ഫോർഡിന്റെ ഗതിയാവുമോ, മൂക്കുംകുത്തി വീണ് ഹോണ്ടയുടെ വിൽപ്പന കണക്കുകൾ; എലിവേറ്റിന് ഒറ്റയ്ക്ക് പറ്റൂല്ല

ഇന്ത്യൻ വാഹന വിപണിയുടെ വരെ സ്റ്റാറ്റസ് സിമ്പലായി ഒരുകാലത്ത് അറിയപ്പെട്ടിരുന്നവരാണ് ജാപ്പനീസ് വണ്ടിക്കമ്പനിയായ ഹോണ്ട. സിറ്റി, സിവിക് പോലുള്ള തട്ടുപൊളിപ്പൻ സെഡാനുകളാണ് ബ്രാൻഡിനെ ഇന്നുകാണുന്ന നിലയിലേക്ക് എത്തിച്ചത്. പിന്നീട് പലപ്പോഴായി പുതുമോഡലുകളെത്തിയെങ്കിലും രാജ്യത്തിന്റെ പ്രിയപ്പെട്ടവനായി തിളങ്ങി നിന്നിരുന്നത് സിറ്റി എന്ന മിഡ്-സൈസ് സെഡാനായിരുന്നു. ബ്രിയോ, ജാസ് പോലുള്ള ഹാച്ച്ബാക്കുകളും ഇടയ്ക്ക് അമേസും ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നുവെങ്കിലും ഒരു ഘട്ടമായപ്പോൾ പുതിയ കാറുകളൊന്നും പുറത്തിറക്കാതിരുന്ന ഹോണ്ടയുടെ വിൽപ്പന കുത്തനെ താഴേക്ക് വീണു. അതിനിടയിൽ എസ്‌യുവികളും ട്രെൻഡിംഗായതോടെ കമ്പനി ആകെ ആങ്കലാപ്പിലായി.

അങ്ങനെയാണ് ഇന്ത്യക്കായി പുതിയൊരു മിഡ്-സൈസ് എസ്‌യുവിയെ പണികഴിപ്പിക്കാൻ ഹോണ്ട നിർബന്ധിതരാവുന്നത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടാൻ രണ്ട് വർഷങ്ങൾക്ക് മുമ്പ് അങ്ങനെ എലിവേറ്റ് രൂപമെടുത്തു. അലങ്കോലമില്ലാത്ത ഡിസൈനും സിറ്റിയുടെ വിശ്വസനീയമായ പെട്രോൾ എഞ്ചിനുമായി വന്ന മോഡലിന് തുടക്കത്തിൽ നല്ല കച്ചോടമാണ് ലഭിച്ചത്.

Honda Cars Sales Declined By 22 78 Per cent In April 2025

പക്ഷേ ഇപ്പോൾ ഹോണ്ടയുടെ മൊത്ത വിൽപ്പനയെ ഒറ്റയ്ക്ക് താങ്ങിനിർത്താനുള്ള ശേഷി എലിവേറ്റിനുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. 2025 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ കമ്പനി മൊത്തത്തിൽ 55.18 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 10,867 യൂണിറ്റുകളെ അപേക്ഷിച്ച് കയറ്റുമതി ഉൾപ്പെടെ ഇത്തവണെ വെറും 4,871 കാറുകൾ മാത്രമാണ് വിറ്റഴിക്കാൻ ബ്രാഡിനായിട്ടുള്ളത്.

ആകെ 4,871 യൂണിറ്റുകളിൽ 3,360 യൂണിറ്റുകൾ ഈ മാസം ഇന്ത്യയിൽ വിറ്റു. 2024 ഏപ്രിലിൽ ഇത് 4,351 യൂണിറ്റുകളായിരുന്നുവെന്നാണ് കണക്കുകൾ. ഇത് വാർഷികാടിസ്ഥാനത്തിൽ ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന 22.78 ശതമാനം ഇടിവിലേക്കാണ് നയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പന കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ എലിവേറ്റിന്റെ വില കുറയ്ക്കുന്നൊരു നടപടിയെടുത്തിരിക്കുകയാണ്.

