ഹാച്ച്ബാക്കിന്റെ വിലയുള്ള 7-സീറ്റർ എസ്‌യുവിക്ക് വില കൂട്ടി കമ്പനി, എന്നിട്ടും 8.49 ലക്ഷത്തിന് വാങ്ങിക്കാം

മാറ്റങ്ങളുടെ പാതയിൽ സഞ്ചരിച്ച് ആളുകളെ കൈയിലെടുക്കാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇപ്പോൾ. ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം ചീറ്റി പോയപ്പോൾ ജനങ്ങളുടെ പൾസറിഞ്ഞുള്ള നീക്കങ്ങളാണ് കമ്പനിയിപ്പോൾ നടത്തുന്നത്. C3 എയർക്രോസിൽ നിന്നും C3 ഒഴിവാക്കി വെറും എയർക്രോസാക്കി പേര് മാറ്റിയത് വരെ അതുകൊണ്ടാണ്. ഒപ്പം ഇല്ലാത്ത ഫീച്ചറുകളെല്ലാം മോഡൽ നിരയിലേക്ക് കൊണ്ടുവരാനും കമ്പനി തയാറായി. അങ്ങനെ ആളുകളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്ന ബ്രാൻഡ് 2025 ജനുവരി മുതൽ തങ്ങളുടെ വാഹനങ്ങൾക്ക് വില വർധിപ്പിക്കുമെന്ന് ഡിസംബർ മാസത്തിൽ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു.

ഇതനുസരിച്ച് ആദ്യം ബസാൾട്ടിന്റെ വില ഉയർത്തിയ കമ്പനി ജനപ്രിയമായ എയർക്രോസിന്റെ പുതിയ വിലയും പുറത്തുവിട്ടിരിക്കുകയാണ്. 5 സീറ്റർ, 7 സീറ്റർ ഓപ്ഷനുകളിൽ ലഭ്യമായ എസ്‌യുവിയുടെ തെരഞ്ഞെടുത്ത വകഭേദങ്ങൾക്കാണ് ഫ്രഞ്ച് ബ്രാൻഡ് വില വർധിപ്പിച്ചിരിക്കുന്നത്. നവീകരണങ്ങൾക്ക് ശേഷം സിട്രൺ എയർക്രോസിന് നിലവിൽ 8.49 ലക്ഷം രൂപ മുതൽ 14.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Citroen Aircross SUV Become More Expensive Check Out The New Price List

എയർക്രോസ് പ്ലസ് 1.2 ടർബോ മാനുവൽ 5 സീറ്റർ, പ്ലസ് 1.2 ടർബോ മാനുവൽ 7 സീറ്റർ, മാക്‌സ് 1.2 ടർബോ മാനുവൽ 5 സീറ്റർ, മാക്‌സ് 1.2 ടർബോ-മാനുവൽ 5 സീറ്റർ ഡ്യുവൽ-ടോൺ, മാക്‌സ് 1.2 ടർബോ മാനുവൽ 7 സീറ്റർ, മാക്‌സ് 1.2 ലിറ്റർ ടർബോ മാനുവൽ 5 സീറ്റർ ഡ്യുവൽ ടോൺ, 1.2 ടർബോ 5 സീറ്റർ ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളിലാണ് സിട്രൺ വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.

യു, പ്ലസ്, മാക്‌സ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വരുന്ന സിട്രൺ എയർക്രോസിന്റെ മേൽപ്പറഞ്ഞ എല്ലാ വേരിയന്റുകൾക്കും 16,000 രൂപയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. എയർക്രോസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 108 bhp പവറിൽ പരമാവധി 205 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോളാണ് ഇതിൽ ആദ്യത്തേത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിൻ്റെ ഓപ്ഷനും എസ്‌യുവിയുടെ ബേസ് വേരിയന്റുകളിൽ ലഭിക്കും.

Citroen Aircross SUV Become More Expensive Check Out The New Price List

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാനാവുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാലം എയർക്രോസ് സമ്പന്നമാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, വലിയ അലോയ് വീലുകൾ, വീൽ ആർച്ചുകൾ എന്നിവയെല്ലാമാണ് എകസ്റ്റീരിയറിലെ പ്രധാന സവിശേഷതകൾ.

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റർഫേസ് സഹിതമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, 4 സ്പീക്കർ ഓഡിയോ, ഇൻ-കാർ കണക്റ്റഡ് ടെക്‌നോളജി, വൺ ടച്ച് ഓട്ടോ ഡൗൺ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ പോലുള്ള മോഡേൺ സംവിധാനങ്ങളെല്ലാം സിട്രൺ എയർക്രോസിൽ ഒരുക്കിയിട്ടുണ്ട്.

Citroen Aircross SUV Become More Expensive Check Out The New Price List

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവ പോലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും വാഗ്‌ദാനം ചെയ്യുന്നതിനാൽ സുരക്ഷയുടെ കാര്യത്തിലും ആശങ്കകളൊന്നും തന്നെ വേണ്ട. 7 സീറ്റർ എന്ന പ്രായോഗികത വാഗ്ദാനം ചെയ്യുന്ന മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി സെഗ്‌മെൻ്റിലെ ഏക മോഡൽ കൂടിയാണ് സിട്രൺ എയർക്രോസ്.

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടാറ്റ കർവ് പോലുള്ള വമ്പൻമാരുമായാണ് സിട്രൺ എയർക്രോസ് മാറ്റുരയ്ക്കുന്നത്. വില കൂടിയെങ്കിലും സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും താങ്ങാനാവുന്ന വില തന്നെയാണ് എയർക്രോസിനെ വേറിട്ടുനിർത്തുന്നത്.

More from DriveSpark

Article Published On: Wednesday, January 8, 2025, 16:21 [IST]
English summary
Citroen aircross suv become more expensive check out the new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X