എംജിയുടേയും ടാറ്റയുടേയും കോട്ട തകർക്കാൻ പുതിയ ചൈനീസ് ഇലക്‌ട്രിക് എസ്‌യുവി, 500 കി.മീ. റേഞ്ചുമായി ഉടൻ വരുന്നു

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളാരാണെന്ന് ചോദിച്ചാൽ വലിയ വണ്ടിഭ്രാന്തൻമാർ വരെ പറയുന്ന പേരാവും ഇലോൺ മസ്‌ക് എന്ന അമേരിക്കൻ മുതലാളിയുടെ ടെസ്‌ലയുടേത്. പക്ഷേ ഇതൊരു തെറ്റ് ഉത്തരമാണെന്ന് പറഞ്ഞാൽ തർക്കിക്കാൻ പലരും രംഗത്തിറങ്ങിയേക്കും. എന്നാൽ ബിൽഡ് യുവർ ഡ്രീംസ് എന്ന BYD ആണ് ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമാതാക്കൾ എന്നതാണ് സത്യം. ചൈനക്കാരനാണെങ്കിലും വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന മിടുക്കൻ വാഹനങ്ങളാണ് ചങ്ങാതിയുടെ പക്കലുള്ളത്. സീൽ, ഇമാക്‌സ്, അറ്റോ 3 തുടങ്ങിയ ചില കിടുക്കാച്ചി മോഡലുകൾ പുറത്തിറക്കി ഇന്ത്യക്കാരെയും ചാക്കിലാക്കിയ ബിവൈഡി പുത്തനൊരു ഇലക്‌ട്രിക് എസ്‌യുവിയെ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ബിവൈഡി ഇന്ത്യ പുത്തൻ മോഡലുകൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇക്കൂട്ടത്തിൽ ആ സിംഹവും കാണുമെന്നതാണ് സന്തോഷം പകരുന്ന വിഷയം. സീലിയൻ 7 ഇലക്ട്രിക് എസ്‌യുവിയാവും കമ്പനി അടുത്തതായി ഇന്ത്യയിൽ വിപണനത്തിനെത്തിക്കാൻ പോവുന്ന മോഡൽ. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്കായി പുറത്തിക്കുന്ന ബിൽഡ് യുവർ ഡ്രീംസിന്റെ അഞ്ചാമത്തെ പാസഞ്ചർ ഇലക്ട്രിക് വാഹനമായി സീലയൺ മാറും.

BYD Sealion 7 Electric SUV To Unveil At Bharat Mobility Expo 2025 Launch by March

ഈ കലണ്ടർ വർഷത്തിന്റെ ആദ്യ പാദത്തിൽ ബിവൈഡി സീലയൺ പ്രാദേശികമായി വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. സീലയൺ 7 എന്നാണ് ഇതിന്റെ മുഴുവൻ പേര് വരുന്നത്. മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില ഘടകങ്ങൾ, എയറോഡൈനാമിക് കോണ്ടൂർസ്, സിഗ്നേച്ചർ "ഓഷ്യൻ X" ഫ്രണ്ട് സ്റ്റൈലിംഗ് എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കുന്ന സംഗതികളാണ്.

സീൽ സെഡാനിൽ നിന്നും ധാരാളം ഘടകങ്ങൾ കടമെടുത്താണ് സീലയൺ പണികഴിപ്പിച്ചിരിക്കുന്നത്. കൂടുതൽ ആക്രമണാത്മകമായ ഫ്രണ്ട്, റിയർ ബമ്പർ ഡിസൈനുള്ള സമാനമായ ഹെഡ്‌ലാമ്പുകളും കണക്റ്റഡ് ടെയിൽലാമ്പ് സജ്ജീകരണങ്ങളും കൌതുകമുണർത്തുന്ന കാര്യങ്ങളാണ്. ഉൾവശത്ത് സീൽ സെഡാനുമായി വളരെയധികം സാമ്യമുണ്ടെന്നതും കമ്പനിയുടെ പണി കൂടുതൽ എളുപ്പമാക്കും.

