വില കുറവല്ലേ, പുതിയതിനൊപ്പം പഴയ വെന്യുവും വിൽക്കാൻ ഹ്യുണ്ടായി; പക്ഷേ അതിലൊരു ട്വിസ്റ്റുണ്ട്

ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റ് കൈക്കലാക്കാൻ കച്ചകെട്ടിയിറങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ടെക്കി എന്ന് വിളിപ്പേരുള്ള മിടുക്കൻ പുതുതലമുറയിലേക്ക് ചേക്കേറുകയാണ്. രൂപവും ഭാവവും വെളിപ്പെടുത്തി കമ്പനി പുതുമോഡലിനെ ഇന്നലെ ആളുകളിലേക്ക് എത്തിച്ചിരുന്നു. 2025 നവംബർ നാലിന് വില കൂടി പ്രഖ്യാപിക്കുമ്പോൾ സെഗ്മെന്റിലെ മുഖ്യ എതിരാളികളായ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ എന്നിവരെയെല്ലാം വിറപ്പിക്കുമെന്ന് ഉറപ്പാണ്. പക്ഷേ സന്തോഷകരമായ മറ്റൊരു കാര്യം കൂടിയുണ്ടെന്ന് ഹ്യുണ്ടായി വെളിപ്പെടുത്തിയിരിക്കുകയാണ്. സംഭവം സിമ്പിളാണെങ്കിലും മിക്കവരേയും സന്തോഷിപ്പിക്കുന്ന തീരുമാനമാണിത്.

സംഗതി തലക്കെട്ടിൽ പറയുന്നത് പോലെ വെന്യുവിന്റെ ന്യൂജെൻ മോഡലിനൊപ്പം പഴയ എസ്‌യുവിയും വിൽക്കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. അതായത് നിലവിലെ വെന്യുവിന്റെ വിൽപ്പന കമ്പനി അവസാനിപ്പിക്കുന്നില്ലെന്ന് ചുരുക്കം. 2019-ൽ ആദ്യമായി പുറത്തിറങ്ങിയ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം വലിയ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. പിന്നീട് അടിക്കടി ചില മാറ്റങ്ങളുമായി മിടുക്കനായി നിൽക്കാൻ വെന്യുവിനായിട്ടുണ്ട്.

hyundai venue

ഇന്നും സെഗ്മെന്റിൽ പല എതിരാളികളേക്കാളും വിൽപ്പന നേടുന്നതിനാൽ പഴയ. മോഡലിനെ വേഗത്തിൽ നിർത്തലാക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ആഗ്രഹിക്കുന്നില്ല. കാർവാലെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ മാനുവൽ മോഡലുകൾ മാത്രമാവും നിലനിർത്തുകയെന്നാണ് വിവരം. ഒപ്പം S, S+, S(O), S(O)+ 4 വേരിയന്റുകളിലേക്ക് വെന്യു ചുരുങ്ങുകയും ചെയ്യും.

ഡീസലും ടർബോ പെട്രോൾ എഞ്ചിനും വേണ്ടവർ പുതിയ വെന്യുവിലേക്ക് തന്നെ ചേക്കേറേണ്ടി വരും കേട്ടോ. ഇനി നിലനിർത്താൻ പോവുന്ന ഹ്യുണ്ടായിയുടെ സബ്-4 മീറ്റർ എസ്‌യുവിയുടെ വിലയിലേക്ക് നോക്കിയാൽ S മാനുവലിന് 8,48,862 രൂപ, S+ മാനുവലിന് 8,71,730 രൂപ, S(O) മാനുവലിന് 9,14,630 രൂപ, S(O)+ മാനുവലിന് 9,14,630 രൂപ എന്നിങ്ങനെയാണ് നിലവിലെ എക്സ്ഷോറൂം വില വരിക.

പുതുമോഡൽ വരുമ്പോൾ എന്തായാലും ഇതിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. പുതിയ ഇന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടുത്തിയാണ് ഹ്യുണ്ടായി ഇന്ത്യ പുതിയ വെന്യു പുറത്തിറക്കാൻ പോവുന്നത്. വലിപ്പത്തിന്റെ കാര്യത്തിലും മുൻഗാമിയേക്കാൾ സമ്പന്നമായിരിക്കും ന്യൂജെൻ വെന്യുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിലുള്ള മോഡലിനേക്കാൾ 48 മില്ലീമീറ്റർ ഉയരവും 30 മില്ലീമീറ്റർ വീതിയും കൂടുതലാണ് വാഹനത്തിന്.

ബേബി ക്രെറ്റ ലുക്കിലാണ് പുത്തൻ വെന്യുവിനെ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, ട്വിൻ ഹോൺ ഡിആർഎൽ, ഹൊറൈസൺ എൽഇഡി ടെയിൽ ലൈറ്റുകൾ, ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രിൽ, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകൾ, സി-പില്ലർ ഗാർണിഷ് എന്നിവയെല്ലാം എക്സ്റ്റീരിയറിലെ ഹൈലൈറ്റുകളാണ്. ഇന്റീരിയറിലേക്ക് കയറിയാലും പലരും ഞെട്ടിപ്പോയേക്കും.

ഡ്യുവൽ 12.3 ഇഞ്ച് ക്ലസ്റ്റർ, റിയർ വിൻഡോ സൺഷേഡുകൾ, ഡ്യുവൽ-ടോൺ ലെതർ സീറ്റുകൾ, ആംബിയന്റ് ലൈറ്റുകൾ, ഡി-കട്ട് സ്റ്റിയറിംഗ്, ഇലക്ട്രിക് ഫോർ-വേ ഡ്രൈവർ സീറ്റുകൾ, ടു-സ്റ്റെപ്പ് റിയർ റീക്ലൈനിംഗ് സീറ്റുകൾ, റിയർ എസി വെന്റുകൾ എന്നിവയും അതിലേറെയും ഫീച്ചറുകളാണ് കമ്പനി കുത്തിനിറച്ചിരിക്കുന്നത്. പുതിയ വകഭേദങ്ങൾക്ക് 'HX' പേരും ലഭിക്കുന്നുണ്ട്. ഒരു ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിന്റെ വരവും സംഗതി കളറാക്കും.

പുതിയ വെന്യുവിൽ മുമ്പുണ്ടായിരുന്ന അതേ കാപ്പ 1.2 MPi പെട്രോൾ, 1.0 TGDi പെട്രോൾ, 1.5 U2 CRDi ഡീസൽ എഞ്ചിനുകൾ തന്നെയാവും കമ്പനി തുടർന്നും വാഗ്‌ദാനം ചെയ്യുക. ഗിയർബോക്‌സ് കോമ്പിനേഷനിലേക്ക് വന്നാൽ 5 സ്പീഡ് മാനുലൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് 7 സ്പീഡ് ഡിസിടി എന്നിവയും ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിയിലുണ്ടാവും. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ അടച്ച് അംഗീകൃത ഹ്യുണ്ടായി ഡീലർഷിപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Saturday, October 25, 2025, 10:07 [IST]
English summary
Current hyundai venue model sales will continue but can only buy with petrol engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X