കൊലകൊമ്പൻമാരായിരുന്നു, പക്ഷേ ഫോർച്യൂണർ എല്ലാത്തിനേയും കൊന്നു! ടൊയോട്ട കാരണം ഗതിപിടിക്കാതെ പോയ എസ്‌യുവികൾ

ഫോർച്യൂണർ എന്ന എസ്‌യുവിക്ക് ഇന്ത്യക്കാർക്കിടയിലുള്ള സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്. ഡി-സെഗ്മെൻ്റ് സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ കിരീടം കാലങ്ങളായി ഒരേ വണ്ടിക്ക് സ്വന്തമാവണണെങ്കിൽ അതിൻ്റെ റേഞ്ച് തന്നെ ഊഹിക്കാവുന്നതല്ലേയുള്ളൂ. 2009-ൽ ആദ്യമായി പുറത്തിറക്കിയ ഫോർച്യൂണർ പല വണ്ടിഭ്രാന്തൻമാരുടേയും ഡ്രീം കാറാണ്. കഴിഞ്ഞ 16 വർഷത്തിനിടെ കാര്യമായ മാറ്റങ്ങളൊന്നും ലഭിക്കാഞ്ഞിട്ട് പോലും ഇന്ത്യക്കാർ ടൊയോട്ടയുടെ എസ്‌യുവിയെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുകയാണ്. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവും ഡിമാന്റും റീസെയിൽ വാല്യുവുമുള്ള ഫോർച്യൂണറിന് പകരം വെക്കാൻ മറ്റൊരു മോഡൽ ഇല്ലെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല.

ഇക്കാലത്തിനിടയ്ക്ക് ഫോർച്യൂണറിനോട് മത്സരിക്കാൻ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ അനേകം മോഡലുകളാണ് പുറത്തിറങ്ങിയത്. എന്നാൽ ഒരാൾക്ക് പോലും ടൊയോട്ടയുടെ വണ്ടിയുടെ വിൽപ്പനയോട് കിടപിടിക്കാനായില്ല. ഫോർഡ് എൻഡവർ ഒരു പരിധി വരെ ഭീഷണിയായിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് പരാജയം സമ്മതിക്കുകയായിരുന്നു. ടൊയോട്ട ഫോർച്യൂണർ കാരണം ഇന്ത്യയിൽ ഹിറ്റടിക്കാതെ നിർത്തിപ്പോയ കൊലകൊമ്പൻമാരെ ഒന്ന് പരിചയപ്പെടുത്തി തരാം.

Endeavour To Pajero Top 5 SUV Discontinued Due To Toyota Fortuner Supremacy

ഫോർഡ് എൻഡവർ: എല്ലാത്തരത്തിലും ഫോർച്യൂണറിൻ്റെ എക്കാലത്തേയും വലിയ ഭീഷണിയായിരുന്നു അമേരിക്കൻ മസ്ക്കുലർ എസ്‌യുവിയായ എൻഡവർ. ഭീമാകാരമായ വലിപ്പം, ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ, മൾട്ടി-ടെറൈൻ മോഡുകൾ, മറ്റ് ഹൈടെക് സവിശേഷതകൾ എന്നിവയാൽ സമ്പന്നമായിരുന്നെങ്കിലും ഫോർച്യൂണറിൻ്റെ നിഴലിൽ അകപ്പെടാനായിരുന്നു വിധി. ഇന്ത്യയിൽ നിന്നും ഫോർഡ് ഗുഡ്ബൈ പറഞ്ഞിറങ്ങിയില്ലായിരുന്നെങ്കിൽ എൻഡവർ ഇന്നും നിരത്തുകൾ കീഴക്കുമായിരുന്നു.

