ഒന്നാന്തരം വണ്ടിയാക്കിയിട്ടുണ്ട്! 19.3 കി.മീ മൈലേജുള്ള കാറിന്റെ പുത്തൻ ലുക്ക് കണ്ടാൽ ആരും മോഹിച്ച് പോവുമല്ലോ

ഇന്ത്യക്കാർക്കിടയിൽ എങ്ങനെയും നല്ലപേര് സമ്പാദിക്കാനുള്ള ശ്രമങ്ങളിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). തുടക്കത്തിൽ നടപ്പിലാക്കിയ പദ്ധതികളെല്ലാം ക്ലച്ചുപിടിക്കാതെ പോയെങ്കിലും തോറ്റ് പിൻമാറാൻ കമ്പനി ഒരിക്കലും തയാറാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുമുണ്ട്. തുടക്കകാലത്ത് ആളുകളെ കൈയിലെടുക്കാൻ കമ്പനി പുറത്തിറക്കിയ മെയ്‌ഡ് ഇൻ ഇന്ത്യ പ്രീമിയം ഹാച്ച്ബാക്കിയിരുന്നു C3. കുറഞ്ഞ വിലയിൽ പുറത്തിറക്കിയ മോഡൽ പല കാര്യങ്ങളിലും വിട്ടുവീഴ്ച്ച വരുത്തി പണികഴിപ്പിച്ചതിനാൽ ആരും തിരിഞ്ഞുനോക്കിയില്ല. മാരുതിയുടെ ആൾട്ടോയിൽ വരെയുണ്ടായിരുന്ന ഫീച്ചറുകളിൽ പലതും സിട്രൺ മനപൂർവം കോസ്റ്റ്കട്ടിംഗ് എന്ന പേരിൽ ഒഴിവാക്കുകയായിരുന്നു.

വലിയ പ്രതീക്ഷകളുണ്ടായിരുന്ന ഫ്രഞ്ച് ബ്രാൻഡിന്റെ വാഹനം അങ്ങനെ വിപണിയിൽ മൂക്കും കുത്തിവീണു. എന്നാൽ പോരായ്‌മകളെല്ലാം പരിഹരിച്ച് ഒന്നാന്തരം വണ്ടിയാക്കി C3 ഇപ്പോൾ മാറിയിട്ടുണ്ടെന്നതാണ് സത്യം. പലരും ഇക്കാര്യം അറിഞ്ഞ് ഷോറൂമിലേക്ക് നേരെ വെച്ചുപിടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ആരും കണ്ടാൽ കൊതിക്കുന്ന രൂപത്തിൽ പുതിയ സിട്രൺ C3 സ്പോർട്ട് എഡിഷൻ വിപണിയിൽ എത്തിയിരിക്കുകയാണ്.

Citroen C3 Limited Sport Edition Launched With New Look And Features

പുതിയ സ്റ്റൈലിംഗ് ഘടകങ്ങൾ, പരിഷ്ക്കരിച്ച ഇന്റീരിയർ ടച്ചുകൾ എന്നിവയോടെ എത്തുന്ന സ്പെഷ്യൽ എഡിഷൻ തരംഗമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. സ്‌പോർട്ട് എഡിഷനിലൂടെ C3 ശ്രേണിയിൽ ഒരു പുതിയ ഗാർനെറ്റ് റെഡ് ബോഡി കളർ ഓപ്ഷനും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഹാച്ച്ബാക്ക് എന്നാണ് വിളിപ്പേര് എങ്കിലും മിനി എസ്‌യുവി ലുക്കുള്ള മോഡലിന്റെ ഡോറുകളിലും ബോഡി പാനലുകളിലും 'സ്പോർട്ട്' ഡീക്കലുകളും ഇത്തവണ ഇടംപിടിച്ചിട്ടുണ്ട്.