BYD Sealion 7 Electric SUV To Unveil At Bharat Mobility Expo 2025 Launch by March

ഇന്റലിജന്റ് ടോർക്ക് ആക്ടീവ് കൺട്രോൾ (iTAC), വിപ്ലവകരമായ സെൽ ടു ബോഡി (CTB) ആർക്കിടെക്ച്ചർ തുടങ്ങിയ സാങ്കേതികവിദ്യകളാൽ സമ്പന്നമായ ഈ എസ്‌യുവിയിൽ ലോകത്തിലെ ആദ്യത്തെ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന 8-ഇൻ-1 ഇലക്ട്രിക് പവർട്രെയിൻ ഉള്ളതായും ചൈനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. VCU, BMS, MCU, PDU, DC-DC കൺട്രോളർ, ഓൺബോർഡ് ചാർജർ, ഡ്രൈവ് മോട്ടോർ, ട്രാൻസ്മിഷൻ തുടങ്ങിയ ഘടകങ്ങളെ ഒരൊറ്റ പാക്കേജിലേക്ക് ഇത് സംയോജിപ്പിക്കുന്നതാണ് പ്രത്യേകത.

സുരക്ഷയും മൊത്തത്തിലുള്ള ഹാൻഡ്‌ലിംഗും ആഡംബര കാറുകൾക്ക് സമാനമായിരിക്കും. ഏകദേശം 4.8 മീറ്റർ നീളമുള്ള ബിവൈഡി സീലയൺ 7 ഇലക്ട്രിക് എസ്‌യുവി വിദേശത്ത് ഫ്രണ്ട് വീൽ ഡ്രൈവ്, റിയർവീൽ ഡ്രൈവ് പതിപ്പുകളിലാണ് വിപണനത്തിന് എത്തുന്നത്. 82.5 kWh മുതൽ 91.3 kWh വരെയുള്ള ഒന്നിലധികം ബാറ്ററി പായ്ക്കുകളുമായാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇതിൽ ഏതാവും ഇന്ത്യയിലെത്തുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

BYD Sealion 7 Electric SUV To Unveil At Bharat Mobility Expo 2025 Launch by March

ബിവൈഡി സീലയൺ 7 ഇലക്‌ട്രിക് എസ്‌യുവിയുടെ റിയർ-വീൽ ഡ്രൈവ് വേരിയന്റിന് സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ച് ഉണ്ട്. ഫോർ-വീൽ ഡ്രൈവ് മോഡലിന് ഏകദേശം 455 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം ഇവിയുടെ ടോപ്പ്-സ്പെക്ക് ട്രിമിന് പൂർണ ചാർജിൽ 500 കിലോമീറ്റർ വരെ ഓടാനായേക്കും. 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിനാവും.

215 കിലോമീറ്റർ വേഗതയാണ് ബിവൈഡിയുടെ ഇലക്ട്രിക് എസ്‌യുവിക്ക് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. ബിവൈഡിയുടെ ഇ-പ്ലാറ്റ്ഫോം 3.0 ഇവോ ബോൺ ഇലക്ട്രിക് ആർക്കിടെക്ച്ചറിൽ നിർമിച്ച വാഹനം ഇന്ത്യക്കാരുടെ ആവശ്യങ്ങൾക്ക് ഉതകുന്നതായിരിക്കുമെന്നതിൽ സംശയം ഒന്നും വേണ്ട. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ സീലയൺ 7 ഇന്ത്യൻ വിപണിയിൽ സീൽ സെഡാന് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. അങ്ങനെ നോക്കുമ്പോൾ ഏകദേശം 50 ലക്ഷത്തിനടുത്ത് എക്സ്ഷോറൂം വില വന്നേക്കും.

More from DriveSpark

Article Published On: Tuesday, January 7, 2025, 9:42 [IST]
English summary
Byd sealion 7 electric suv to unveil at bharat mobility expo 2025 launch by march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X