18.40 കി.മീ മൈലേജുള്ള ഹോണ്ടയുടെ പുത്തൻ ഓട്ടോമാറ്റിക് കാർ ഷോറൂമിലെത്തി, ഡീലർമാർക്ക് ഇനി നല്ലകാലം

പണ്ടത്തെ പോലെ വലിയ ബഹളങ്ങളൊന്നുമില്ലെങ്കിലും രാജ്യത്ത് പിടിച്ചുനിൽക്കാനുള്ള കാശ് ഹോണ്ട (Honda) ഇന്ത്യയിൽ നിന്നുമുണ്ടാക്കുന്നുണ്ട്. വലിയ തോതിൽ ലാഭമുണ്ടാക്കാൻ ആവില്ലെന്നത് സത്യമാണെങ്കിലും തോറ്റ് പിൻമാറാനും കമ്പനി തയാറല്ലെന്ന് വേണം പറയാൻ. എലിവേറ്റ് എസ്‌യുവിയും പുതുതലമുറ അമേസുമെല്ലാം വന്നതോടെ ഇക്കാര്യത്തിന് ഉറപ്പുമായി. അങ്ങനെ പേടിച്ചോടാൻ തയാറാല്ലാത്ത ജാപ്പനീസ് ബ്രാൻഡ് ഇക്കഴിഞ്ഞ ദിവസം ജനപ്രിയനായ ഹോണ്ട സിറ്റിയുടെ സ്പോർട് എഡിഷനും വിപണിയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ അൽപം മന്ദഗതിയിലുള്ള വിൽപ്പനയുടെ വേഗം വർധിപ്പിക്കാൻ പുതിയ സ്പെഷ്യൽ പതിപ്പിന്റെ വരവ് സഹായകരമായേക്കുമെന്നാണ് വിലയിരുത്തൽ.

14.89 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലെത്തിയ പുതിയ മിഡ്-സൈസ് സെഡാൻ ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഹോണ്ട സിറ്റി സ്പോർട് എഡിഷൻ വാങ്ങാൻ താത്പര്യമുള്ളവർക്ക് മോഡൽ നേരിട്ട് കണ്ട് പരിശോധിച്ച് വാങ്ങാനാവും. പ്ലാറ്റിനം വൈറ്റ് പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും സിറ്റി സ്പോർട് ലഭ്യമാവുക.

Honda City Sport Edition Started Reaching Dealerships

ഫ്രണ്ട് ഗ്രിൽ, സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, ORVM-കൾ, മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ എന്നിവയ്ക്ക് കറുപ്പ് നിറം നൽകി ഹോണ്ട സിറ്റിയെ കൂടുതൽ സ്പോർട്ടിയറാക്കുകയാണ് കമ്പനി ചെയ്‌തിരിക്കുന്നത്. ഒപ്പം ടെയിൽഗേറ്റിൽ ഒരു സ്‌പോർട് ബാഡ്ജിംഗും ഹോണ്ട നൽകിയിട്ടുണ്ട്. സീറ്റുകൾ, സ്റ്റിയറിംഗ്, ഗിയർ നോബ് എന്നിവയ്‌ക്കായി ആംബിയന്റ് ലൈറ്റിംഗും ലെതറെറ്റ് ഫിനിഷും കൊടുത്തിരിക്കുന്നത് കാറിന്റെ ആഡംബരത്തം ഉയർത്തുന്നുണ്ട്.

ഫീച്ചറുകളിലേക്ക് നോക്കിയാലും ആരും നിരാശപ്പെടേണ്ടി വരില്ലെന്ന് ഹോണ്ട ഉറപ്പാക്കിയിട്ടുണ്ട്. സിറ്റി സ്പോർട് എഡിഷനിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി പൊരുത്തപ്പെടുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയ്‌സ് കമാൻഡ് കഴിവുകൾ, നാല് സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, MID യൂണിറ്റ് ഉൾപ്പെടുന്ന ഡ്യുവൽ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെവൽ 2 ADAS എന്നിവയുൾപ്പെടെ പരിചിതമായ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Honda City Sport Edition Started Reaching Dealerships

എന്നാൽ സൺറൂഫ്, റിയർ എസി വെന്റുകൾ, നാല് ട്വീറ്ററുകൾ, ലെയ്ൻ വാച്ച് ക്യാമറ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകൾ സ്പോർട്ടിൽ ഇല്ലെന്നത് ഫീച്ചർ റിച്ച് കാറുകൾ തേടുന്നവരെ നിരാശപ്പെടുത്തിയേക്കാം. മാത്രമല്ല, ഇതൊരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ സ്വന്തമാക്കാനും സാധിക്കൂ.

V-TEC വേരിയബിൾ വാൽവ് ടൈമിംഗുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റി സ്പോർട് എഡിഷന്റെ ഹൃദയം. 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 120 bhp പവറിൽ പരമാവധി 145 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിറ്റി ഓട്ടോമാറ്റിക്കിന്റെ ഇന്ധനക്ഷമത ലിറ്ററിന് 18.40 കിലോമീറ്റർ ആണ്.

Honda City Sport Edition Started Reaching Dealerships

മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനില്ലാത്തത് ചിലപ്പോൾ പലരേയും നിരാശപ്പെടുത്തിയേക്കാവുന്ന കാര്യമാണെങ്കിലും നിലവിലെ റോഡ് സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ക്ലച്ച്ലെസ് സാങ്കേതികവിദ്യ. ഇനി മാനുവൽ ഗിയർബോക്‌സ് മതിയെന്നുള്ളവർക്ക് മിഡ്-സൈസ് സെഡാന്റെ മറ്റ് വേരിയന്റുകൾ തെരഞ്ഞെടുക്കാനാവുന്നതാണ്. നിലവിൽ SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലാണ് സിറ്റി വിപണനത്തിന് എത്തുന്നത്.

ഇതിൽ ഹോണ്ട സിറ്റിയുടെ വേരിയന്റ് തിരിച്ചുള്ള വില നിലവാരത്തിലേക്ക് വിശദമായി നോക്കുകയാണെങ്കിൽ SV മാനുവലിന് 12.38 ലക്ഷം, V മാനുവലിന് 13.15 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം V ഓട്ടോമാറ്റിക്കിന് 14.40 ലക്ഷം, VX മാനുവലിന് 14.21 ലക്ഷം, VX ഓട്ടോമാറ്റിക്കിന് 15.47 ലക്ഷം ZX മാനുവലിന് 15.40 ലക്ഷം, ഓട്ടോമാറ്റിക്കിന് 16.65 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Saturday, June 28, 2025, 14:00 [IST]
English summary
Honda city sport edition started reaching dealerships details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X