. പക്ഷേ സാധാരണക്കാർക്ക് ഒന്നും സംഭവം ഉപയോഗപ്പെടുത്താനാവില്ല കേട്ടോ. മാരുതിയോ ടാറ്റയോ ടൊയോട്ടയോ ഒന്നുമല്ല, രജിസ്ട്രേഷൻ ഫീസ് തങ്ങൾ വഹിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവാണ്.

BMW i7 Electric Sedan Buyers Are Exempt From Registration Fee

രാജ്യത്തുടനീളമുള്ള പ്രാദേശിക വില അസമത്വങ്ങൾ ഇല്ലാതാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം ബിഎംഡബ്ല്യു കൈക്കൊണ്ടിരിക്കുന്നത്. മോഡൽ നിരയിലെ എല്ലാ കാറുകൾക്കും ഇത് ബാധകവുമല്ല കേട്ടോ. സിനിമ താരങ്ങൾക്കും വലിയ വ്യവസായി പ്രമുഖരും സ്വന്തമാക്കാൻ കൊതിക്കുന്ന i7 ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാൻ വാങ്ങുന്നവർക്കാണ് രജിസ്ട്രേഷൻ ഫീസിൽ കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ പുതിയ വിലനിർണയ പദ്ധതിക്ക് കീഴിൽ ഇവി വാങ്ങുന്നവർ രജിസ്ട്രേഷൻ ഫീസ് വഹിക്കേണ്ടതില്ല. പകരം ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ അംഗീകൃത ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി ഇതിനായുള്ള ചെലവ് വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാർ എവിടെ രജിസ്റ്റർ ചെയ്താലും രജിസ്ട്രേഷന് വേണ്ടുന്ന കാര്യങ്ങൾ കമ്പനി സ്വയം ചെയ്യും. 2.05 കോടി രൂപയുടെ സ്റ്റാൻഡേർഡ് എക്സ്ഷോറൂം വിലയിലാണ് കാർ ഇനി മുതൽ വാങ്ങാനാവുക.

BMW i7 Electric Sedan Buyers Are Exempt From Registration Fee

രാജ്യവ്യാപകമായി ബിഎംഡബ്ല്യു ഷോറൂമുകൾ വഴി മാത്രം ലഭ്യമാകുന്ന ഈ പദ്ധതിയിൽ ജിഎസ്ടി, നഷ്ടപരിഹാര സെസ് എന്നിവയെല്ലാം കമ്പനി വഹിക്കും. എന്നാൽ ടിസിഎസ്, ഇൻഷുറൻസ്, അധിക പ്രാദേശിക ലെവികൾ എന്നിവ ഉടകൾ തന്നെ വഹിക്കേണ്ടി വരുമെന്നും ബ്രാൻഡ് പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. രജിസ്ട്രേഷൻ ചെലവിലെ വ്യതിയാനങ്ങൾ നീക്കം ചെയ്യാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പദ്ധതി വാങ്ങൽ അനുഭവം ലളിതമാക്കാൻ സഹായിക്കുമെന്നാണ് അനുമാനം.

ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ നിരയിലെ ഏറ്റവും ചെലവേറിയ കാറുകളിൽ ഒന്നാണ് i7 ഇവി. ബിഎംഡബ്ല്യുവിന്റെ ഐക്കണിക് ഗ്ലോ ലൈറ്റിംഗ്, വ്യത്യസ്തമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, പ്രൈമറി യൂണിറ്റുകൾക്ക് മുകളിൽ ഇരിക്കുന്ന ഇന്റഗ്രേറ്റഡ് ക്രിസ്റ്റൽ ഡീറ്റെയിലിംഗ് ഉള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കിടിലൻ ഡിസൈനിലാണ് ഇലക്ട്രിക് സെഡാൻ പണികഴിപ്പിച്ചിരിക്കുന്നത്.

BMW i7 Electric Sedan Buyers Are Exempt From Registration Fee

എക്സ്റ്റീരിയറിനേക്കാൾ ആഡംബരമായ അകത്തളമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു i7 ഇവിയുടെ ഇന്റീരിയറിൽ കർവ്‌ഡ് ഡിസ്‌പ്ലേയും ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ സജ്ജീകരണവുമാണ് ലഭിക്കുക. അതേസമയം പിൻ യാത്രക്കാർക്ക് 42.5 ഡിഗ്രി റിക്ലൈനബിൾ സീറ്റ്, മസാജ് ഫംഗ്ഷനുകൾ, റിയർ സീറ്റ് എന്റർടെയ്ൻമെന്റിനായി തിയേറ്റർ-സ്റ്റൈൽ സ്‌ക്രീൻ തുടങ്ങിയ എക്‌സിക്യൂട്ടീവ്-ക്ലാസ് സൗകര്യങ്ങളാണ് കാറിൽ വാഗ്‌ദാനം ചെയ്യുന്നത്.

ലൈറ്റ്, സൌണ്ട്, വെന്റിലേഷൻ, സീറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ അനുവദിക്കുന്ന മൈ മോഡ്സ് ഫംഗ്ഷൻ, മൈബിഎംഡബ്ല്യു ആപ്പ്, ഡിജിറ്റൽ കീ പ്ലസ്, ആമസോൺ ഫയർ ടിവി തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾക്കായുള്ള സജ്ജീകരണം എന്നിവയാലും i7 ഇവി സമ്പന്നമാണ്. ബിഎംഡബ്ല്യുവിന്റെ അഞ്ചാം തലമുറ ഇഡ്രൈവ് സജ്ജീകരണമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ആഡംബര ഇലക്ട്രിക് സെഡാന് 449 bhp കരുത്തിൽ പരമാവധി 650 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 5.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിവുള്ള ബിഎംഡബ്ല്യുവിന്റെ ഇവിക്ക് സിംഗിൾ ചാർജിൽ 603 കിലോമീറ്റർ (WLTP) വരെ റേഞ്ച് നൽകാനും സാധിക്കുമെന്നതും വലിയ കാര്യമാണ്.

More from DriveSpark

Article Published On: Wednesday, May 28, 2025, 12:38 [IST]
English summary
Bmw i7 electric sedan buyers are exempt from registration fee here why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X