അച്ഛന് പിറന്നാൾ സമ്മാനമായി നൽകിയത് XUV 3XO, മലയാളിയായ ബോളിവുഡ് നടന് പുതിയ എസ്‌യുവി സമ്മാനിക്കാൻ മഹീന്ദ്ര

കഴിഞ്ഞ വർഷം ഇന്ത്യൻ വാഹന വിപണിയിൽ കൊടുങ്കാറ്റായ അവതരണമായിരുന്നു മഹീന്ദ്ര ഥാർ റോക്‌സിന്റേത്. 3-ഡോർ മോഡലിന്റെ പോരായ്‌മകളെല്ലാം തീർത്തുകൊണ്ട് 5-ഡോറുമായി എത്തിയ റോക്‌സിനെ ജനങ്ങൾ നെഞ്ചിലേറ്റുകയും ചെയ്‌തു. പക്കാ ഫാമിലി എസ്‌യുവിയായി മാറിയ മോഡൽ വാങ്ങാൻ ഇപ്പോഴും ഡീലർഷിപ്പുകളിൽ വലിയ നിരയാണ് കാത്തുനിൽക്കുന്നത്. ഇതിനിടയിലിതാ കറുപ്പഴകുമായി ഥാർ റോക്‌സിന്റെ പുതിയ ബ്ലാക്ക് എഡിഷൻ മോഡൽ കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബോളിവുഡിലെ വണ്ടിഭ്രാന്തനും പാതി മലയാളിയുമായ ജോൺ എബ്രഹാം പ്രത്യക്ഷപ്പെടുന്ന ടീസർ വീഡിയോ പുറത്തുവിട്ടാണ് ഇക്കാര്യം കമ്പനി വാഹനലോകത്തെ അറിയിച്ചിരിക്കുന്നത്.

ഥാർ റോക്‌സിന്റെ അവതരണ വേളയിൽ പ്രത്യക്ഷപ്പെട്ട താരം അന്നേ വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹവും അറിയിച്ചിരുന്നു. എന്നാൽ തന്റെ ഗരാജിലുള്ള എല്ലാ വാഹനങ്ങളും കറുപ്പ് നിറത്തിലുള്ളതായതിനാൽ 5-ഡോർ ഥാറും അത്തരത്തിലുള്ളതാവണമെന്ന് ജോണിന് നിർബന്ധമുണ്ടായിരുന്നു. ഇക്കാര്യം മഹീന്ദ്രയുടെ ഡിസൈൻ ഹെഡ് പ്രതാപ് ബോസ് ഉറപ്പുനൽകുകയും ചെയ്‌തു. അങ്ങനെയാണ് എസ്‌യുവിയെ പൂർണമായും കറുപ്പിൽ ഒരുക്കാൻ കമ്പനി തയാറാവുന്നത്.

Bollywood Actor John Abraham To Receive Black Edition Mahindra Thar ROXX

മഹീന്ദ്ര ഥാർ റോക്‌സിന്റെ ബ്ലാക്ക് എഡിഷൻ ജോൺ എബ്രഹാമിന് മാത്രമായി നൽകുമോ അതോ മോഡലിന്റെ ആദ്യ യൂണിറ്റായിരിക്കുമോ താരത്തിന് കൈമാറുക എന്നത് കണ്ടറിയണം. ഒരു പ്രത്യേക വ്യക്തിക്കായി ഥാർ റോക്‌സ് നിർമിക്കുമ്പോൾ, പ്രതീക്ഷകൾക്ക് അതിരുകളില്ല. കൗണ്ട്ഡൗൺ ആരംഭിക്കാം എന്ന അടിക്കുറിപ്പോടെയാണ് ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ മഹീന്ദ്ര സ്കോർപിയോ N കാർബൺ എഡിഷൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

ഇതിന് സമാനമായായിരിക്കും ഥാർ റോക്‌സ് ബ്ലാക്ക് എഡിഷനും ഒരുങ്ങുക. മൊത്തത്തിൽ കറുപ്പിനെ ആവാഹിക്കുമ്പോൾ അന്യായ റോഡ് പ്രസൻസ് കൈവരിക്കാനും സ്പോർട്ടിനെസ് വർധിപ്പിക്കാനും മഹീന്ദ്രയ്ക്ക് സാധിക്കും. മഹീന്ദ്രയുടെ ജനപ്രിയ 3-ഡോർ ലൈഫ്‌സ്റ്റൈൽ എസ്‌യുവിയായ ഥാറിന്റെ 5-ഡോർ പതിപ്പാണ് ഥാർ റോക്‌സ് എന്ന് ഏവർക്കും അറിയാമല്ലോ. സ്‌കോർപിയോ N എസ്‌യുവിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നതും.

