കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഷോറൂം കാലിയാവുമല്ലോ, 27.13 കി.മീ. മൈലേജുള്ള കാർ 90,000 രൂപ വിലക്കുറവിൽ വാങ്ങാം

ആഡംബര കാറുകളോട് കിടപിടിക്കുന്ന നിലവാരത്തിലുള്ള മോഡലുകൾ നിർമിക്കുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. സിറ്റിയിലൂടെയും സിവിക്കിലൂടെയും കെട്ടിപ്പൊക്കിയ കൊട്ടാരത്തിൽ ഇന്ന് എലിവേറ്റ് എന്ന തട്ടുപൊളിപ്പൻ മിഡ്-സൈസ് എസ്‌യുവി വരെ വന്നെത്തി നിൽക്കുകയാണ്. പണ്ടത്തെ പ്രതാപമൊന്നും ഇല്ലെങ്കിലും ആളുകൾക്ക് ഇന്നും ഹോണ്ടയുടെ ഷോറൂമുകളിലേക്ക് ധൈര്യമായി കയറിച്ചെല്ലാം. അമേസ്, സിറ്റി, സിറ്റി ഹൈബ്രിഡ്, എലിവേറ്റ് എന്നിങ്ങനെ വളരെ ചെറിയ വാഹന നിരയാണ് കമ്പനിക്ക് നിലവിലുള്ളതെങ്കിലും മോശമാക്കാതെ വിൽപ്പന പിടിക്കാൻ ഹോണ്ടക്കാവുന്നുണ്ട്. എന്നാൽ പുതുവത്സരത്തിൽ വിൽപ്പന ഇരട്ടിയാക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

ഇതിന്റെ ഭാഗമായി മോഡൽ നിരയിൽ ഗംഭീര ന്യൂയർ ഓഫറും ഹോണ്ട പ്രഖ്യാപിച്ച് കഴിഞ്ഞു. 2025 ജനുവരി മാസം കാർ വാങ്ങാൻ എത്തുന്നവരെ കാത്തിരിക്കുന്നത് 90,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണെന്ന് വേണം പറയാൻ. ജനുവരി 31 വരെ സാധുതയുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ എന്തെല്ലാമാണെന്ന് നോക്കിയാലോ? തെരഞ്ഞെടുക്കുന്ന വേരിയന്റ്, എഞ്ചിൻ, ട്രാൻസ്മിഷൻ എന്നിവയെ ആശ്രയിച്ച്, ഹോണ്ട എലിവേറ്റിൽ 86,100 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്.

Honda City And Elevate Gets Discount Offer Up To Rs 90 000

എലിവേറ്റ് അപെക്സ് എഡിഷനിൽ ഹോണ്ട 45,000 രൂപ വരെ ഡിസ്‌കൗണ്ടും ഈ മാസം ഉപയോഗപ്പെടുത്താനാവും. ഉത്സവ സീസണിൽ എലിവേറ്റിന്റെ വിൽപ്പന വർധിപ്പിക്കുന്നതിനായി 2024 സെപ്റ്റംബറിലാണ് കമ്പനി ഈ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കുന്നത്. നിലവിൽ 11.91 ലക്ഷം രൂപ മുതലാണ് എലിവേറ്റിന്റെ എക്സ്ഷോറൂം വില തുടങ്ങുന്നത്. അതേസമയം അപെക്‌സ് എഡിഷനാണ് നോക്കുന്നതെങ്കിൽ 12.96 ലക്ഷമാണ് കൈയിൽ നിന്നും ഇറക്കേണ്ടി വരിക.

മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾക്ക് പുറമേ ഹോണ്ട എലിവേറ്റിൽ പ്രത്യേക കോർപ്പറേറ്റ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ടേ. ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നീ വമ്പൻമാർ അണിനിരക്കുന്ന വലിയ സെഗ്‌മെന്റിലാണ് എലിവേറ്റ് മത്സരിക്കുന്നത്. അതിൽ തന്നെ ഈ ന്യൂയർ ഓഫറുകൾ വിൽപ്പന കൂട്ടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Honda City And Elevate Gets Discount Offer Up To Rs 90 000

എലിവേറ്റിൽ മാത്രമല്ല കേട്ടോ, ഹോണ്ട സിറ്റി വാങ്ങാനെത്തുന്നവരേയും കിടിലൻ ഓഫറുകൾ കാത്തിരിക്കുന്നുണ്ട്. പ്രീമിയം സെഡാൻ വാങ്ങാൻ വരുന്നവർക്ക് 73,300 രൂപയുടെ ഓഫറുകളോടെ വാഹനം മുറ്റത്തെത്തിക്കാനാവും. 12.08 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന സിറ്റി ഈ സെഗ്‌മെന്റിലെ ഏറ്റവും ചെലവേറിയ കാറാണെന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.

അതേസമയം സെഗ്‌മെന്റിലെ ഹോണ്ട സിറ്റി സ്ട്രോംഗ് ഹൈബ്രിഡ് (e:HEV) മോഡൽ 2025 ജനുവരിയിൽ 90,000 രൂപ വരെ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. 20.55 ലക്ഷം മുതലാണ് ഹൈബ്രിഡ് വേരിയന്റിന് വില വരുന്നത്. സിറ്റി, സിറ്റി e:HEV എന്നിവയ്‌ക്കായി കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ഹോണ്ട അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും പറയുന്നു.

Honda City And Elevate Gets Discount Offer Up To Rs 90 000

അടുത്തിടെ പുറത്തിറക്കിയ മൂന്നാം തലമുറ മോഡലിനൊപ്പം രണ്ടാം തലമുറ അമേസും ഹോണ്ട ഇന്ത്യയിൽ വിൽക്കുന്നത് തുടരുന്നുണ്ട്. V, VX, ZX എന്നീ മൂന്ന് ഗ്രേഡുകളിലായി 8 ലക്ഷം മുതൽ 10.90 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിലാണ് അമേസിന്റെ പുത്തൻ മോഡൽ വിപണനത്തിനായി എത്തിയത്. കോംപാക്‌ട് സെഡാന്റെ പഴയ മോഡലിന് പോലും കമ്പനി ഒരു ഓഫറും നൽകുന്നില്ലെന്നതാണ് വിചിത്രമായ സംഗതി.

അമേസിന്റെ പഴയ മോഡലിന് 7.63 ലക്ഷം രൂപ മുതലാണ് നിലവിൽ വില വരുന്നത്. രണ്ടിലും 1,200 സിസി, ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് പ്രവർത്തിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച എഞ്ചിന് 6,000 ആർപിഎമ്മിൽ 90 bhp പവറും 4,800 ആർപിഎമ്മിൽ പരമാവധി 110 Nm ടോക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‌തവുമാണ്. ലിറ്ററിന് 19.46 കിലോമീറ്റർ വരെ മൈലേജാണ് അമേസിന് നൽകാനാവുന്നത്.

More from DriveSpark

Article Published On: Monday, January 6, 2025, 14:42 [IST]
English summary
Honda city and elevate gets discount offer up to rs 90000 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X