Honda Cars Sales Declined By 22 78 Per cent In April 2025

എലിവേറ്റ് അപെക്സ് സമ്മർ എഡിഷന്റെ ലോഞ്ചിന്റെ രൂപത്തിലാണ് ലോവർ സ്പെക്ക് വേരിയന്റുകൾക്ക് വിലക്കുറവ് ഉണ്ടായിരിക്കുന്നത്. എസ്‌യുവിയുടെ V വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഈ പുതിയ പതിപ്പിന് 12.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതായത് V മോഡലിനേക്കാൾ ഏകദേശം 32,000 രൂപ കുറവാണെന്ന് സാരം.

ലിമിറ്റഡ് എഡിഷൻ മോഡലിന് 32,000 രൂപ വില കുറവാണെങ്കിലും ഇതിന് കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. എലിവേറ്റ് അപെക്സ് സമ്മറിന് ഡ്യുവൽ-ടോൺ വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനിലുള്ള ഇന്റീരിയറാണ് ലഭിക്കുന്നത്. ഇതുകൂടാതെ പുതിയ ലെതറെറ്റ് സീറ്റ് കവറുകളും ഡോർ ട്രിമ്മും, സീറ്റ് കുഷ്യനുകൾ, ആംബിയന്റ് ലൈറ്റുകൾ, വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 360 ഡിഗ്രി ക്യാമറ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Honda Cars Sales Declined By 22 78 Per cent In April 2025

എക്സ്റ്റീരിയറിൽ അപെക്സ് എഡിഷൻ ബാഡ്ജുകളും അധിക പിയാനോ ബ്ലാക്ക്, ക്രോം ഹൈലൈറ്റുകളും ഹോണ്ട ഒരുക്കിയിട്ടുണ്ട്. ഹോണ്ട എലിവേറ്റ് ശ്രേണിയിലെ മറ്റ് വകഭേദങ്ങൾക്ക് മാറ്റമില്ല. ബേസ് എസ്‌വി വേരിയന്റിന് 11.91 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് മോഡലിന് 16.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ബ്ലാക്ക് ഒഴികെയുള്ള മറ്റെല്ലാ എലിവേറ്റ് ട്രിമ്മുകൾക്കും പ്ലാറ്റിനം വൈറ്റ് പേൾ എക്സ്റ്റീരിയർ കളർ ഓപ്ഷനും തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

ഇത്തരം നവീകരണങ്ങൾ കൊണ്ടുവന്നെങ്കിലും മെക്കാനിക്കൽ വശങ്ങളിൽ ഹോണ്ട എലിവേറ്റ് മുൻഗാമിക്ക് സമാനമാണ്. 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp പവറും 4,300 ആർപിഎമ്മിൽ 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

Honda Cars Sales Declined By 22 78 Per cent In April 2025

വിൽപ്പന വർധിപ്പിക്കാനായി 2025 മെയ് മാസത്തേക്കായി അടിപൊളി ഓഫറുകളും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ലോയൽറ്റി ബോണസ്, ബൈബാക്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് പാക്കേജുകൾ, സൗജന്യ 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയാണ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എലിവേറ്റ് ZX ടോപ്പ് എൻഡ് മോഡലിന് 76,100 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സിറ്റി സെഡാന് ഹോണ്ട 63,300 രൂപ വരെയുള്ള ഓഫറുകളാണ് മെയ് മാസത്തേക്കായി നൽകുന്നത്. അതേസമയം ഹോണ്ട സിറ്റി ഹൈബ്രിഡിന് മൊത്തം 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും കമ്പനി ഒരുക്കുന്നുണ്ട്. രണ്ട് മോഡലുകളുടെയും എല്ലാ വകഭേദങ്ങൾക്കും ഈ ഓഫറുകൾ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഹ്യുണ്ടായി വെർണ തുടങ്ങിയ മോഡലുകളുമായാണ് സിറ്റിയുടെ മത്സരം.

