567 കി.മീ. റേഞ്ചുമായി പുതിയ ചൈനീസ് എസ്‌യുവി ഇന്ത്യയിലേക്ക്, അവതരണത്തിന് മുഹൂർത്തം കുറിച്ച് കമ്പനി

ഇന്ത്യക്കാർക്ക് ഇലക്ട്രിക് കാറുകളോടുള്ള (Electric Car) പ്രണയം കൂടി വരികയാണ്. ടാറ്റ മോട്ടോർസും (Tata Motors) എംജിയുമെല്ലാം (MG) പണംവാരുമ്പോൾ അധികം വൈകാതെ തന്നെ മാരുതി സുസുക്കിയും പങ്കാളിയായ ടൊയോട്ടയും കൂടെ ഇവി നിരയിലേക്ക് എത്താനിരിക്കുകയാണ്. പക്ഷേ ഇക്കൂട്ടരേയെല്ലാം വെല്ലുവിളിക്കാൻ പാകമായ വൈദ്യുത കാർ നിർമാതാക്കളാണ് ബിവൈഡി. സാക്ഷാൽ ടെസ്‌ലയെ വരെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കൾ എന്ന പട്ടംനേടിയെടുത്ത ബ്രാൻഡ് നിസാരക്കാരല്ല. ചൈനക്കാരനാണെങ്കിലും വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന മിടുക്കൻ വാഹനങ്ങളാണ് ചങ്ങാതിയുടെ പക്കലുള്ളത്.

സീൽ, ഇമാക്‌സ്, അറ്റോ 3 തുടങ്ങിയ ചില കിടുക്കാച്ചി മോഡലുകൾ പുറത്തിറക്കി ഇന്ത്യക്കാരെയും ചാക്കിലാക്കിയ ബിവൈഡി പുത്തനൊരു ഇലക്‌ട്രിക് എസ്‌യുവിയെ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ച സീലിയൺ 7 ഇലക്ട്രിക് എസ്‌യുവിയുമായിട്ടാണ് കമ്പനിയുടെ ഇത്തവണത്തെ വരവ്. ഫെബ്രുവരി 17-ന് വാഹനത്തെ ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് ബിവൈഡി പ്രഖ്യാപിച്ചിരിക്കുകയാണ്.

BYD Sealion 7 Electric SUV Launch Date Announced

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 70,000 രൂപ ടോക്കൺ തുകയ്ക്ക് സീലയൺ 7 ഇവി ബുക്കിംഗ് ചെയ്യാം. പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഫെബ്രുവരി 17-ാം തീയതിക്കകം സീലയൺ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ബിവൈഡി അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 70,000 രൂപ ബുക്കിംഗിനായി മുടക്കുന്നവർക്ക് 70,000 രൂപ വില കുറച്ച് കൊടുക്കാനാണ് ചൈനീസ് വാഹന നിർമാതാക്കളുടെ തീരുമാനം.

7 വർഷത്തെ അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറണ്ടിയും സൗജന്യ ഇൻസ്റ്റാളേഷനോടുകൂടി ഫ്രീ 7kW എസി ചാർജറും വാഹനത്തിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ 70 യൂണിറ്റുകളുടെ ഡെലിവറി മാർച്ച് ഏഴ് മുതൽ ആരംഭിക്കും. കിയ EV6 ഇവിയുമായി നേരിട്ട് മത്സരിക്കാനിറങ്ങുന്ന സീലിയൺ 7 ഇവിക്ക് ആരുടേയും മനംമയക്കുന്ന രൂപവും ഭാവവുമാണുള്ളത്.

BYD Sealion 7 Electric SUV Launch Date Announced

ഇതിനകം ചൈനയിലും യൂറോപ്പിലും വിൽപ്പനയ്ക്ക് എത്തുന്ന ഇലക്ട്രിക് കൂപ്പെ എസ്‌യുവി പ്രീമിയം, പെർഫോമൻസ് വേരിയന്റുകളിലായിട്ടാവും വിപണനം ചെയ്യുക. 82.56kWh ബാറ്ററി പായ്ക്കായിരിക്കും രണ്ടിനും തുടിപ്പേകാൻ എത്തുന്നതെങ്കിലും ആദ്യത്തേതും രണ്ടാമത്തേതും യഥാക്രമം ഫ്രണ്ട്-വീൽ, ഓൾ-വീൽ ഡ്രൈവ് സിസ്റ്റങ്ങളോടെയാവും വരിക. ഒപ്പം പവർ കണക്കുകളിലും വ്യത്യാസമുണ്ടാവും.

പ്രീമിയം വേരിയന്റ് 313 bhp കരുത്തിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിലാണ് വരുന്നത്. ഇത് 567 കീലോമീറ്റർ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെർഫോമൻസ് വേരിയന്റിന് 530 bhp പവറിൽ 690 Nm torque ആയിരിക്കും നൽകുക. ഇതിന് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചുമുണ്ടാവും. പെർഫോമൻസിലേക്ക് കണക്കുകളിലേക്ക് നോക്കിയാൽ ഇവിയുടെ RWD പതിപ്പ് 6.7 സെക്കൻഡിൽ 0-100 കി.മീ .വേഗത പുറത്തെടുക്കും.

BYD Sealion 7 Electric SUV Launch Date Announced

അതേസമയം ബിവൈഡി സീലയൺ 7 AWD മോഡൽ 4.5 സെക്കൻഡിലാവും 100 കിലോമീറ്റർ വേഗത കൈവരിക്കുക. ഡിസൈനിലേക്ക് നോക്കിയാൽ ഇലക്ട്രിക് എസ്‌യുവി ബിവൈഡിയുടെ ഓഷ്യൻ എക്സ് സ്റ്റൈലിംഗിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. കോസ്മോസ് ബ്ലാക്ക്, അറ്റ്ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ സീലയൺ 7 വാഗ്ദാനം ചെയ്യുക.

മറ്റ് ബിവൈഡി മോഡലുകളിൽ കാണുന്ന ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റുകൾ, 12 സ്പീക്കറുകൾ, വയർലെസ് ഫോൺ ചാർജർ, പവർഡ് ടെയിൽഗേറ്റ്, വെഹിക്കിൾ-ടു-ലോഡ് (V2L) എന്നിവ പോലുള്ള ഫീച്ചറുകളാലും സീലയൺ 7 ഇവി സമ്പന്നമായിരിക്കും.

ബിവൈഡിയുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് എസ്‌യുവി സേഫ്റ്റിയിലും കിടിലമായിരിക്കും. 11 എയർബാഗുകൾ, ഫോർവേഡ് കൊളീഷൻ അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ADAS സ്യൂട്ട്, 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സന്നാഹങ്ങളാൽ സീലയൺ 7 സമ്പന്നമായിരിക്കും.

More from DriveSpark

Article Published On: Monday, February 10, 2025, 17:05 [IST]
English summary
Byd sealion 7 electric suv launch date announced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X