മൈലേജ് കൂടുതലുള്ള കുഞ്ഞൻ ഡീസൽ എസ്‌യുവികൾക്ക് കുറയുന്നത് ലക്ഷങ്ങൾ, കോളടിച്ചത് ടാറ്റക്കും മഹീന്ദ്രയ്ക്കും

ജിഎസ്‌ടി (GST) സ്ലാബുകളിലെ ഇളവുകൾ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾക്കെല്ലാം വില കുത്തനെ കുറയുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. പുത്തൻ കാറുകൾ വാങ്ങാൻ ഇതിലും നല്ലൊരു സമയം വേറെയുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. നികുതി കുറച്ചതിന് പുറമെ ഉത്സവ സീസൺ ആനുകൂല്യങ്ങളോടെ വാഹനങ്ങൾ പോർച്ചിലെത്തിക്കാനാവും. ജിഎസ്ടി 2.0 പരിഷ്ക്കാരത്തോടെ വിവിധ സെഗ്മെന്റുകളിലുടനീളം പാസഞ്ചർ വാഹനങ്ങൾക്ക് വലിയ വിലക്കുറവിന് കാരണമായത് നിർമാതാക്കളെ സംബന്ധിച്ചും വലിയ നേട്ടമാണ്. വിൽപ്പന കുറഞ്ഞുവരുന്ന എൻട്രി ലെവൽ കാറുകൾക്കാണ് (Entry Level Cars) നികുതിയിളവ് കൊണ്ട് കൂടുതൽ സഹായം ലഭിക്കുക.

1.2 ലിറ്ററിൽ താഴെ എഞ്ചിനുകളുള്ള 4 മീറ്ററിൽ താഴെ വലുപ്പമുള്ള ചെറിയ പെട്രോൾ കാറുകൾക്ക് ഇപ്പോൾ 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. നേരത്തെ ഇത് 29 ശതമാനമായിരുന്നു. പുതിയ ജിഎസ്ടി പരിഷ്ക്കാരം ഹാച്ച്ബാക്കുകൾക്കും കോംപാക്‌ട് സെഡാനുകൾക്കും നേരിട്ട് ഗുണം ചെയ്യും. അതുപോലെ 1.5 ലിറ്ററിൽ താഴെ എഞ്ചിനുകളുള്ള 4 മീറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ ഡീസൽ കാറുകൾക്ക് 31 ശതമാനത്തിൽ നിന്ന് 18 ശതമാനമായി നികുതി കുറച്ചു.

Compact Diesel SUVs Can Buy At More Affordable Prices After GST Cut

മലിനീകരണ ചട്ടങ്ങൾ കാരണം പതിയെ മൺമറയുന്ന ഡീസൽ കാറുകൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്നത് ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകർഷിക്കുമെന്നതിൽ തർക്കമില്ല. അതിനാൽ ഡീസൽ എസ്‌യുവി വാങ്ങിയാൽ കൊള്ളാമായിരുന്നുവെന്ന് മനസിൽ ഓർത്തവർ ഇനി മറിച്ചൊന്ന് ചിന്തിക്കുകയേ വേണ്ട. ബ്രാൻഡുകൾ പ്രഖ്യാപിച്ച ഔദ്യോഗിക വിലക്കുറവുകളും ജിഎസ്ടി 2.0 സ്ലാബ് നടപ്പിലാക്കിയ രീതിയും നിരീക്ഷിക്കുമ്പോൾ ഡീസൽ കോംപാക്‌ട് എസ്‌യുവികളിലാണ് ഏറ്റവും വലിയ കുറവുകൾ ഉണ്ടായതെന്ന് വ്യക്തമാണ്.

നിലവിൽ ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ, കിയ എന്നിവ മാത്രമാണ് അവരുടെ കോംപാക്‌ട് എസ്‌യുവി നിരയിൽ ഡീസൽ എഞ്ചിനുകൾ വിൽക്കുന്ന ഏക വാഹന നിർമാതാക്കൾ. ആയതിനാൽ വിൽപ്പന സംഖ്യയിൽ വലിയ വർധനവ് കാണാൻ സാധ്യതയുണ്ട്. ഉത്സവകാല ഓഫറുകൾക്കൊപ്പം പുതിയ നികുതി ആനുകൂല്യങ്ങളും ഇത്തരം വാഹനങ്ങളുടെ ഡിമാൻഡ് ഉയർത്തുമെന്നാണ് വിലയിരുത്തലുകൾ.

Compact Diesel SUVs Can Buy At More Affordable Prices After GST Cut

ടാറ്റ മോട്ടോർസിന്റെ നിരയിൽ ജിഎസ്ടി 2.0 കാരണം നെക്‌സണിന്റെ വിലയിൽ 1.55 ലക്ഷം രൂപ വരെ കുറവുണ്ടായിട്ടുണ്ട്. അതേസമയം മഹീന്ദ്ര XUV 3XO ഡീസലിന്റെ വിലയിൽ 1.56 ലക്ഷം രൂപ വരെ കുറവുണ്ടായി. കിയ ഇന്ത്യയുടെ സോനെറ്റിന്റെ വിലയിൽ 1.64 ലക്ഷം രൂപ കുറവുണ്ടായപ്പോൾ അടുത്തിടെ പുറത്തിറക്കിയ സിറോസിന് 1.86 ലക്ഷം രൂപ കുറവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

ഈ വലിയ വിലക്കുറവ് പെട്രോൾ മോഡലോ ചെറിയ ഹാച്ച്ബാക്കോ പരിഗണിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമായ ഓപ്ഷനാക്കി മാറ്റുന്നു. സോനെറ്റിലും സിറോസിലും 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് കരുത്ത് പകരുന്നത്. 1.23 ലക്ഷം രൂപ വരെ വിലക്കുറവ് നേരിട്ട ഹ്യുണ്ടായി വെന്യുവിലും ഇതേ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

Compact Diesel SUVs Can Buy At More Affordable Prices After GST Cut

കാര്യങ്ങൾ ഇങ്ങനെയെല്ലാം ആയതിനാൽ സെഗ്മെന്റിലെ കിങായ മാരുതി സുസുക്കി ബ്രെസയ്ക്ക് വലിയ തിരിച്ചടിയുണ്ടായേക്കാം. നിലവിൽ ഒരൊറ്റ പെട്രോൾ എഞ്ചിനോടെയാണ് മാരുതിയുടെ കോംപാക്‌ട് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഡീസൽ എസ്‌യുവികൾക്ക് കോളടിച്ചതിനാൽ മുകളിൽ പറഞ്ഞ ഓയിൽ ബർണർ സബ്-4 മീറ്റർ എസ്‌യുവികളുടെ ഡിമാന്റ് ഏറിയേക്കാം. പ്രത്യേകിച്ച് ഡീസൽ ഡിമാൻഡ് പരമ്പരാഗതമായി കൂടുതലുള്ള സെമി-അർബൻ, ഗ്രാമീണ വിപണികളിൽ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 10, 2025, 9:00 [IST]
English summary
Compact diesel suvs can buy at more affordable prices after gst cut nexon xuv 3xo sonet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X