അതേസമയം പുതിയ ഹോണ്ട അമേസിന് വ്യക്തമായ ക്യാഷ് ഡിസ്കൌണ്ടുകളൊന്നും ലഭിക്കുന്നില്ലെന്ന് വേണം പറയാൻ. എന്നാൽ നിലവിലുള്ള ഹോണ്ട ഉപഭോക്താക്കൾക്ക് കോർപ്പറേറ്റ് ഓഫറുകളും പ്രത്യേക ഡിസ്കൌണ്ടുകളും കോംപാക്‌ട് സെഡാനൊപ്പം ഒരുക്കിയിട്ടുണ്ട്. രണ്ടാം തലമുറ അമേസിന് 57,200 വരെയുള്ള ആനുകൂല്യങ്ങളാണ് മെയ് മാസത്തിൽ ഉപയോഗപ്പെടുത്താനാവുക.

ഹോണ്ടയിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലായതിനാലാണ് മൂന്നാം തലമുറ അമേസിന് അധിക ഓഫറുകളൊന്നും നൽകാത്തത്. സബ്കോംപാക്‌ട് സെഡാന് ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരു ലക്ഷത്തിന് 1,111 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോണ്ട അമേസ് അതിന്റെ സെഗ്‌മെന്റിൽ മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ എന്നിവയുമായാണ് മത്സരിക്കുന്നത്.

ഈ ഓഫറുകളും ആനുകൂല്യങ്ങളും സ്റ്റോക്ക് ലഭ്യത, സംസ്ഥാനം, നഗരം ഡീലർഷിപ്പ് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാനും സാധ്യതയുണ്ട് കേട്ടോ. ആയതിനാൽ ഹോണ്ടയുടെ 2025 മെയ് മാസത്തേക്കായുള്ള ഓഫറുകളേയും ആനുകൂല്യങ്ങളേയും കുറിച്ച് കൂടുതൽ അറിയാനും ഏറ്റവും കൃത്യമായ വിവരങ്ങൾക്കുമായി നിങ്ങളുടെ അടുത്തുള്ള ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

ഇതെല്ലാം കൂടാതെ ഹോണ്ട ഇപ്പോള്‍ അമേസ്, എലിവേറ്റ് എസ്‌യുവി എന്നിവയ്ക്കായി സിഎന്‍ജി റിട്രോഫിറ്റ് കിറ്റും പുറത്തിറക്കിയിട്ടുണ്ട്. ഇവ സര്‍ക്കാര്‍ അംഗീകൃത കിറ്റുകളാണ്. ഇതുവരെ പെട്രോള്‍ എഞ്ചിന്‍ കാറുകള്‍ മാത്രമേ ഹോണ്ട വിറ്റിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ സിഎന്‍ജി കാറുകള്‍ക്കുള്ള ഡിമാന്‍ഡ് മനസിലാക്കിയാകണം ജാപ്പനീസ് വാഹന നിർമാതാക്കൾ പുത്തന്‍ ഫ്യുവൽ ഓപ്ഷന്‍ കൊണ്ടുവന്നിരിക്കുന്നത്.

റെട്രോഫിറ്റ് കിറ്റുകള്‍ എന്ന് പറയുമ്പോള്‍ ഇത് ഫാക്ടറിയില്‍ നിന്ന് ഘടിപ്പിച്ച് വരുന്നവയായിരിക്കില്ല. പകരം കാറിൽ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പകരം ഇത് ഡീലര്‍ഷിപ്പില്‍ നിന്നായിരിക്കും വാഹനത്തില്‍ സ്ഥാപിക്കുക. കമ്പനിയുടെ എല്ലാ ഡീലര്‍ഷിപ്പുകള്‍ക്കും സിഎന്‍ജി കിറ്റ് ഫിറ്റ്‌മെന്റിന് അനുവാദം ഉണ്ടായിരിക്കില്ലെന്നതും ഓർമിക്കണേ. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാളേഷന്‍ ജോലികള്‍ ചെയ്യുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 7, 2025, 18:38 [IST]
English summary
Honda cars sales declined by 22 78 per cent in april 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X