Bollywood Actor John Abraham To Receive Black Edition Mahindra Thar ROXX

3-ഡോർ മോഡലിനെ അപേക്ഷിച്ച് മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോർ പതിപ്പ് കൂടുതൽ പ്രായോഗികമാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണെന്നതും ശ്രദ്ധേയമാണ്. ഒപ്പം എസ്‌യുവിയിൽ നിരവധി പ്രീമിയം സവിശേഷതകളും മഹീന്ദ്ര ചേർത്തിട്ടുണ്ട്. വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ലെവൽ 2 ADAS, ലെതറെറ്റ് അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, തുടങ്ങിയവയാണ് അതിലെ ഹൈലൈറ്റുകൾ.

6-പാക്ക് ഗ്രിൽ, പുതിയ വീലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പില്ലർ മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ എന്നിവയാണ് ഥാർ റോക്‌സിൻ്റെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. RWD, 4x4 പതിപ്പുകളിൽ മഹീന്ദ്ര ഥാർ റോക്‌സ് തെരഞ്ഞെടുക്കാനാവും. വാസ്തവത്തിൽ, 4x4 ഒരു ഓപ്ഷനായിട്ടാണ് വാഗ്ദാനം ചെയ്യുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല.6 ട്രിമ്മുകളിലായി മൊത്തത്തിൽ 18 വ്യത്യസ്ത വേരിയൻ്റുകളിലാണ് ഥാർ റോക്‌സ് വിപണിയിൽ എത്തുന്നത്.

Bollywood Actor John Abraham To Receive Black Edition Mahindra Thar ROXX

MX5, AX5L, AX7L ട്രിമ്മുകളിൽ മാത്രമേ ഫോർ വീൽ ഡ്രൈവ് (4WD) ലഭ്യമാകൂ. 4×4 വേരിയൻ്റുകൾക്ക് ഇൻ്റീരിയർ കളർ ഓപ്ഷനിൽ ഐവറി, മോക്ക എന്നിവയും യഥേഷ്‌ടം വാങ്ങാം. സ്റ്റെൽത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റിൽഷിപ്പ് ഗ്രേ, ബേൺഡ് സിയന്ന എന്നിങ്ങനെ ഏഴ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇതോടൊപ്പമായിരിക്കും പുതിയ ബ്ലാക്ക് എഡിഷൻ കൂടി ചേരുക.

2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും തെരഞ്ഞെടുക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഡീസൽ മോഡലുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Bollywood Actor John Abraham To Receive Black Edition Mahindra Thar ROXX

പെട്രോൾ പതിപ്പിലേക്ക് വന്നാൽ 174 bhp കരുത്തിൽ 380 Nm torque നിർമിക്കാൻ എസ്‌യുവിയിലെ എംസ്റ്റാലിയൻ എഞ്ചിന് സാധിക്കും. നിലവിൽ ഡീസൽ പതിപ്പുകൾക്ക് മാത്രമേ 4x4 ഓപ്ഷൻ ലഭിക്കുന്നുള്ളൂ. മഹീന്ദ്ര ഥാർ റോക്‌സിന്റെ വിലയുടെ കാര്യത്തിലേക്ക് വന്നാൽ 12.99 ലക്ഷം രൂപ മുതൽ 23.09 ലക്ഷം രൂപ വരെയാണ് 5-ഡോർ ഫാമിലി എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Wednesday, March 12, 2025, 11:06 [IST]
English summary
Bollywood actor john abraham to receive mahindra thar roxx black edition
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X