6.97 ലക്ഷം മുതൽ ഹോണ്ട കാറുകൾ വാങ്ങാം, ജിഎസ്‌ടി ഇളവുകളുമായി കമ്പനി! പുതിയ വിലയറിഞ്ഞാൽ ഷോറൂമിലേക്ക് ഓടും

വാഹന വിപണിക്ക് ഉത്തേജനമായി ഇന്നലെ മുതൽ ജിഎസ്‌ടി (GST) ഇളവുകൾ ലഭിച്ചിരിക്കുകയാണ്. ഇതോടെ കാറുകൾക്കും ബൈക്കുകൾക്കുമുള്ള പുതുക്കിയ വില പുറത്തുവിടുന്ന തിരക്കിലാണ് നിർമാതാക്കളെല്ലാം. മാരുതിയും ഹ്യുണ്ടായിയുമെല്ലാം പത്രപ്പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് പുതിയ വില അറിയിച്ചപ്പോൾ പിന്നാലെ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും (Honda Cars) പുതിയ ജിഎസ്‌ടി നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള കാറുകളുടെ വില പുറത്തുവിട്ടിരിക്കുകയാണ്. ഏറ്റവും വലിയ വ്യത്യാസം അമേസ് നിരയിൽ നിന്നാണ്. ADAS ഉൾപ്പടെയുള്ള ടോപ്പ് വേരിയന്റ് ഇനി മുതൽ 10 ലക്ഷം രൂപയിൽ താഴെ മുടക്കിയിൽ സ്വന്തമാക്കാനാവും.

ഇതുകൂടാതെ ജിഎസ്ടി ആനുകൂല്യങ്ങൾ വാങ്ങുന്നവർക്ക് കൈമാറുക എന്ന ഹോണ്ടയുടെ തന്ത്രത്തിന് അനുസൃതമായി എലിവേറ്റ് മിഡ്-സൈസ് എസ്‌യുവി, സിറ്റി സെഡാൻ എന്നിവയ്ക്കും അവയുടെ എല്ലാ വകഭേദങ്ങളിലും ശ്രദ്ധേയമായ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. 2025 ഡിസംബർ വരെ സാധുതയുള്ള പുതിയ വിലനിർണ്ണയം ഉത്സവ സീസണിൽ ആവശ്യകത വർധിപ്പിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ടെന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ പറഞ്ഞു.

Honda Cars New Price Details After GST Reduction

വിലക്കുറവിന് പുറമേ ഉപഭോക്താക്കൾക്ക് അധിക ഉത്സവ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇനി പുതിയ വില എങ്ങനെയാണെന്നുള്ള വിശദാംശങ്ങളിലേക്ക് നോക്കിയാലോ? പുതിയ വിലനിർണയ ഘടനയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മൂന്നാം തലമുറ ഹോണ്ട അമേസാണെന്ന് തുടക്കത്തിലെ പറഞ്ഞുവല്ലോ. 1.20 ലക്ഷം വരെ വിലക്കുറവാണ് കോംപാക്‌ട് സെഡാന്റെ ഏറ്റവും പുതിയ മോഡലിന് സംഭവിച്ചിരിക്കുന്നത്.

അതേസമയം അമേസിന്റെ പഴയ രണ്ടാം തലമുറ മോഡലിന് 72,800 രൂപ വരെ വിലക്കുറവും വരുത്തിയിട്ടുണ്ട്. അങ്ങനെ വിലയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവുന്ന കോംപാക്‌ട് സെഡാനുകളിൽ ഒന്നായി അമേസ് മാറുന്നു. കാറിന്റെ വില ഇപ്പോൾ 6.97 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം ഓട്ടോമാറ്റിക് മോഡലായ S സിവിടി 7.79 ലക്ഷമുണ്ടെങ്കിൽ സ്വന്തമാക്കാനും സാധിക്കും.

