വാഗൺആർ വാങ്ങാനിരിക്കുന്നവർ ഒന്ന് നിൽക്കണേ... C3 ഹാച്ചിന് 98,000 രൂപ കുറച്ചു, ബേസ് മോഡൽ 5.25 ലക്ഷത്തിന് വാങ്ങാം

വലിയ സ്വപ്‌നങ്ങളുമായി ഇന്ത്യയിലേക്ക് എത്തിയവരായിരുന്നു ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ആദ്യം അവതരിപ്പിച്ച മോഡൽ തരക്കേടില്ലാത്ത രീതിയിൽ പ്രശസ്‌തി നേടിയിരുന്നുവെങ്കിലും കാര്യമായ വിൽപ്പനയൊന്നും നേടാനായിരുന്നില്ല. പിന്നാലെ ഇന്ത്യയിൽ തന്നെ പൂർണമായും പണികഴിപ്പിച്ച C3 എന്ന ചെറിയ വിലയുള്ള മോഡലിനെയാണ് സിട്രൺ പുറത്തിറക്കിയത്. വില പിടിച്ചുനിർത്താനായി ഫീച്ചറുകളിലും മറ്റും വിട്ടുവീഴ്ച്ച ചെയ്‌തതോടെ പ്ലാൻ കൈയിൽ നിന്നും പോയി. മാരുതിയുടെ ചെറുകാറുകളിൽ വരെ കിട്ടിയിരുന്ന കാര്യങ്ങൾ പോലും ഒഴിവാക്കി എത്തിയ വണ്ടിയെ ആളുകൾ കൈയൊഴിഞ്ഞു. പക്ഷേ വരുത്തിയ തെറ്റുകളെല്ലാം ഓരോന്നായി തിരുത്തിക്കൊണ്ടിരിക്കുകയാണ് കമ്പനിയിപ്പോൾ.

മുമ്പത്തെ അപേക്ഷിച്ച് നോക്കുമ്പോൾ എല്ലാകാര്യത്തിലും മിടുക്കൻമാരാണ് സിട്രൺ വാഹനങ്ങൾ. ഫീച്ചറുകളിലായാലും കുത്തിനിറച്ച് വാഹനങ്ങളെ സെറ്റപ്പാക്കാൻ കമ്പനിക്കായിട്ടുണ്ട്. പക്ഷേ ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്ന് പറയുന്നത് ശരിയാണെന്ന് സിട്രണിന്റെ കാര്യത്തിൽ പറയാം. തുടക്കം പാളിയത് കാരണം ആളുകളുടെ മനസിൽ കയറിക്കൂടാൻ ബ്രാൻഡിന് ഇതുവരെ സാധിച്ചില്ല. പക്ഷേ തോറ്റ് പിൻമാറാൻ ഒന്നും തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് നിരന്തരം പ്രയത്നിക്കുകയാണ് സിട്രൺ.

Citroen C3 Hatchback Price Reduced

അടുത്തിടെ പുത്തൻ മോഡൽ അവതരിപ്പിച്ചതിന് പിന്നാലെ സിട്രൺ C3 ഹാച്ചിന്റെ വില വെട്ടിക്കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് C3 മോഡലിന്റെ വിലയിൽ 98,000 രൂപ വരെ കുറവ് സംഭവിച്ചിട്ടുണ്ട്. ഇതോടെ കാറിന്റെ പ്രാരംഭ വില 5.25 ലക്ഷമായി കുറയുകയും ചെയ്‌തു. അതേസമയം ഫ്രഞ്ച് വാഹന നിർമാതാക്കൾ പുതിയ ടോപ്പ്-സ്പെക്ക് C3X വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട്.

ഇത് ഹാച്ച്ബാക്കിലേക്ക് അധിക ഫീച്ചറുകൾ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്. ഇനി വില വെട്ടിക്കുറച്ചതിന്റെ വിശദാംശങ്ങളിലേക്ക് വരാം, 2025 സിട്രൺ C3-യുടെ എൻട്രി ലെവൽ ലൈവ് വേരിയന്റിന് 98,000 രൂപ വില കുറച്ചിട്ടുണ്ട്. മറുവശത്ത് C3 ഫീൽ, ഫീൽ (O) വേരിയന്റുകൾക്ക് 25,000 രൂപയും വിലക്കുറവ് ലഭിക്കും. പുതിയ ടോപ്പ് എൻഡ് C3X ശ്രേണിയുമായി സിട്രൺ അവരുടെ ലൈനപ്പ് പരിഷ്ക്കരിച്ചുവെന്ന് പറഞ്ഞല്ലോ.

Citroen C3 Hatchback Price Reduced

പുതിയ C3X ഷൈൻ, ഷൈൻ ടർബോ എന്നിവ ഇപ്പോൾ 25,000 കൂടുതൽ താങ്ങാനാവുന്ന വിലയിലാണ് വാങ്ങാനാവുക. C3X ഷൈൻ ടർബോ ഓട്ടോമാറ്റിക്കിന് ഇപ്പോൾ 10,000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. സിട്രണിന്റെ പ്രീമിയം ഹാച്ച്ബാക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാങ്ങാനാവുന്നത്. ലോവർ വേരിയന്റുകളിൽ 80 bhp കരുത്തിൽ പരമാവധി 115 Nm ടോർക്ക് നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുക.

5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ NA പെട്രോളിനൊപ്പം വാഗ്‌ദാനം ചെയ്യുകയുള്ളൂ. അതേസമയം ടോപ്പ് വേരിയന്റുകളിൽ 109 bhp പവറിൽ പരമാവധി 190 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ടർബോ മോഡലുകൾ വാങ്ങാനാവുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ലിറ്ററിന് 19.3 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സിട്രൺ അവകാശപ്പെടുന്നത്.

Citroen C3 Hatchback Price Reduced

അതേസമയം ടർബോ പെട്രോൾ ഓട്ടോമാറ്റിക് 18.3 കിലോമീറ്റർ മെലേജ് നൽകുമെന്നും കമ്പനി പറയുന്നു. കൂടാതെ സിട്രൺ C3 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകളിൽ ഒരു സിഎൻജി കിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഡീലർ തലത്തിൽ 93,000 രൂപ അധികമായി നൽകിയാൽ റീട്രോഫിറ്റ് ചെയ്യാം. പുതിയ C3X ഷൈൻ ടർബോ മാനുവലിൽ അധികമായി 25,000 രൂപ മുടക്കിയാൽ 360-ഡിഗ്രി ക്യാമറ ഇൻസ്റ്റാൾ ചെയ്യാനും കഴിയും.

ബ്രാൻഡിന്റെ 'സിട്രൺ 2.0' തന്ത്രത്തിന് കീഴിലുള്ള ആദ്യ കാറാണ് പുതിയ ടോപ്പ് എൻഡ് C3X. ഈ വേരിയന്റുകളിൽ എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ സവിശേഷതകളുണ്ട്. ഷൈൻ ടർബോ ഓട്ടോമാറ്റിക് ട്രിമ്മിൽ ക്രൂയിസ് കൺട്രോളും കമ്പനി ചേർത്തിട്ടുണ്ട്. മോണോടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമായ ഒരു പുതിയ ഗാർനെറ്റ് റെഡ് കളറാണ് ഇതിലെ ഏറ്റവും ആകർഷകമായ കാര്യം.

More from DriveSpark

Article Published On: Thursday, August 14, 2025, 11:22 [IST]
English summary
Citroen c3 hatchback price reduced now price starts from rs 5 25 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X