നല്ല സസ്പെൻഷനും അന്യായ യാത്രാസുഖം തരുന്ന എസ്‌യുവി, കൂട്ടിന് 18 KM മൈലേജും! എന്നിട്ടും പോയമാസം വാങ്ങിയത് 2 പേർ

ഇന്ത്യയിലേക്ക് ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ഫ്രഞ്ച് വാഹന നിർമാതാക്കളായിരുന്നു സിട്രൺ (Citroen). എന്നാൽ ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം അമ്പേ പരാജയപ്പെടുകയായിരുന്നു. നിലവിൽ തെറ്റുകുറ്റങ്ങളെല്ലാം പരിഹരിച്ച് മുന്നേറാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് സ്റ്റെല്ലാന്റിസിന്റെ കീഴിലുള്ള ബ്രാൻഡ്. അടുത്തിടെ മോഡൽ നിരയിൽ കൊണ്ടുവന്ന മാറ്റങ്ങളും ബസാൾട്ട് എന്ന പുത്തൻ കൂപ്പെ എസ്‌യുവിയുടെ വരവുമെല്ലാം കമ്പനിയുടെ ഇമേജ് മാറ്റിയിട്ടുണ്ട്. സാധാരണക്കാരാണ് പ്രധാന ഉന്നമെങ്കിലും കമ്പനി ആദ്യം പുറത്തിറക്കിയത് പണക്കാർക്കായുള്ള വലിയൊരു എസ്‌യുവിയായിരുന്നു. കിടിലൻ സസ്പെൻഷനും യാത്രാസുഖവുമായെത്തിയ C5 എയർക്രോസായിരു്നനു (C5 Aircross) ആ കക്ഷി.

തരംഗമാവാനായില്ലെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ C5 എയർക്രോസ് എസ്‌യുവി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് സിട്രൺ ഇന്ത്യ. കഴിഞ്ഞ മാസം കമ്പനി ആകെ 1,426 കാറുകളാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പനയെന്ന പ്രത്യേകതയോടെയാണ് പോയമാസം കമ്പനി വിൽപ്പന അവസാനിപ്പിച്ചിരിക്കുന്നത്. 897 യൂണിറ്റുകൾ വിറ്റഴിച്ച് കമ്പനിയുടെ എൻട്രി ലെവൽ C3 കമ്പനിക്ക് ഏറ്റവും മികച്ച വിൽപ്പന രേഖപ്പെടുത്തി.

Citroen C5 Aircross Premium SUV Sold Only 2 Units In Last Month

എന്നാൽ C5 എയർക്രോസ് മൊത്തത്തിൽ നിരാശ സമ്മാനിച്ചാണ് ഒക്ടോബർ മാസവും അവസാനിപ്പിച്ചിരിക്കുന്നത്. പോയമാസം എസ്‌യുവിയുടെ ആകെ രണ്ട് യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത് എന്നതാണ് സത്യം. എന്നിരുന്നാലും ഇതിലും പോസിറ്റീവായൊരു കാര്യമുണ്ട് കേട്ടോ. കഴിഞ്ഞ 4 മാസത്തിന് ശേഷം അക്കൗണ്ട് തുറക്കാൻ മോഡലിനായെന്നതാണ് ആ വലിയ കാര്യം. അതുവരെ ആരും തിരിഞ്ഞുനോക്കാതെ ഷോറൂമിൽ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു കക്ഷി.

പുതിയ ജിഎസ്ടി നടപ്പിലാക്കിയതോടെ ഈ പ്രീമിയം എസ്‌യുവിയുടെ വില 2.67 ലക്ഷം രൂപ വരെ സിട്രൺ വെട്ടിക്കുറക്കുകയും ചെയ്‌തിരുന്നു. നേരത്തെ 39.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന C5 എയർക്രോസിന് പുതുക്കിയ ജിഎസ്‌ടി പ്രകാരം വില 37.32 ലക്ഷമായി കുറഞ്ഞു. വിലയിൽ മാറ്റമുണ്ടെങ്കിലും എസ്‌യുവിക്ക് മറ്റ് പരിഷ്ക്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല കേട്ടോ. നിലവിൽ ഷൈൻ എന്നൊരു സിംഗിൾ വേരിയന്റിൽ മാത്രമാണ് വാഹനം വിപണനം ചെയ്യുന്നത്.

Citroen C5 Aircross Premium SUV Sold Only 2 Units In Last Month

1997 സിസി, DW10FC 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് സിട്രൺ C5 എയർക്രോസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 177 bhp പവറിൽ പരമാവധി 400 Nm ടോർക്കാണ് ഉത്പാദിപ്പിക്കാനാവുക. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ എയർക്രോസിൽ ലഭ്യമല്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. 52.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുള്ള ഈ പ്രീമിയം 5-സീറ്റർ എസ്‌യുവിക്ക് ലിറ്ററിന് 17.5 കിലോമീറ്റർ വരെ മൈലേജും നൽകാനാവും.

സ്നോ, ഗ്രിപ്പ് കൺട്രോൾ ഉള്ള ഓൾ-ടെറൈൻ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളുമായാണ് എസ്‌യുവി വരുന്നത് എന്നതും പ്രത്യേകം എടുത്തു പറയേണ്ട സംഗതിയാണ്. മൊത്തത്തിൽ 4500 മില്ലീമീറ്റർ നീളവും 1969 മില്ലീമീറ്റർ വീതിയും 1710 മില്ലീമീറ്റർ ഉയരവും 2730 മില്ലീമീറ്റർ വീൽബേസുമുള്ള സിട്രണിന്റെ 5-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് അന്യായ റോഡ് പ്രസൻസാണുള്ളത്.

Citroen C5 Aircross Premium SUV Sold Only 2 Units In Last Month

എൽഇഡി വിഷൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, 3D എൽഇഡി റിയർ ലാമ്പുകൾ, ORVM-കളിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ പോലുള്ള എക്സ്റ്റീരിയർ ഹൈലൈറ്റുകളാണ് സിട്രൺ C5 എയർക്രോസിനെ മനോഹരമാക്കുന്നത്. ഇന്റീരിയറും അടിപൊളിയായിട്ടാണ് ഒരുക്കിവെച്ചിരിക്കുന്നത്. 31.24 സെന്റീമീറ്റർ കസ്റ്റമൈസ് ചെയ്യാവുന്ന TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് അകത്തളത്തിലെ പ്രധാന ഹൈലൈറ്റ്.

മധ്യഭാഗത്ത് 25.4 സെന്റീമീറ്റർ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഹാൻഡ്‌സ്-ഫ്രീ ഇലക്ട്രിക് ടെയിൽ ഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, 6 എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ, 580 ലിറ്റർ ബൂട്ട് സ്‌പേസ് എന്നിവ കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസയ്ക്ക് C5 എയർക്രോസ് നല്ലൊരു ഡീലാണ്. എങ്കിലും ആളുകൾ വാങ്ങാനെത്താത്തത് കമ്പനിക്ക് വലിയ തിരിച്ചടി തന്നെയാണ്.

More from DriveSpark

Article Published On: Saturday, November 15, 2025, 18:09 [IST]
English summary
Citroen c5 aircross premium suv sold only 2 units in last month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X