മിത്സുബിഷി പജേറോ: തുടക്കം മുതൽ ഫോർച്യൂണറിന് കടുത്ത മത്സരം നൽകിയ മറ്റൊരു എതിരാളിയാണ് പജേറോ. ഇന്നും ഇന്ത്യക്കാർക്കിടയിൽ ഇതിഹാസ പരിവേഷമുള്ള എസ്‌യുവിയാണ് മിത്സുബിഷിയുടെ ഈ സുന്ദരക്കുട്ടപ്പൻ. താരതമ്യപ്പെടുത്താവുന്ന ഓഫ്-റോഡ് ഉപകരണങ്ങളും ശക്തമായ എഞ്ചിൻ ഓപ്ഷനുകളും ഉണ്ടായിരുന്നിട്ടും ഫോർച്യൂണറിനോട് മത്സരിച്ച് പരാജയപ്പെടാനായിരുന്നു പജേറോയുടെ വിധിയും.

Endeavour To Pajero Top 5 SUV Discontinued Due To Toyota Fortuner Supremacy

മഹീന്ദ്ര ആൾട്യുറാസ് G4: 2018-ൽ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായി പുറത്തിറക്കിയ ആൾട്യുറാസ് 2WD, 4WD എന്നിവ വാഗ്ദാനം ചെയ്യുന്ന കിടിലൻ മൂന്നുവരി ഫുൾ-സൈസ് എസ്‌യുവിയായിരുന്നു. ടൊയോട്ട ഫോർച്യൂണറിനേക്കാൾ കിടിലമായ ഇൻ്റീരിയറും ഫീച്ചറുകളും നൂതന സാങ്കേതികവിദ്യകളും വരെ ഉൾക്കൊള്ളിച്ച് ഞെട്ടിച്ചിരുന്നെങ്കിലും ആളുകളുടെ മനസിൽ കയറിപ്പറ്റാൻ മഹീന്ദ്രയുടെ വലിയ മോഡലിന് സാധിക്കാതെ പോയി. അതിനുള്ള കാരണവും ഫോർച്യൂണറിനുള്ള വമ്പൻ ഇമേജ് തന്നെയായിരുന്നു.

ഷെവർലെ ക്യാപ്റ്റിവ: അമേരിക്കൻ വാഹന നിർമാതാക്കളായ ഷെവർലെ ഫോർച്യൂണറിനെതിരെ മത്സരിപ്പിക്കാൻ ഇന്ത്യയിലേക്ക് കൊണ്ടുവന്ന മോഡലായിരുന്നു ക്യാപ്റ്റിവ. ഉയർന്ന മെയിൻ്റനെൻസ് ചെലവുകളും അടിക്കടിയുണ്ടാവുന്ന ചില തകരാറുകളും കാരണം ടൊയോട്ട എസ്‌യുവിക്ക് പിന്നിലകപ്പെട്ട് പോവുകയായിരുന്നു ഈ അമേരിക്കൻ എസ്‌യുവിയും. 2017-ൽ ഷെവർലെ ഇന്ത്യയിൽ നിന്നും കൂടുംകുടുക്കയുമെടുത്ത് പടിയിറങ്ങുകയും ചെയ്‌തു.

Endeavour To Pajero Top 5 SUV Discontinued Due To Toyota Fortuner Supremacy

ഹ്യുണ്ടായി ട്യൂസോൺ: പ്രീമിയം സെഗ്‌മെൻ്റിൽ ഇന്ത്യൻ എസ്‌യുവി പ്രേമികളെ ആകർഷിക്കാൻ പല മായാജാലങ്ങളും കാണിച്ചിട്ടുള്ള ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മോഡലായിരുന്നു ട്യൂസോൺ. ആഗോള വിപണികളിലെന്ന പോലെ ഇന്ത്യക്കാർക്കിടയിലും അതേ സ്വീകാര്യത വളർത്തിയെടുക്കാൻ ട്യൂസോണിന് കഴിഞ്ഞില്ല. അതിൻ്റെ പ്രധാന കാരണം ഫോർച്യൂണറിൻ്റെ അതേ വില നിലവാരത്തിൽ എത്തിയതായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 22, 2025, 15:52 [IST]
English summary
Endeavour to pajero top 5 suv discontinued due to toyota fortuner supremacy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X