Honda Cars New Price Details After GST Reduction

മൂന്നാം തലമുറ അമേസിന്റെ V മാനുവലിന്റെ വില 7.40 ലക്ഷം മുതൽ ആരംഭിച്ച് ടോപ്പ് എൻഡ് ZX സിവിടിക്ക് 9.99 ലക്ഷം വരെയായി ഉയരും. സെഡാന്റെ വേരിയന്റ് നിരയെ 10 ലക്ഷത്തിനുള്ളിൽ പിടിച്ചുനിർത്തുകയെന്നത് ഹോണ്ട പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിലൂടെ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളേയും ഫീച്ചർ പായ്ക്കായിട്ടുള്ള ഓട്ടോമാറ്റിക് സെഡാന്റെ സൗകര്യം തേടുന്നവർക്കും അമേസ് ഒരുപോലെ അനുയോജ്യമാണെന്ന് കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ ഹോണ്ടയുടെ പുതിയ മോഡലായ എലിവേറ്റിന്റെ വില 42,800 മുതൽ 91,100 രൂപ വരെ കുറഞ്ഞതോടെ ഹ്യുണ്ടായി ക്രെറ്റ പോലുള്ള എതിരാളികളോടുള്ള മത്സരം കൂടുതൽ കടുപ്പിക്കാൻ കമ്പനിക്കാവും. ബേസ് മോഡലിന്റെ വില ഇപ്പോൾ 10.99 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ഇതിന് 11.91 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ട് വന്നിരുന്നത്.

Honda Cars New Price Details After GST Reduction

മറുവശത്ത് ഹോണ്ട എലിവേറ്റ് ടോപ്പ് എൻഡ് ഡ്യുവൽ ടോൺ ഐവറി വേരിയന്റിന് വില 6.34 ലക്ഷം രൂപയായി കുറഞ്ഞു. നേരത്തെ ഇതിന് 16.93 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി കൊടുക്കേണ്ടി വന്നിരുന്നത്. കിടിലൻ സ്റ്റൈലിംഗ്, വിശാലമായ ക്യാബിൻ, ഹോണ്ടയുടെ വിശ്വാസ്യത എന്നിവയാൽ എലിവേറ്റ് സമ്പന്നമാവുന്നുണ്ട്. ഒപ്പം നല്ല രീതിയിലുള്ള വിലക്കുറവും കൂടിയായപ്പോൾ കച്ചോടം പൊടിപൊടിക്കുമെന്ന് തന്നെ കരുതാം.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നായ ഹോണ്ട സിറ്റിയും പുതിയ ജിഎസ്ടി പ്രേരിത വിലക്കുറവിലൂടെ ഗണ്യമായി നേട്ടമുണ്ടാക്കി. ബേസ് SV മാനുവലിന് ഇപ്പോൾ 42,700 വരെ കുറഞ്ഞ് 11.95 ലക്ഷം രൂപയായി എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് ZX സിവിടിയുടെ വില 57,500 കുറഞ്ഞ് 16.07 ലക്ഷമായും മാറിയിട്ടുണ്ട്. ഹൈബ്രിഡ് വേരിയന്റുകൾ നോക്കുന്നവർക്കും ആനന്ദിക്കാൻ വകയുണ്ട്.

Honda Cars New Price Details After GST Reduction

ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് വേരിയന്റിന്റെ വില 41,790 കുറഞ്ഞ് 19.48 ലക്ഷം രൂപയായി മാറിയിട്ടുണ്ട്. പ്രീമിയം ഉപകരണങ്ങൾ, പരിഷ്ക്കരിച്ച സ്റ്റൈലിംഗ്, ആവേശകരമായ ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവയുടെ പ്രതിച്ഛായയിൽ വിട്ടുവീഴ്ച ചെയ്യാതെ എസ്‌യുവികൾ സെഡാനുകളെ മറികടക്കുന്ന ഇക്കാലത്ത് സിറ്റിയെ കൂടുതൽ ആകർഷകമാക്കാൻ ഇതെല്ലാം സഹായിക്കും. ഒപ്പം ഉത്സവ കാല ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, September 23, 2025, 11:46 [IST]
English summary
Honda cars new price details after gst reduction amaze elevate city
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X