531 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയെ കൂടുതൽ ഗ്ലാമറാക്കി കമ്പനി, വിലയിലും മാറ്റമില്ല കേട്ടോ

ഇലക്‌ട്രിക് കാറുകൾ പുറത്തിറക്കാൻ മത്സരിക്കുകയാണ് ഇന്ത്യയിലുള്ള വാഹന നിർമാതാക്കളെല്ലാം. ആഡംബര കാർ വിഭാഗത്തിലും മത്സരം കൊഴുക്കുമ്പോൾ ജർമൻ ബ്രാൻഡായ ബിഎംഡബ്ല്യു ഏറെക്കാലം മുമ്പേ നിരവധി ഇവികൾ അവതരിപ്പിച്ച് മുന്നിലോടാൻ തുടങ്ങിയതാണ്. 2023-ൽ അവതരിപ്പിച്ച iX1 ഇലക്ട്രിക് എസ്‌യുവിയും വിറ്റഴിഞ്ഞത് മണിക്കൂറുകൾക്കുള്ളിലാണ്. കമ്പനിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി വാങ്ങാൻ ഇന്ത്യക്കാർ അടികൂടിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ. വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും വിപണിയിൽ ഏറ്റവും ഡിമാൻ്റുള്ള ആഡംബര ഇവിയാണ് iX1. ഇപ്പോഴിതാ വാഹനത്തിൻ്റെ ലോംഗ് വീൽബേസ് പതിപ്പിനെ പുതുമകളോടെ വിപണിയിൽ അവതരിച്ചിരിക്കുകയാണ് കമ്പനി.

ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ iX1 ലോംഗ് വീൽബേസ് പതിപ്പ് പുതിയ കോസ്മെറ്റിക്, ഇൻ്റീരിയർ പരിഷ്ക്കാരങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രാദേശികമായി നിർമിച്ച ഈ ആഡംബര എസ്‌യുവി വാങ്ങാൻ താത്പര്യമുള്ളവർക്ക് രാജ്യത്തുടനീളമുള്ള ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലൂടെ ബുക്ക് ചെയ്യാനാവുന്നതാണ്. വിപുലമായ കളർ ഓപ്ഷനുകളും അപ്ഹോൾസ്റ്ററി ചോയ്‌സുകളും ഇലക്‌ട്രിക് എസ്‌യുവിയിൽ ഇപ്പോൾ ലഭ്യമാണ്.

BMW iX1 LWB Electric SUV Gets New Colour and Upholstery Options

നൈറ്റ് ഡസ്ക് ബ്ലൂ മെറ്റാലിക് എന്നറിയപ്പെടുന്ന ഒരു പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനാണ് ബിഎംഡബ്ല്യു iX1 ലോംഗ് വീൽബേസ് പതിപ്പ് വിപണനത്തിന് എത്തിയിരിക്കുന്നത്. ഇതിന് പുറമെ നൈറ്റ് ഡസ്ക് ബ്ലൂ, മിനറൽ വൈറ്റ്, കാർബൺ ബ്ലാക്ക്, സ്കൈസ്ക്രാപ്പർ ഗ്രേ എന്നീ നിറങ്ങളിലും ഇലക്‌ട്രിക് എസ്‌യുവി തിരഞ്ഞെടുക്കാനാവും. ബിഎംഡബ്ല്യു പുതിയ വീഗൻസ അപ്ഹോൾസ്റ്ററി ഓപ്ഷനുകളിലൂടെ അകത്തളവും നവീകരിച്ചിട്ടുണ്ട്.

ഡ്യുവൽ-ടോൺ കോമ്പിനേഷനിൽ അറ്റ്ലസ് ഗ്രേയും ഡീപ്പ് കാസ്റ്റേനിയ ഫിനിഷും ഉള്ള സ്മോക്ക് വൈറ്റ് നിറമാണ് ഇപ്പോൾ ഇൻ്റീരിയറിന് ലഭിക്കുന്നത്. ഒരു സവിശേഷമായ 3D സ്റ്റിച്ചിംഗ് പാറ്റേണും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അങ്ങനെ ബിഎംഡബ്ല്യുവിൻ്റെ "കൊക്കൂണിംഗ് ഇഫക്റ്റ്" ചേർക്കാനും ബ്രാൻഡിനായി. iX1 LWB പതിപ്പിന് മെക്കാനിക്കലായി മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല.

