പത്രാസ് കൂടി, 19+ കി.മീ. മൈലേജുള്ള കാറിലേക്ക് പുതിയ മാറ്റം അവതരിപ്പിച്ച് ഹോണ്ട! വിലയും കുറവാണേ

ഇന്ത്യയിൽ കോംപാക്‌ട് സെഡാനുകളുടെ കാലം അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മാരുതി സുസുക്കി ഡിസയർ. ഓരോ മാസവും 16,000 യൂണിറ്റുകൾക്ക് മുകളിൽ വിറ്റാണ് മോഡൽ എസ്‌യുവികളെ വരെ വിറപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതെല്ലാം കണ്ട് കൊതിച്ചിരിക്കാൻ മാത്രമാണ് സെഗ്മെന്റിലെ മറ്റ് എതിരാളി മോഡലുകളുടെ വിധി. അടുത്തിടെ പുതുതലമുറയിലേക്ക് ചേക്കേറിയ ഹോണ്ട അമേസിന് പോലും ഡിസയറിന്റെ പകുതി വിൽപ്പന പോലും നേടാനാവുന്നില്ലെന്നതാണ് സത്യം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നിരാശരായിരിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾ തയാറല്ലെന്ന് വേണം പറയാൻ. അമേസിനെ കൂടുതൽ സ്റ്റൈലിഷാക്കുവാനായി കമ്പനി പുതിയൊരു മാറ്റം കാറിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

വേറൊന്നുമല്ല, ഹോണ്ട കാർസ് ഇന്ത്യ മൂന്നാം തലമുറ അമേസിന് പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷൻ അവതരിപ്പിച്ചതാണ് സംഗതി. ക്രിസ്റ്റം ബ്ലാക്ക് പേൾ എന്നറിയപ്പെടുന്ന പുതിയ നിറം കോംപാക്ട് സെഡാന്റെ ലൈനപ്പിലെ എല്ലാ വകഭേദങ്ങളിലും ലഭ്യമാണ്. 8.08 ലക്ഷം മുതലാണ് കാറിന് ഇന്ത്യയിൽ എക്സ്ഷോറൂം വില ആരംഭിക്കുന്നതും. പൂർണമായും കറുപ്പിൽ ഒരുങ്ങിയപ്പോൾ എന്തെന്നില്ലാത്തൊരു ആകർഷണം അമേസിന് സ്വന്തമാക്കാനായിട്ടുണ്ട്.

Honda Amaze Now Available With New Crystal Black Pearl Colour Option

പക്ഷേ കൂടുതൽ കോസ്മെറ്റിക് മാറ്റങ്ങളൊന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ചിലരെയെങ്കിലും നിരാശപ്പെടുത്തിയേക്കാം. ബ്ലാക്ക് നിറമുള്ള കാറുകൾക്ക് ഇന്ത്യയിൽ പ്രത്യേക ഫാൻബേസുണ്ട്. ഏത് വണ്ടിയായാലും കറുപ്പിൽ ഒരുങ്ങിയാൽ കാണാൻ വല്ലാത്തൊരു ചേല് തന്നെയാണ്. ആയതിനാൽ ഹോണ്ട അമേസിൽ പുതിയ ഷേഡ് എത്തിയത് യുവതലമുറയെ ചാക്കിലാക്കാൻ ബ്രാൻഡിനെ സഹായിച്ചേക്കും.

പുതിയ ക്രിസ്റ്റൽ ബ്ലാക്ക് പേളിന് പുറമെ ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഒബ്സിഡിയൻ ബ്ലൂ പേൾ എന്നീ നിറങ്ങളിലും ഹോണ്ട അമേസ് ലഭ്യമാണ്. ഡിസൈനിലേക്ക് നോക്കിയാൽ എലിവേറ്റിലൂടെ പരിചിതമായൊരു മുൻവശമാണ് അമേസിൽ ഒരുങ്ങിയിരിക്കുന്നത്. മുൻവശത്ത് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്.

Honda Amaze Now Available With New Crystal Black Pearl Colour Option

വശക്കാഴ്ച്ചയിൽ പഴയ മോഡലിന് സമാനമായ രൂപഘടന തന്നെയാണുള്ളതെങ്കിലും 15 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളാണ് കോംപാക്‌ട് സെഡാനിൽ എത്തിയിരിക്കുന്നത്. പിന്നിലെ വിംഗ് ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണ് മറ്റൊരു ഹൈലൈറ്റ്. അങ്ങനെ മൊത്തത്തിൽ ഒരു പ്രീമിയം കാർ ഫീൽ നൽകാൻ അമേസിന്റെ എക്സ്റ്റീരിയറിന് സാധിക്കുന്നുണ്ട്. ഒപ്പം നല്ല വൃത്തിയിലുള്ള മിനിമലിസ്റ്റ് ശൈലിയുള്ള ഇന്റീരിയറും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്ന ഫ്ലോട്ടിംഗ് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ 7 ഇഞ്ച് സെമി-ഡിജിറ്റൽ ക്ലസ്റ്റർ, മുൻ നിരയിലെ യാത്രക്കാർക്ക് ബക്കറ്റ് സീറ്റുകൾ, ക്യാബിനിൽ നാല് വ്യത്യസ്ത അപ്ഹോൾസ്റ്ററി ഓപ്ഷനുകൾ, പിൻ നിരയിലെ യാത്രക്കാർക്ക് രണ്ടാം നിരയിൽ എസി വെന്റുകൾ തുടങ്ങിയ പ്രായോഗികമായ ഫീച്ചറുകളും അമേസിലുണ്ട്.

Honda Amaze Now Available With New Crystal Black Pearl Colour Option

കൂടാതെ എസി ബ്ലോവർ മോട്ടോറിൽ പുതിയ 2.5 HEPA ഫിൽട്ടറും നൽകിയിട്ടുണ്ട്. വയർലെസ് ചാർജർ, ഫുൾ-ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, കപ്പ്ഹോൾഡറുകളുള്ള റിയർ സെന്റർ-ആംറെസ്റ്റ് എന്നിവയാണ് ഹോണ്ട അമേസിലെ മറ്റ് സവിശേഷതകൾ. കൂടാതെ സെഗ്മെന്റിൽ ആദ്യമായി ADAS ടെക്കും സെഡാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. VX, ZX ട്രിമ്മുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഫീച്ചറിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡ്രൈവിംഗ് എയ്‌ഡുകൾ തുടങ്ങിയവയാണ് ലഭിക്കുക.

ഒപ്പം ആറ് എയർബാഗുകൾ, VSA, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും കാറിൽ കമ്പനി കൊടുത്തിട്ടുണ്ട്. മുൻ മോഡലിന് കരുത്ത് പകരുന്ന അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിന്റെ ഹൃദയം. ഈ ഇൻലൈൻ-ഫോർ സിലിണ്ടർ i-VTEC യൂണിറ്റിന് 89 bhp കരുത്തിൽ 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. വാങ്ങുന്നവർക്ക് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് തെരഞ്ഞെടുക്കാനാവുക.

More from DriveSpark

Article Published On: Tuesday, September 16, 2025, 16:20 [IST]
English summary
Honda amaze now available with new crystal black pearl colour option price starts from rs 8 08 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X