3 തവണ മരം വീണിട്ടും ഒരു ഗ്ലാസ് പോലും പൊട്ടിയില്ല! ലോകത്തെ ഞെട്ടിച്ച് BYD എസ്‌യുവിയുടെ സേഫ്റ്റി

സേഫ്റ്റിയുള്ള കാറുകൾ വാങ്ങാൻ ഏറെയിഷ്‌ടമുള്ളവരായി ഇന്ത്യക്കാർ മാറിയിട്ടുണ്ട്. ടാറ്റയും മഹീന്ദ്രയും മറ്റ് ബ്രാൻഡുകളുമെല്ലാം സുരക്ഷിതമായ കാറുകൾ നിർമിക്കുന്നതിൽ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നതിൻ്റെ പ്രധാന കാരണവും ഇതുതന്നെയാണ്. പൊതുവേ സേഫ്റ്റി പരീക്ഷിക്കാനായി ഗ്ലോബൽ NCAP അല്ലെങ്കിൽ ഭാരത് NCAP ക്രാഷ് ടെസ്റ്റുകളാണ് കമ്പനികളെല്ലാം നടത്താറുള്ളത്. ഇതിൽ നിന്നും വ്യത്യസ്‌തമായ പരീക്ഷണങ്ങൾ നടത്താൻ വോൾവോ ശ്രമിക്കാറുണ്ടെങ്കിലും മറ്റ് നിർമാതാക്കളൊന്നും ഇത്തരം സാഹസങ്ങൾക്ക് മുതുരാറില്ല. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി (BYD) പുത്തനൊരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ശക്തിയും കരുത്തും തെളിയിക്കുന്നതിനായി വ്യത്യസ്‌തമായ ഐഡിയയാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി നടപ്പിലാക്കിയിരിക്കുന്നത്. ബ്രാൻഡിൻ്റെ ഏറ്റവും പുതിയ യാങ്‌വാങ് U8L എസ്‌യുവിയുടെ ഇൻ്റേണൽ ഡ്യൂറബിലിറ്റി ടെസ്റ്റിനായി വാഹനത്തിൻ്റെ മുകളിലേക്ക് മരം മുറിച്ചിട്ടാണ് കമ്പനി പരീക്ഷണം നടത്തിയിരിക്കുന്നത്. ഒരു വലിയ പനമരമാണ് എസ്‌യുവിയുടെ മുകളിലേക്ക് വീഴ്ത്തിയിരിക്കുന്നത്.

BYD YangWang U8L SUV Palm Tree Drop Test Goes Viral

ഈ പരിശോധന മൂന്ന് തവണ നടത്തിയിട്ടും യാങ്‌വാങ് U8L എസ്‌യുവിയുടെ ഒരു ഗ്ലാസ് പോലും പൊട്ടിയില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഈ പരീക്ഷണത്തിൻ്റെ വീഡിയോയും കമ്പനി സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. ആദ്യ പരീക്ഷണത്തിൽ മരത്തിൽ നിന്നും വാഹനം 300 സെൻ്റീമീറ്റർ അകലെ നിർത്തിയാണ് മുകളിലേക്ക് വീഴ്ത്തിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ 400 സെൻ്റീമീറ്റർ മൂന്നാം ഘട്ടത്തിൽ 500 സെൻ്റീമീറ്റർ അകലത്തിലുമാണ് എസ്‌യുവിയിലേക്ക് മരം പതിച്ചിരിക്കുന്നത്.

മൂന്ന് തവണയും ഗ്ലാസുകൾ തകരുക പോലും ചെയ്‌തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പോരാത്തതിന് മരം വീണിട്ടും സാധാരണ പോലെ തന്നെ എസ്‌യുവിയുടെ ഡോറുകളും തുറക്കാനാവുന്നുണ്ടായിരുന്നു. ക്വാഡ്-മോട്ടോർ സജ്ജീകരണവും കൃത്യമായ ടോർക്ക് വെക്റ്ററിംഗും കാരണം ഇതിന് 360 ഡിഗ്രി ടാങ്ക് ടേണിന് വരെ സാധിക്കും. ക്രാബ് വാക്കിംഗ് ഫീച്ചറും ഒരു ബോട്ട് പോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കാനും പരിമിതമായ വേഗതയിൽ ചെറിയ ദൂരം സഞ്ചരിക്കാനും വരെ കഴിയുന്ന അസാധാരണ എസ്‌യുവിയാണിത്.

BYD YangWang U8L SUV Palm Tree Drop Test Goes Viral

ബിവൈഡി യാങ്‌വാങ് U8L എസ്‌യുവി ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ലാത്തൊരു മോഡലാണെങ്കിലും ഭാവിയിൽ പുറത്തിറക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കമ്പനി നിലവിൽ അറ്റോ 3, ഇമാക്‌സ് 7, സീൽ, സീലയൺ 7 എന്നീ ഇവികളാണ് രാജ്യത്ത് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഏറ്റവും അവസാനം പുറത്തിറക്കയ ഫ്ലാഗ്ഷിപ്പ് മോഡലായ സീലയൺ 7 ഇവിയുടെ വില ചൈനീസ് ബ്രാൻഡ് വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.

2026 ജനുവരി 1 മുതൽ പുതുക്കിയ പ്രാബല്യത്തിൽ വരുമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഡിസംബർ 31-നോ അതിനുമുമ്പോ ഇലക്ട്രിക് എസ്‌യുവി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിലവിലെ എക്‌സ്ഷോറൂം വിലയിൽ തന്നെ സീലയൺ 7 വാങ്ങാനാവും. നിലവിൽ 48.90 ലക്ഷം മുതൽ 54.90 ലക്ഷം രൂപ വരെയാണ് മോഡലിന് വരുന്ന എക്സ്ഷോറൂം വില. പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് ഇവി വാങ്ങാനാവുക.

BYD YangWang U8L SUV Palm Tree Drop Test Goes Viral

നല്ല വലിപ്പമുണ്ടെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു 7 സീറ്റർ വാഹനമല്ല കേട്ടോ. പകരം 5-സീറ്റർ എസ്‌യുവിയായിട്ടാണ് കമ്പനി ഡിസൈൻ ചെയ്‌തിരിക്കുന്നത്. യാങ്‌വാങ് പോലെ തന്നെ സേഫ്റ്റിയിലും മിടുക്കനായിട്ടാണ് ബിവൈഡി സീലയണും വരുന്നത്. 11 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയൺ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർ, റിയർ സീറ്റുകളിലെ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.

അതോടൊപ്പം തന്നെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ്, റിയർ കൊളീഷൻ മുന്നറിയിപ്പുകൾ, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയർ ക്രോസ്-ട്രാഫിക് അലേർട്ടുകൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയും ബിവൈഡിയുടെ സീലയൺ 7 ഇവിയെ സുരക്ഷിതമാക്കാനായി കൊടുത്തിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, December 3, 2025, 6:00 [IST]
English summary
Byd yangwang u8l suv palm tree drop test goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X