ഫോറിൻ ലുക്ക്, ഫോറിൻ ഫീച്ചറുകൾ! ചെറിയ വിലയുള്ള 7-സീറ്റർ എസ്‌യുവിയെ ഗ്ലാമറാക്കാൻ സിട്രൺ; ബുക്കിംഗ് തുടങ്ങി

സിട്രണിന്റെ (Citroen) വാഹനങ്ങളൊന്നും അത്രപോരെന്ന് പറഞ്ഞവരെക്കൊണ്ട് എങ്ങനെയും മാറ്റിപ്പറയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ ഇപ്പോൾ. അതിന്റെ ഭാഗമായി മോഡൽ നിരയിൽ വമ്പൻ മാറ്റങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധനേടുകയാണ് കമ്പനി. C3X, ബസാൾട്ട് X എന്നിവയെല്ലാം ഇതിനുള്ള ചെറിയ ഉദാഹരണങ്ങളാണ്. അടുത്തതായി ഇന്ത്യയിലെ ഏറ്റവും ചെറിയ വിലയുള്ള 7-സീറ്റർ എസ്‌യുവികളിൽ ഒന്നായ എയർക്രോസിന്റെ പുത്തൻ മോഡലിലൂടെ രാജ്യം വെട്ടിപ്പിടിക്കാൻ ഒരുങ്ങുകയാണ് സിട്രൺ. പുത്തൻ മോഡലിന്റെ ടീസർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ വാഹനത്തിനായുള്ള ബുക്കിംഗും സിട്രൺ ആരംഭിച്ചിട്ടുണ്ട്.

എയർക്രോസിന്റെ പുതുമോഡൽ സ്വന്തമാക്കാൻ താത്പര്യമുള്ളവർക്ക് 11,000 രൂപ ടോക്കൺ തുക നൽകി എയർക്രോസ് X ബുക്ക് ചെയ്യാം. C3X, ബസാൾട്ട് X എന്നിവയിൽ കണ്ടതുപോലെ തന്നെ എസ്‌യുവിയുടെ പുത്തനൊരു ടോപ്പ് എൻഡ് വേരിയന്റ് ആയിരിക്കും ഇത്. ടീസർ ചിത്രങ്ങൾ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലെ ക്രൂയിസ് കൺട്രോളും പുതിയ അപ്ഹോൾസ്റ്ററിയും പോലുള്ള സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.

Citroen Aircross X SUV Bookings Started Ahead Of Launch

ഇതോടൊപ്പം തന്നെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോ-ഡിമ്മിംഗ് IRVM, വയർലെസ് ഫോൺ മിററിംഗ്, വയർലെസ് ഫോൺ ചാർജർ, ഓപ്ഷണൽ 360-ഡിഗ്രി ക്യാമറ എന്നിവയും പുതിയ സിട്രൺ എയർക്രോസ് X മോഡലിൽ പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ മോഡലിൽ ബ്രാൻഡിന്റെ കാര സ്മാർട്ട് AI അസിസ്റ്റന്റ് വാഗ്ദാനം ചെയ്യുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഇതുവഴി വോയ്‌സ് കമാൻഡുകൾ എക്‌സിക്യൂട്ട് ചെയ്യാനും വാഹന ഡാറ്റ നൽകാനും ട്രാഫിക് അടിസ്ഥാനമാക്കി റൂട്ടുകൾ ഒപ്റ്റിമൈസ് ചെയ്യാനും മറ്റും കഴിയും. ഇതുകൂടാതെ നിലവിലുള്ള വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റർഫേസ് സഹിതമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, 4 സ്പീക്കർ ഓഡിയോ, ഇൻ-കാർ കണക്റ്റഡ് ടെക്‌നോളജി, വൺ ടച്ച് ഓട്ടോ ഡൗൺ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ പോലുള്ള ഫീച്ചറുകളും വാഹനത്തിനൊപ്പം എത്തിച്ചേരും.

Citroen Aircross X SUV Bookings Started Ahead Of Launch

സുരക്ഷയുടെ കാര്യത്തിൽ എയർക്രോസ് ശ്രേണിയിലുടനീളം സിട്രൺ ഇതിനകം 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ അക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ടേവേണ്ട. ഡിസൈനിൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെങ്കിലും പുതിയൊരു ഡാർക്ക് ഗ്രീൻ കളർ ഓപ്ഷൻ എസ്‌യുവിക്ക് അഴകേകാനായി എത്തിയേക്കുമെന്നാണ് അനുമാനം.

C3 X, ബസാൾട്ട് X എന്നിവയിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എയർക്രോസ് X വേരിയന്റിലും ഇതുതന്നെ പ്രതീക്ഷിക്കാം. എൻട്രി ലെവൽ എയർക്രോസ് X ട്രിമ്മുകൾ 82 bhp കരുത്തുള്ള 1.2 ലിറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടാവും വിപണിയിൽ എത്തുക. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമായിരിക്കും വാങ്ങിക്കാനാവുക.

അതേസമയം, എയർക്രോസ് X എസ്‌യുവിയുടെ ഉയർന്ന ട്രിമ്മുകൾ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും നിലനിർത്തുക. ഇന്ത്യയിൽ ലോഞ്ച് ചെയ്തതിനുശേഷം സിട്രൺ നടപ്പിലാക്കുന്ന ഏറ്റവും വലിയ നവീകരണത്തിന്റെ ഭാഗമാണ് X വേരിയന്റുകൾ. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് അടുക്കാനും ബ്രാൻഡിനായേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 16, 2025, 14:39 [IST]
English summary
Citroen aircross x suv bookings started ahead of launch teaser image out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X