ആംബിയന്റ് ക്യാബിൻ ലൈറ്റിംഗും ബ്രഷ്‌ഡ് മെറ്റൽ പെഡലുകളും കൂടിയാവുമ്പോൾ പുതിയ സിട്രൺ C3 സ്പോർട്ട് എഡിഷന് അന്യായ ലുക്കാണ് കിട്ടിയിരിക്കുന്നത്. ഇന്റീരിയറിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ വ്യത്യസ്ത സീറ്റ് കവറുകൾ, സീറ്റുമായി സാമ്യമുള്ള കാർപെറ്റ് മാറ്റുകൾ, സീറ്റ് ബെൽറ്റ് കുഷ്യനുകൾ എന്നിവ പോലുള്ള സ്പോർട്ടിയായ മെച്ചപ്പെടുത്തലുകളും വാഹനത്തിനകത്ത് ലഭിക്കും.

Citroen C3 Limited Sport Edition Launched With New Look And Features

C3 ഇതിനകം വാഗ്ദാനം ചെയ്തിരുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്മാർട്ട്‌ഫോൺ സംയോജനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ആക്‌സസറി ആഡ്-ഓണുകൾ ഒരുക്കിയിരിക്കുന്നത്. സിട്രൺ C3 സ്‌പോർട്ട് എഡിഷന്റെ വില സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ 21,000 രൂപയാണ് കൂടുതൽ. കൂടാതെ ഡാഷ്‌ക്യാമും വയർലെസ് ചാർജറും അടങ്ങുന്ന അധിക ആക്‌സസറി കിറ്റും ഫ്രഞ്ച് വാഹന നിർമാതാക്കൾ ഈ ലിമിറ്റഡ് എഡിഷനൊപ്പം ഒരുക്കിയിട്ടുണ്ട്.

ഈ ഫീച്ചറുകൾ സ്വന്തമാക്കണമെങ്കിൽ 15,000 രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക. പരിമിതമായ യൂണിറ്റുകൾ മാത്രമേ സ്പോർട്ട് എഡിഷൻ വാങ്ങിക്കാനാവൂ കേട്ടോ. സിട്രൺ C3 സ്‌പോർട്ട് എഡിഷൻ രണ്ട് പെട്രോൾ എഞ്ചിനുകളിലും നിരവധി ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. 1.2 ലിറ്റർ പ്യുർടെക് 82 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ലോവർ വേരിയന്റുകളിൽ പ്രവർത്തിക്കുന്നത്.

Citroen C3 Limited Sport Edition Launched With New Look And Features

ഇത് 81 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് ഇതിൽ തെരഞ്ഞെടുക്കാനാവുക എന്നുമാത്രം. 108 bhp പവറിൽ 205 Nm torque വരെ നൽകുന്ന 1.2 ലിറ്റർ പ്യുർടെക് 110 ടർബോചാർജ്ഡ് എഞ്ചിനാണ് ടോപ്പ് വേരിയന്റുകളുടെ ഹൃദയം. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇവ ലഭ്യമാണ്.

സിട്രൺ C3-യുടെ എല്ലാ വകഭേദങ്ങളുടെയും മൈലേജ് 18.3 കി.മീ/ലിറ്റർ മുതൽ 19.3 കി.മീ/ലിറ്റർ വരെയാണ്. ഓട്ടോമാറ്റിക് ടർബോ പതിപ്പ് 10 സെക്കൻഡിനുള്ളിൽ 100 ​​കി.മീ/മണിക്കൂർ വേഗത കൈവരിക്കുമെന്നും കമ്പനി പറയുന്നുണ്ട്. നിലവിൽ മടിച്ചുനിൽക്കുന്നവരെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ പുതിയ സ്പോർട്ട് എഡിഷൻ സഹായിക്കുമെന്നാണ് എല്ലാവരുടേയും അനുമാനം. ഒപ്പം മത്സരാധിഷ്ഠിതമായ സെഗ്മെന്റിൽ പിടിച്ചുനിൽക്കാനും സിട്രണിനാവും.

More from DriveSpark

Article Published On: Monday, June 16, 2025, 17:00 [IST]
English summary
Citroen c3 limited sport edition launched with new look and features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X