കാണാൻ എന്തൊരു ക്യൂട്ടാ... കുഞ്ഞൻ ഇലക്‌ട്രിക് കാറുമായി ബിവൈഡി; ഇന്ത്യക്കാരെ കൊതിപ്പിക്കും ഉറപ്പ്

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിൽ (Electric Car) മാറ്റങ്ങൾ കൊണ്ടുവന്നവരാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി (BYD). ഇലക്‌ട്രിക് കാറുകൾക്ക് വിലയൊരു വിലങ്ങുതടിയല്ലെന്ന് തെളിയിച്ച ചൈനീസ് ബ്രാൻഡ് നല്ല കാറുകൾ കൊടുത്താൽ വാങ്ങാൻ ഇന്ത്യയിൽ ആളുണ്ടാവുമെന്നും ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തു. സാക്ഷാൽ ടെസ്‌ലയെ വരെ അരിഞ്ഞുവീഴ്ത്തി ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളെന്ന കിരീടം സ്വന്തമാക്കിയത് വെറുതേയല്ലല്ലോ. വൈവിധ്യമാർന്ന മോഡലുകൾ നിർമിക്കാൻ ബിവൈഡിക്ക് വല്ലാത്തൊരു കഴിവാണുള്ളത്. ഇപ്പോഴിതാ അക്കാര്യം വീണ്ടും ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് ബ്രാൻഡ്.

2025 ജപ്പാൻ മൊബിലിറ്റി ഷോയിൽ ജപ്പാന് വേണ്ടി ബിവൈഡി തങ്ങളുടെ ആദ്യത്തെ കെയ് കാർ പുറത്തിറക്കിയാണ് ഞെട്ടിച്ചിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ആരുടേയും മനസിൽ കയറിക്കൂടുന്ന ഭംഗിയാണ് റാക്കോ എന്നുപേരിട്ടിരിക്കുന്ന മോഡലിനുള്ളത്. മറ്റ് കെയ് കാറുകളെപ്പോലെ ബിവൈഡിയും ബോക്‌സിയായിട്ടുള്ള രൂപത്തിലാണ് കുഞ്ഞൻ കാറിനും രൂപംകൊടുത്തിരിക്കുന്നത്.

BYD Racco Electric Kei Car Revealed In 2025 Japan Mobility Show

ജപ്പാനിലെ കെയ് കാറുകൾ അവയുടെ വലുപ്പവുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. അതായത് 3.4 മീറ്ററിൽ കൂടുതൽ നീളവും 1.48 മീറ്റർ വീതിയും 2 മീറ്റർ ഉയരവും കെയ് കാറുകൾക്ക് ഉണ്ടാകരുത് എന്നതാണ് അവിടുത്തെ നിബന്ധന. എന്തായാലും ഇതെല്ലാം പാലിച്ചുകൊണ്ടാണ് ബിവൈഡി റാക്കോ നിർമിച്ചിരിക്കുന്നത്. പരിമിതമായ വലിപ്പവും ഇന്റീരിയർ സ്പേസ് പരമാവധി കൈവരിക്കേണ്ടതിന്റേയും ആവശ്യകത ഉള്ളതിനാലാണ് ഇത്തരം വാഹനങ്ങൾ ബോക്സി രൂപം സ്വീകരിക്കുന്നത്.

എന്നാൽ കാര്യങ്ങൾ കൂടുതൽ ഉഷാറാക്കുവാനായി ബിവൈഡി റാക്കോയിൽ വ്യത്യസ്തമായ സി-ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, ചെറിയ ബോണറ്റ്, ക്ലോസ്ഡ്-ഓഫ് ഗ്രിൽ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകളുള്ള ഫ്ലാറ്റ് ബമ്പർ സെക്ഷൻ എന്നിവയെല്ലാം ചൈനീസ് ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ ട്രയാഗിംൾ ഷേപ്പിലുള്ള സൈഡ് ഗ്ലാസ് ഉൾക്കൊള്ളുന്ന ഡ്യുവൽ എ-പില്ലറുകളും ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റിനായി ഒരുക്കിയിരിക്കുന്ന ബ്ലാക്ക് പില്ലറുകളും റാക്കോയ്ക്ക് വല്ലാത്തൊരു ചന്തം സമ്മാനിക്കുന്നുണ്ട്.

