ഇത്രയും നല്ല എസ്‌യുവി കുറഞ്ഞ വിലയിൽ കൊടുത്തിട്ടും ആകെ വാങ്ങിയത് 79 പേർ, കുഴപ്പം വണ്ടിക്കോ നമുക്കോ?

ഏറെ പ്രതീക്ഷകളുമായി ഇന്ത്യൻ വാഹന വിപണിയിലേക്ക് എത്തിയവരാണ് ഫ്രഞ്ച് ബ്രാൻഡായ സിട്രൺ (Citroen). C5 എയർക്രോസ് എന്ന തട്ടുപൊളിപ്പൻ എസ്‌യുവിയിലൂടെ അരങ്ങേറ്റം ഭംഗിയാക്കാനെത്തിയെങ്കിലും പദ്ധതികൾ ആകെ പാളിപ്പോവുകയായിരുന്നു. വില കൂടുതലാണെന്ന് പറഞ്ഞ് ആളുകൾ മുഖംതിരിച്ചപ്പോൾ സാധാരണക്കാർക്കായി സിട്രൺ C3 എന്ന മോഡലിനെ പണികഴിപ്പിച്ച് വിപനത്തിന് എത്തിച്ചു. പക്ഷേ വില പിടിച്ചുനിർത്താനായി മോഡലിൽ വരുത്തിയ വിട്ടുവീഴ്ച്ചകൾ വലിയ തിരിച്ചടിയായി മാറുകയായിരുന്നു. ചെറിയ വിലയുള്ള മാരുതി വാഗൺആറിൽ പോലും ഉള്ള ഫീച്ചറുകൾ മനപൂർവം ഒഴിവാക്കി വില കുറക്കാനായിരുന്നു കമ്പനിയുടെ ശ്രമം.

ഇതും പാളിയതോടെ സിട്രണിനെ ആളുകൾ പൂർണമായും മുഖംതിരിച്ചുകളഞ്ഞു. പക്ഷേ പിന്നീടെത്തിയ എയർക്രോസും ബസാൾട്ടും അതത് സെഗ്മെന്റിലെ ഭേദപ്പെട്ട മോഡലുകളായിരുന്നുവെന്ന് വേണം പറയാൻ. എങ്കിലും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ഇന്ത്യക്കാർ. അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത കൂപ്പെ എസ്‌യുവി സ്റ്റൈലിംഗുമായിട്ടാണ് ബസാൾട്ട് എത്തിയത്. ലംബോർഗിനിയുടെ ടച്ചുണ്ടെങ്കിലും മത്സരിക്കാനെത്തിയത് ഏറ്റവും പുതിയ ടാറ്റ കർവുമായിട്ടായിരുന്നു.

Citroen Basalt Coupe SUV Sales Down To 79 Units In 2024 December

കുറഞ്ഞ വിലയും നിരവധി ഫീച്ചറുകളും ഉണ്ടായിരുന്നിട്ടും വേണ്ടത്ര വിൽപ്പന പിടിക്കാൻ ബസാൾട്ടിനാവുന്നില്ല. 2024 ഡിസംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ സിട്രണിന് കൂപ്പെ എസ്‌യുവിയുടെ ആകെ 79 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാനായത്. ബസാൾട്ട് വിപണിയിൽ എത്തിയതിന് ശേഷമുള്ള ഏറ്റവും മോശം വിൽപ്പന രേഖപ്പെടുത്തുന്ന രണ്ടാമത്തെ മാസമായിരുന്നു കഴിഞ്ഞു പോയത്.

വിപണിയിൽ എത്തിയതിന് ശേഷം സിട്രൺ ബസാൾട്ടിൻ്റെ വിൽപ്പന ഒരിക്കലും പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല. 2024 ഓഗസ്റ്റിൽ ലോഞ്ച് ചെയ്‌ത വാഹനം ആദ്യ മാസത്തിൽ 579 യൂണിറ്റുകൾ നിരത്തിലെത്തിച്ചു. നിർഭാഗ്യവശാൽ സെപ്റ്റംബറിൽ 341 യൂണിറ്റുകളും ഒക്ടോബറിൽ 221 യൂണിറ്റുകളും നവംബറിൽ 47 യൂണിറ്റുകളും ഡിസംബറിൽ 79 യൂണിറ്റുകളും മാത്രമാണ് കമ്പനിക്ക് ഇതുവരെ വിറ്റഴിക്കാനായത്.

Citroen Basalt Coupe SUV Sales Down To 79 Units In 2024 December

മൊത്തക്കണക്കുകൾ നോക്കുമ്പോൾ അവതരിപ്പിച്ച് അഞ്ച് മാസത്തിനുള്ളിൽ ബസാൾട്ടിന്റെ വെറും 1,627 യൂണിറ്റുകളാണ് കമ്പനിക്ക് മൊത്തം വിപണനം ചെയ്യാനായത്. താരതമ്യേന കുറഞ്ഞ വിലയും അത് ഉൾപ്പെടുന്ന സെഗ്‌മെൻ്റും കണക്കിലെടുക്കുമ്പോൾ ബസാൾട്ടിനെ ആളുകൾ തിരിച്ചറിയേണ്ടതുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടും ആളുകൾ ബസാൾട്ട് വാങ്ങാനെത്താത്തത് ആശ്ചര്യകരമാണ്.

എന്തായാലും കാര്യമായ വിൽപ്പനയില്ലെങ്കിലും 2025 ജനുവരി 1 മുതൽ കൂപ്പെ എസ്‌യുവിയുടെ വില കമ്പനി വർധിപ്പിച്ചിട്ടുണ്ട് കേട്ടോ. പുതുക്കിയ വിലയുടെ അടിസ്ഥാനത്തിൽ ബസാൾട്ടിന് ഇപ്പോൾ 8.25 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വില വർധനവിന് പുറമെ എസ്‌യുവിയിൽ മറ്റ് യാതൊരു വിധ നവീകരണങ്ങളും കമ്പനി നടപ്പിലാക്കിയിട്ടുമില്ല. നിർമാണ ചെലവുകളിലുണ്ടാവുന്ന നിരന്തരമായ വർധനവാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നത്.

Citroen Basalt Coupe SUV Sales Down To 79 Units In 2024 December

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, റാപ്പറൗണ്ട് ടെയിൽ ലൈറ്റുകൾ, റിയർ എസി വെൻ്റുകൾ, അഡ്‌ജസ്റ്റബിൾ തൈസ് സപ്പോർട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഗംഭീര ഫീച്ചറുകളുമായാണ് സിട്രൺ ബസാൾട്ട് വിപണിയിലെത്തുന്നത്.

ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയതിന് പുറമെ സേഫ്റ്റിക്കായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), പാർക്കിംഗ് സെൻസറുകളുള്ള പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നീ സേഫ്റ്റി ഫീച്ചറുകളും സിട്രണിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ബസാൾട്ടിന്റെ ഹൃദയം.

More from DriveSpark

Article Published On: Wednesday, January 8, 2025, 12:20 [IST]
English summary
Citroen basalt coupe suv sales down to 79 units in 2024 december
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X