ഇത്രയും നല്ല സ്റ്റൈലൻ എസ്‌യുവി കുറഞ്ഞ വിലയിൽ കൊടുത്തിട്ടും വാങ്ങിയത് 7 പേർ മാത്രം, വണ്ടി ഏതെന്ന് മനസിലായോ

ഇന്ത്യക്കാരുടെ മനസിൽ എങ്ങനെയും കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. വന്നകാലം മുതൽ ഇപ്പോൾ വരെ കച്ചോടം പിടിക്കാൻ ബ്രാൻഡ് പെടാപ്പാട് പെടുകയാണെന്ന് വേണം പറയാൻ. തുടക്കത്തിൽ അവതരിപ്പിച്ച പദ്ധതികളെല്ലാം പാളിപ്പോയതാണ് സിട്രണ് ഇത്തരത്തിലൊരു ഗതി വരാൻ കാരണമായതെന്ന് വേണം പറയാൻ. ബ്രാൻഡിന്റെ നിരയിലെ ഏറ്റവും നല്ല മോഡൽ ഏതാണെന്ന് ചോദിച്ചാൽ പലരും ആദ്യം പറയുന്ന പേര് ബസാൾട്ട് എന്നാവും. കൂപ്പെ എസ്‌യുവി വിഭാഗത്തിൽ എത്തിയ വാഹനം പലരുടേയും ഗുഡ് ബുക്കിൽ ഇടംനേടിയെങ്കിലും അതൊന്നും വിൽപ്പനയിൽ ഇതുവരെ പ്രതിഫലിച്ചില്ലെന്ന് പറയുന്നതാവും സത്യം.

കുറഞ്ഞ വിലയും നിരവധി ഫീച്ചറുകളും ഉണ്ടായിരുന്നിട്ടും വേണ്ടത്ര വിൽപ്പന പിടിക്കാൻ ബസാൾട്ടിനാവുന്നില്ല. 2025 ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ സിട്രണിന് ആശങ്കപ്പെടുത്തുന്ന നമ്പരാണ് ബസാൾട്ടിലൂടെ സ്വന്തമാക്കുവാനായത്. അതായത് എസ്‌യുവിയുടെ വെറും 7 യൂണിറ്റുകളാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് ആകെ വിറ്റഴിക്കാനായതെന്ന് വേണം പറയാൻ.

Citroen Basalt Coupe SUV Posted Only 7 Unit Sales In August 2025

2024 ഓഗസ്റ്റിൽ വിറ്റഴിച്ച 579 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 98.79 ശതമാനത്തിന്റെ ഇവിടാണ് സംഭവിച്ചിരിക്കുന്നത്. ബസാൾട്ട് വിപണിയിൽ എത്തിയതിന് ശേഷമുള്ള ഏറ്റവും മോശം വിൽപ്പനയുള്ള മാസമായി വേണമെങ്കിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ കണക്കാക്കാം. അടുത്തിടെ കൂപ്പെ എസ്‌യുവിക്കുണ്ടായിരുന്ന കുറവുകളെല്ലാം പരിഹരിച്ച് കമ്പനി X എന്നൊരു ടോപ്പ് വേരിയന്റിനെ പുറത്തിറക്കിയിരുന്നു.

ബസാൾട്ട് X മോഡലിന്റെ അവതരണത്തോടെ വാഹനത്തിന്റെ വില 7.95 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. പുതിയ ബസാൾട്ട് X മാക്സ് ടോപ്പ് വേരിയന്റ് ലൈനിന് 13.87 ലക്ഷം രൂപയിൽ നിന്ന് 12.90 ലക്ഷം രൂപയായി വില കുറഞ്ഞിട്ടുണ്ട്. അതായത് ഏകദേശം ഒരു ലക്ഷം രൂപയുടെ വ്യത്യാസമുണ്ടായിട്ടുണ്ടെന്ന് സാരം. പുതിയ മോഡൽ വന്നുവെങ്കിലും കൂപ്പെ സ്റ്റൈലിംഗിലോ എക്സ്റ്റീരിയറിലോ മറ്റ് നവീകരണങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടില്ല.

Citroen Basalt Coupe SUV Posted Only 7 Unit Sales In August 2025

എന്നാൽ ഇന്റീരിയറിൽ ബസാൾട്ട് X ധാരാളം പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഡാഷ്‌ബോർഡിൽ സ്ലാന്റഡ് പാറ്റേണുകൾ, ബ്രോൺസ് നിറത്തിലുള്ള ട്രിം പീസുകൾ, പുതിയ ടാൻ-ആൻഡ്-ബ്ലാക്ക് അപ്ഹോൾസ്റ്ററി എന്നിവയാണ് അകത്തളത്തിലെ എടുത്ത് പറയേണ്ട പ്രധാന മാറ്റങ്ങൾ. കൂടാതെ, കൂടുതൽ പ്രീമിയം അനുഭവത്തിനായി ഡാഷ്‌ബോർഡ് ലെതറിലാണ് പണികഴച്ചിരിക്കുന്നത്.

സിട്രൺ സ്വയം വികസിപ്പിച്ചെടുത്ത പുതിയ ഇൻ-കാർ കോൺവർസേഷണൽ അസിസ്റ്റൻഡായ കാരയുടെ വരവും യാത്രകൾ അടിപൊളിയാക്കും. ഫ്ലൈറ്റ് ഷെഡ്യൂളുകൾക്ക് അനുസൃതമായി ലൈവ് ഫ്ലൈറ്റ് സ്റ്റാറ്റസ് ട്രാക്കിംഗ്, ട്രാഫിക്, റൂട്ട് ഒപ്റ്റിമൈസേഷൻ, വെഹിക്കിൾ ഹെൽത്ത് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, മൾട്ടിമീഡിയ സപ്പോർട്ട്, കോളിംഗ്, SOS, സ്മാർട്ട് റിമൈൻഡറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഇതിന് കഴിയും.

Citroen Basalt Coupe SUV Posted Only 7 Unit Sales In August 2025

ബസാൾട്ട് X മാക്‌സ് ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമേ കാര ലഭ്യമാകൂവെന്നത് പ്രത്യേകം ഓർമിക്കണേ. വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, എൽഇഡി ഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓപ്ഷണൽ 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇപ്പോൾ ബസാൾട്ട് X എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബസാൾട്ട് X മാക്‌സ് വേരിയന്റുകൾക്ക് 110 കരുത്തുള്ള 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി വാങ്ങാം. അതേസമയം എൻട്രി ലെവൽ ബസാൾട്ട് X വേരിയന്റുകളിൽ 82 bhp പവറുള്ള 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭ്യമാവുക. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് വിപണിയിൽ എത്തുന്നത്.

More from DriveSpark

Article Published On: Sunday, September 28, 2025, 18:00 [IST]
English summary
Citroen basalt coupe suv posted only 7 unit sales in august 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X