ഥാറിനേക്കാൾ പവറുള്ള ഓഫ്-റോഡർ എസ്‌യുവിക്ക് വില കൂട്ടി കമ്പനി, ഗൂർഖ വാങ്ങണേൽ ഇനി പഴയ വിലയൊന്നും പോരാ

ഓഫ്-റോഡ് പ്രേമികൾക്കിടയിലും പൊലീസിനിടയിലും പ്രത്യേക ഫാൻബേസുള്ള എസ്‌യുവിയാണ് ഫോഴ്‌സ് ഗൂർഖ. രാജ്യത്തെ ലൈഫ്‌-സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഏറെക്കാലമായി സാന്നിധ്യം ആണെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത മോഡലാണ് ഈ തട്ടുപൊളിപ്പൻ സ്പോർട് യൂട്ടിലിറ്റി വാഹനം എന്നുപറയാം. ഏത് കുന്നും മലയും താണ്ടാൻ കഴിവുള്ള ആശാൻ സാക്ഷാൽ മഹീന്ദ്ര ഥാറുമായാണ് മത്സരിക്കുന്നത്. സെഗ്‌മെന്റ് പുനര്‍നിര്‍വചിക്കാനാവശ്യമായ സാങ്കേതിക സവിശേഷതകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഗൂർഖ 5 ഡോർ പതിപ്പിലും 3 ഡോര്‍ പതിപ്പിലും വരെ ഇപ്പോൾ വാങ്ങാനാവും. അണ്ടർറേറ്റഡ് ആയിട്ട് വിപണിയിൽ തുടരുന്നതിനാൽ ആരും കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം.

പേര് പോലെ തന്നെ കാഴ്ച്ചയിലും ആളൊരു ഗജകില്ലാടിയാണ്. അധികം വൈകാതെ ഈയൊരു എസ്‌യുവി സ്വന്തമാക്കണമെന്ന മോഹവുമായിരുന്നവർക്കെല്ലാം നിരാശ നൽകുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മറ്റൊന്നുമില്ല, കാർവാലെ പറയുന്നതനുസരിച്ച് ഫോഴ്‌സ് മോട്ടോർസ് ഇന്ത്യൻ വിപണിയിലെ ഏക പാസഞ്ചർ വാഹനമായ ഗൂർഖയുടെ വില വർധിപ്പിച്ചിരിക്കുകയാണ്.

Force Gurkha SUV Becomes Expensive In India New Price Starts From Rs 16 78 Lakh

ഉടൻ പ്രാബല്യത്തിൽ വരുന്ന ഈ അപ്‌ഡേറ്റ് പ്രകാരം 3 ഡോർ, 5 ഡോർ ബോഡി സ്റ്റൈലുകൾക്ക് വിലയിൽ വർധനവ് വരുത്തും. മൂന്ന് ഡോറുകളുള്ള ഫോഴ്‌സ് ഗൂർഖയ്ക്ക് 3,218 രൂപയാണ് കൂട്ടിയിരിക്കുന്നത്. അതേസമയം അഞ്ച് ഡോറുകളുള്ള പതിപ്പിന് ഇപ്പോൾ നിലവിലുള്ള വിലയെ അപേക്ഷിച്ച് 41,585 രൂപ വരെ അധികം മുടക്കേണ്ടി വരും. ഇതോടെ മഹീന്ദ്ര ഥാർ എതിരാളിയുടെ വില ഇപ്പോൾ 16.78 ലക്ഷം മുതൽ 18.42 ലക്ഷം രൂപയായി മാറിയിട്ടുണ്ട്.

വില വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും എസ്‌യുവിയുടെ എക്സ്റ്റീരിയറിലോ ഇന്റീരിയറിലോ കാര്യമായ നവീകരണങ്ങളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ലെന്ന് വേണം പറയാൻ. ഗൂര്‍ഖ ബാഡ്ജുള്ള ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം പഴയത് പോലെ തന്നെ ലഭിക്കും.

Force Gurkha SUV Becomes Expensive In India New Price Starts From Rs 16 78 Lakh

ഒപ്പം 10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകൾ, ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍, ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയി ല്‍ലൈറ്റുകള്‍ എന്നിവയും ഫോഴ്‌സ് ഗൂർഖയുടെ പ്രധാന ഹൈലൈറ്റുകളാണ്.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീൻ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവല്‍ എസി, ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ കാര്യങ്ങളോടെയാണ് എസ്‌യുവിയുടെ അകത്തളം ഒരുക്കിയിരിക്കുന്നത്.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഓഫ്-റോഡർ എസ്‌യുവിയുടെ ഹൈലൈറ്റാണ്. 140 bhp കരുത്തിൽ 320 Nm torque നൽകുന്ന 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഗൂർഖയുടെ ഹൃദയം. 132 bhp പവറുമായി വരുന്ന മഹീന്ദ്ര ഥാറിന്റെ 2.2 ലിറ്ററിനേക്കാള്‍ കരുത്തുറ്റ എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

Force Gurkha SUV Becomes Expensive In India New Price Starts From Rs 16 78 Lakh

എസ്‌യുവിയില്‍ ഫോര്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും ലഭിക്കുമെന്നതിനാൽ എവിടെയും ധൈര്യമായി കൊണ്ടുപോവാനാവും. സെന്റര്‍ കണ്‍സോളിലെ ഒരു സ്വിച്ച് വഴി ഇത് നിയന്ത്രിക്കാനാകും. എന്നാൽ മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണ് ഗൂർഖയിൽ നിലവിലുള്ളത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇതുവരെ ഫോഴ്‌സ് മോട്ടോർസ് വാഹനത്തിലേക്ക് എത്തിച്ചിട്ടില്ല.

ക്ലച്ച്ലെസ് മോഡലുകൾക്ക് ഇന്നത്തെ കാലത്ത് ലഭിക്കുന്ന ഡിമാന്റ് അറിയാമായിരുന്നിട്ടും കമ്പനി പിൻമാറി നിൽക്കുന്നത് ആളുകൾക്ക് എന്നുമൊരു അത്ഭുതമാണ്. മികച്ച ഇൻ-ക്ലാസ് ഗ്രൗണ്ട് ക്ലിയറൻസ് 233 മില്ലീമീറ്റർ, 4×4 ഇലക്ട്രോണിക് ഷിഫ്റ്റ്, എയർ ഇൻടേക്ക് സ്‌നോർക്കൽ, രണ്ട് ആക്‌സിലുകളിലും മെക്കാനിക്കലി ആക്‌ച്വേറ്റഡ് ഡിഫറൻഷ്യൽ ലോക്കുകൾ എന്നിവയാണ് ഫോഴ്‌സ് ഗൂർഖയെ ഓഫ്-റോഡിംഗിൽ വേറിട്ടു നിർത്തുന്ന കാര്യങ്ങൾ.

More from DriveSpark

Article Published On: Saturday, August 16, 2025, 11:17 [IST]
English summary
Force gurkha suv becomes expensive in india new price starts from rs 16 78 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X