27.1 കിലോമീറ്റർ മൈലേജുള്ള കാറിന് 95,010 രൂപ കുറച്ച് കമ്പനി, ഫുൾടാങ്ക് പെട്രോളടിച്ചാൽ 1,000 KM ചുറ്റിക്കറങ്ങാം

ഇന്ത്യയിൽ ഏറ്റവും അന്തസുള്ള കാറുകൾ വിൽക്കുന്ന കമ്പനികളിൽ ഒന്നാണ് ഹോണ്ട. വേറൊന്നുമല്ല കേട്ടോ, പലരും ഹോണ്ടയുടെ വണ്ടികളെ സ്റ്റാറ്റസ് സിമ്പലായി കാണുന്നതുകൊണ്ടാണ് ഇങ്ങനൊരു പേര് വരാൻ കാരണമായത്. സിറ്റിയും സിവിക്കുമെല്ലാം അരങ്ങുവാണിരുന്ന കാലത്ത് ആളുകൾക്കെല്ലാം ഇത്തരം വണ്ടികളിൽ സഞ്ചരിക്കുന്നവരോട് വല്ലാത്ത ബഹുമാനമായിരുന്നു. ഇന്നും ഇക്കാര്യത്തിൽ ഇടിവൊന്നും സംഭവിച്ചിട്ടില്ലെങ്കിലും പഴയ പോലെ ആളുകളൊന്നും ഷോറൂമിലെത്തുന്നില്ലെന്ന പരാതിയാണ് ജാപ്പനീസ് ബ്രാൻഡിന് പറയാനുള്ളത്. പഴയ ഫോമിലേക്ക് എത്താനുള്ള നീക്കങ്ങൾ അണിയറിൽ ശക്തമായി തന്നെ നടക്കുന്നുമുണ്ട് എന്നത് ആരാധകർക്കും ആവേശം നൽകുന്ന കാര്യമാണ്.

ഇതിനിടയിൽ സന്തോഷകരമായൊരു വാർത്തയും ഹോണ്ടയിൽ നിന്നും പുറത്തുവന്നിട്ടുണ്ട് കേട്ടോ. മറ്റൊന്നുമല്ല, സിറ്റി ഹൈബ്രിഡ് മിഡ്-സൈസ് സെഡാന്റെ വില വെട്ടിക്കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. ഇതൊരു ഓഫറിന്റെ ഭാഗമായിട്ടൊന്നുമല്ല കമ്പനി വിലക്കുറവ് അവതരിപ്പിച്ചിരിക്കുന്നത് കേട്ടോ. ZX വേരിയന്റിൽ മാത്രം വാങ്ങാനാവുന്ന കൂറ്റൻ മൈലേജുള്ള കാറിന് 95,000 രൂപ അല്ലെങ്കിൽ 4.56 ശതമാനം വിലക്കുറവാണ് നടപ്പിലാക്കിയിരിക്കുന്നത്.

Honda City Hybrid ZX Variant Gets Price Cut By Rs 95 010

നേരത്തെ ഹോണ്ട സിറ്റി ഹൈബ്രിഡ് സെഡാന് ഇന്ത്യൻ വിപണിയിൽ 20,85,000 രൂപയായിരുന്നു എക്സ്ഷോറൂം വിലയായി നൽകേണ്ടി വന്നിരുന്നത്. ഇപ്പോൾ അത് 19,89,990 രൂപയായി കുറഞ്ഞുവെന്നത് ആരേയും സന്തോഷിപ്പിക്കുന്ന കാര്യമാമേ. നേരത്തെ കാറിലെ V വേരിയന്റ് കമ്പനി നിർത്തലാക്കിയിരുന്നു. സെഗ്മെന്റിലെ സ്കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ, ഫോക്സ്‌വാഗൺ വെർട്ടിസ് എന്നിവയുമായി മത്സരിക്കാൻ സിറ്റിക്ക് വിലക്കുറവ് ഊർജമാവും.

വില വെട്ടിച്ചുരുക്കിയെങ്കിലും ഫീച്ചറുകളിലോ മെക്കാനിക്കൽ വശങ്ങളിലോ യാതൊരു കുറവും വരുത്താതെ പഴയപടി തന്നെയാണ് ഹോണ്ട സിറ്റി ഹൈബ്രിഡിനെ വിപണനത്തിന് എത്തിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ മോഡൽ ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് സ്ട്രോംഗ് ഹൈബ്രിഡ് കാറുകളിൽ ഒന്നുകൂടിയാണ്. ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് വണ്ടിയുടെ ഹൃദയം.

Honda City Hybrid ZX Variant Gets Price Cut By Rs 95 010

ഇസിവിടി ഗിയർബോക്‌സുമായി വരുന്ന എഞ്ചിന് 126 bhp പവറിൽ ഏകദേശം 253 Nm torque വരെ നൽകാനാവും. അതായത് ഓടിക്കുമ്പോൾ പെർഫോമൻസിന്റെ കാര്യത്തിലൊന്നും യാതൊരു കുറവുമില്ലാതെ നല്ല മൈലേജ് തരുമെന്ന് സാരം. ഹോണ്ട സിറ്റി ഹൈബ്രിഡ് കാറിലെ ആദ്യത്തെ മോട്ടോർ ഒരു ഇലക്ട്രിക് ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ രണ്ടാമത്തേത് വാഹനത്തെ മുന്നോട്ട് നയിക്കാനുള്ള പവർ നൽകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്

സ്റ്റാർട്ട്/സ്റ്റോപ്പ് സാഹചര്യങ്ങളിൽ മോഡൽ ഇലക്ട്രിക്-ഒൺലി മോഡിൽ കാർ തനിയെ പ്രവർത്തിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ മൈലേജ് കൂടാനും ഇത് സഹായിക്കും. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 27.1 കിലോമീറ്റർ മൈലേജും 1,000 കിലോമീറ്റർ റേഞ്ചുമാണ് ഹോണ്ട പറയുന്നത്. ഫീച്ചറുകളുടെ കാര്യമെടുത്താലും ആരേയും നിരാശപ്പെടുത്താത്തെ വിധത്തിലാണ് സെഡാനെ പണിതിറക്കിയിരിക്കുന്നത്.

Honda City Hybrid ZX Variant Gets Price Cut By Rs 95 010

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ അപ്ഹോൾസ്റ്ററി, റെയിൻ സെൻസിംഗ് വൈപ്പറുകൾ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ ഹോണ്ട സിറ്റിയിലുണ്ട്. അങ്ങനെ അന്യായ യാത്രാസുഖത്തിനൊപ്പം മോഡേൺ ഫീച്ചറുകളും കൂടി ചേരുമ്പോൾ സിറ്റി ഹൈബ്രിഡിലെ യാത്രകളെല്ലാം ഗംഭീരമാവും.

സേഫ്റ്റി മുൻഗണനയായി കാണുന്നവർക്കും നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർവ്യൂ ക്യാമറ, ഇബിഡി, എബിഎസ്, ലെയ്ൻ വാച്ച് ക്യാമറകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ISOFIX റിയർ സീറ്റുകൾ, ADAS സുരക്ഷാ സവിശേഷതകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഹോണ്ട സിറ്റി ഹൈബ്രിഡിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Saturday, July 5, 2025, 15:00 [IST]
English summary
Honda city hybrid zx variant gets price cut by rs 95010
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X