BYD Racco Electric Kei Car Revealed In 2025 Japan Mobility Show

വിൻഡോ ചതുരാകൃതിയിൽ പൂർത്തിയാക്കിയിരിക്കുന്നതും അടിപൊളിയാണ്. ബ്ലാക്ക് ORVM-കൾ, ഒരു ഫ്ലാറ്റ് റൂഫ്‌ലൈൻ, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, പരമ്പരാഗത ഡോർ ഹാൻഡിലുകൾ, സ്‌പോർട്ടി അലോയ് വീലുകൾ, പിൻ സ്ലൈഡിംഗ് ഡോറുകൾ എന്നിവ കൂടിയാവുമ്പോൾ ഡിസൈൻ മൊത്തത്തിൽ സൂപ്പറാവുന്നുണ്ട്. പിൻഭാഗത്ത് ബിവൈഡി റാക്കോയ്ക്ക് റാപ്പ്എറൗണ്ട് ടെയിൽ ലാമ്പുകളും ഫ്ലാറ്റ് വിൻഡ്‌സ്‌ക്രീനുമാണുള്ളത്.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ബിവൈഡി റാക്കോയ്ക്ക് 3,395 mm നീളവും 1,475 mm വീതിയും 1,800 mm ഉയരവുമുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അതിമനോഹരമാണെന്ന് വേണം പറയാൻ. ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീനും ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലുകളുമാണ് അകത്തളത്തിന് പ്രീമിയം ഫീൽ നൽകുന്നത്. ഇന്റീരിയർ സ്‌പെയ്‌സുകളും കൺട്രോൾ പാനലുകളും പ്രായോഗികമായിട്ടാവും പണികഴിപ്പിക്കുക.

BYD Racco Electric Kei Car Revealed In 2025 Japan Mobility Show

ബിവൈഡിയുടെ ആദ്യത്തെ കെയ് കാറിനൊപ്പം കമ്പനി സമഗ്രമായ സുരക്ഷാ സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററിയും റേഞ്ചും പെർഫോമൻസും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെങ്കിലും റാക്കോയ്ക്ക് 20 kWh LFP ബാറ്ററി പായ്ക്ക് ലഭിക്കുമെന്നാണ് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. WLTC സ്റ്റാൻഡേർഡ് അനുസരിച്ച് ഇതിന് ഏകദേശം 180 കിലോമീറ്റർ റേഞ്ച് ഉണ്ടായിരിക്കാം.

ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 100 kW ഫാസ്റ്റ് ചാർജിംഗ് കഴിവ് ബിവൈഡി റാക്കോയ്ക്കുണ്ട്. ഒരു ഹീറ്റ് പമ്പ് എയർ കണ്ടീഷനിംഗ് സിസ്റ്റം ഉപയോഗിച്ച് കെയ് കാർ ഒപ്റ്റിമൽ സുഖവും കാര്യക്ഷമതയും ഉറപ്പാക്കും. ഹോണ്ട എൻ-ബോക്സ്, സുസുക്കി സ്പേഷ്യ, നിസാൻ സകുറ തുടങ്ങിയ എതിരാളികളെയാണ് ബിവൈഡിയുടെ പുതുമോഡൽ നേരിടേണ്ടി വരിക. ഇന്ത്യയിൽ അവതരിപ്പിക്കാൻ നിലവിൽ കമ്പനിക്ക് ഉദ്ദേശമില്ലായിരിക്കും. എങ്കിലും ഭാവിയിൽ ഇത്തരം കാറുകൾ നമ്മുടെ രാജ്യത്ത് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

More from DriveSpark

Article Published On: Thursday, October 30, 2025, 13:01 [IST]
English summary
Byd racco electric kei car revealed in 2025 japan mobility show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X