BMW iX1 LWB Electric SUV Gets New Colour and Upholstery Options

ബിഎംഡബ്ല്യു iX1 ലോംഗ് വീൽബേസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഇലക്ട്രിക് വാഹനമാണ് കേട്ടോ. 4,616 മില്ലീമീറ്റർ നീളവും 2,800 മില്ലീമീറ്റർ വീൽബേസും വലിപ്പമുള്ള ഇവി അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും വലിയ മോഡലാണ്. കൂടാതെ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും നീളം കൂടിയ അഞ്ച് സീറ്റർ എസ്‌യുവികളിൽ ഒന്നാണിത്. ഡിസൈനിന്റെ കാര്യത്തിൽ iX1 ഇലക്‌ട്രിക് എസ്‌യുവി ബി‌എം‌ഡബ്ല്യുവിന്റെ സമകാലിക സ്റ്റൈലിംഗിന് അനുസൃതമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ക്ലോസ്‌ഡ് ഗ്ലോസി ബ്ലാക്ക് പാനലുള്ള സ്‌ക്വയർ സിഗ്‌നേച്ചർ കിഡ്‌നി ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം. വ്യക്തമായ 'i' ഐഡൻ്റിഫിക്കേഷൻ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, റണ്ണിംഗ് ബോർഡുകൾക്കൊപ്പം മുന്നിലും പിന്നിലും ബമ്പറുകളിൽ നീല ആക്‌സന്റുകൾ എന്നിവയെല്ലാം ഇവിയെ വേറിട്ടുനിർത്തുന്നുണ്ട്. ബിഎംഡബ്ല്യുവിൻ്റെ ഡിജിറ്റൽ കർവ്ഡ് ഡിസ്‌പ്ലേ, ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ എസി, 12 സ്പീക്കറുകളുള്ള ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകൾ.

BMW iX1 LWB Electric SUV Gets New Colour and Upholstery Options

കൂടാതെ ഫ്രണ്ട് സീറ്റുകൾക്കായി ഒന്നിലധികം മസാജ് ഓപ്ഷനുകൾ എന്നിവയും ബിഎംഡബ്ല്യുവിൻ്റെ ഇലക്‌ട്രിക് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർ ടെയിൽഗേറ്റ്, സ്റ്റോറേജുള്ള ഫ്ലോട്ടിംഗ് ആംറെസ്റ്റ് എന്നിവയും യാത്രകൾക്ക് ആഡംബരമേകാനായി എത്തിയിട്ടുണ്ട്. ബിഎംഡബ്ല്യുവിൻ്റെ അഞ്ചാം തലമുറ ഇഡ്രൈവ് സിസ്റ്റമാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

204 bhp കരുത്തിൽ പരമാവധി 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 66.4 കിലോവാട്ട്സ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. സിംഗിൾ ചാർജിൽ 531 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ചും ബിഎംഡബ്ല്യു iX1 ലോംഗ് വീൽബേസ് വാഗ്ദാനം ചെയ്യുന്നു. അഡാപ്റ്റീവ് എനർജി റീകപ്പറേഷൻ, വൺ-പെഡൽ ഡ്രൈവിംഗ് തുടങ്ങിയ സവിശേഷതകളും ഇലക്ട്രിക് എസ്‌യുവിയുടെ ഭാഗമാണ്. 57.79 ലക്ഷം രൂപയാണ് മോഡലിന് വരുന്ന കൊച്ചിയിലെ ഓൺ-റോഡ് വില.

More from DriveSpark

Article Published On: Saturday, December 6, 2025, 6:00 [IST]
English summary
Bmw ix1 lwb electric suv gets new colour and upholstery options
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X