ഷോറൂം കാലിയാവും 1.07 ലക്ഷം വരെ വിലക്കുറവ്, ഹോണ്ട കാറുകൾ വാങ്ങാൻ ഇനി വേറെ കാരണം തിരക്കണോ

വമ്പൻ വിൽപ്പന കണക്കുകളുമായി മാരുതിയും ഹ്യുണ്ടായിയും മഹീന്ദ്രയും ടാറ്റയുമെല്ലാം പരസ്‌പരം മത്സരിക്കുമ്പോൾ ഇതെല്ലാം കണ്ടുനിൽക്കാൻ മാത്രമാണ് ഹോണ്ട എന്ന വമ്പന് ഇപ്പോൾ സാധിക്കുന്നുള്ളൂ. എങ്കിലും മാന്യമായ വിൽപ്പനയുമായി ഇന്ത്യക്കാരുടെ ജനപ്രിയനായി തുടരാൻ ഇന്നും ഈ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിക്കുന്നുണ്ടെന്നതാണ് രസകരമായ കാര്യം. ഇതിന് സഹായിക്കുന്നതാവട്ടെ പഴയ പടക്കുതിരകളായ സിറ്റിയും അമേസും തന്നെയാണ്. ഒപ്പം എലിവേറ്റ് എന്ന പുത്തൻ മിഡ്-സൈസ് എസ്‌യുവിയും മോശമാക്കാതെ കൂടെയുണ്ട്. വിൽപ്പന കൂട്ടാനായി ഇപ്പോഴിതാ ഹോണ്ട അടിപൊളി ഡിസ്‌കൗണ്ട് ഓഫറുകളുമായി മുമ്പോട്ട് വന്നിരിക്കുകയാണ്.

സിറ്റി, എലവേറ്റ്, രണ്ടാം തലമുറ അമേസ് എന്നീ മോഡലുകളിലാണ് കമ്പനി വിലക്കുറവും മറ്റ് ഓഫറുകളുമായി എത്തിയിരിക്കുന്നത്. ഈ വില ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്‌കൗണ്ടുകൾ, ബൈബാക്ക് സ്കീമുകൾ, ലോയൽറ്റി, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് സ്കീമുകൾ, 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി എന്നീ ആനുകൂല്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോണ്ട കാറുകളുടെ 2024, 2025 മോഡൽ ഇയർ സ്റ്റോക്കുകൾക്ക് ഓഫർ ബാധകമാണെന്നും ജാപ്പനീസ് ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

Honda City Elevate And Amaze Models Now Available With Huge Discount Offer

എന്നിരുന്നാലും ഓഫറുകൾ ഓരോ നഗരത്തേയും അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടേക്കാം. ഒപ്പം അതത് ഡീലർഷിപ്പുകളിലെ സ്റ്റോക്ക് ലഭ്യതയ്ക്കും ഓഫറുകൾ വിധേയമാണെന്നും പ്രത്യേകം ശ്രദ്ധിക്കണേ. ആയതിനാൽ ഫെബ്രുവരി മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളുടെ കൃത്യമായ കണക്കുകൾക്കായി ഏറ്റവും അടുത്തുള്ള പ്രാദേശിക ഡീലറുമായി ബന്ധപ്പെടുന്നതാവും ഉചിതം. ഇനി ഓഫറുകളുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാലോ?

ഹോണ്ട അമേസിന്റെ പഴയ മോഡലുകൾക്കാണ് ഈ മാസം ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് ലഭ്യമാവുന്നത്. രണ്ടാം തലമുറ ആവർത്തനത്തിലുള്ള കോംപാക്‌ട് സെഡാൻ്റെ E, S വകഭേദങ്ങൾക്ക് ഈ മാസം 57,200 രൂപ വരെ വിലക്കുറവ് ലഭിക്കും. അതേസമയം അമേസിന്റെ VX വേരിയന്റ് വാങ്ങുകയാണെങ്കിൽ 1.07 ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ ഉപയോഗപ്പെടുത്താനാവുക.

Honda City Elevate And Amaze Models Now Available With Huge Discount Offer

സിഎൻജി കിറ്റ് ഉപയോഗിച്ച് അമേസ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് VX പതിപ്പിന്റെ വിലയിൽ നിന്ന് 40,000 രൂപയും S വേരിയൻ്റിന് 20,000 രൂപയും അധിക ഡിസ്‌കൗണ്ടും ഹോണ്ട നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറുവശത്ത് 2024 മോഡൽ, 2025 മോഡൽ ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങൾക്കും 68,300 രൂപ വരെ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ബൈബാക്കും എക്സ്റ്റൻഡഡ് വാറണ്ടിയും വരെ ഉൾപ്പെടുന്നുമുണ്ട്.

ഹോണ്ട സിറ്റിയുടെ e:HEV സ്ട്രോംഗ് ഹൈബ്രിഡാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ലാതെ 90,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഫെബ്രുവരി മാസം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എലിവേറ്റ് എസ്‌യുവി വാങ്ങാനെത്തുന്നവരേയും ബ്രാൻഡ് നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വേണം പറയാൻ. വാഹനത്തിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും സമഗ്രമായ കിഴിവുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

Honda City Elevate And Amaze Models Now Available With Huge Discount Offer

എസ്‌യുവിയുടെ 2024 മോഡൽ ZX മാനുവൽ വേരിയൻ്റിന് 86,100 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അതേസമയം എലിവേറ്റിൻ്റെ SV, V, VX മാനുവൽ വേരിയൻ്റുകൾ 76,100 രൂപ വരെ ഓഫറിൽ ലഭ്യമാണ്. ഇവി 2025 മോഡലാണ് വേണ്ടതെങ്കിൽ എലിവേറ്റിൻ്റെ ZX മാനുവലിന് 66,100 രൂപ വരെ ഓഫറുകൾ കിട്ടും. കൂടാതെ SV, V, VX മാനുവൽ ട്രിമ്മുകൾ 56,100 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട എലിവേറ്റിന്റെ അപെക്‌സ് എഡിഷൻ മാനുവൽ വേരിയൻ്റുകളുടെ 2024 സ്റ്റോക്കിന് 65,000 രൂപ ഓഫറിൽ വാങ്ങാം. അതേസമയം 2025 മോഡലാണെങ്കിൽ 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ വീട്ടിലെത്തിക്കാനാവും. എലിവേറ്റിൻ്റെ സിവിടി ഓട്ടോമാറ്റിക് വേരിയൻ്റുകളുടെ ഓഫറുകളും സമാനമാണ്. ZX സിവിടി വേരിയൻ്റിന് അതിൻ്റെ മാനുവലിന്റെ തത്തുല്യമായ അതേ ആനുകൂല്യങ്ങളോടെയാണ് വാങ്ങാനാവുക.

More from DriveSpark

Article Published On: Wednesday, February 5, 2025, 15:36 [IST]
English summary
Honda city elevate and amaze models now available with huge discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X