മമ്മൂക്ക ബുക്ക് ചെയ്‌ത വണ്ടി ക്യാൻസൽ ചെയ്തോ, സിവിക് ടൈപ്പ് R ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക് വരുന്നുവെന്ന് ഹോണ്ട

ഓരോ മാസവും കുത്തനെ താഴേക്ക് വീഴുന്ന ഹോണ്ടയുടെ വിൽപ്പന കണക്കുകൾ പിടിച്ചുയർത്താനായി വീണ്ടും ആ കാർ വരുന്നു. മറ്റേതുമല്ല, ഒരിടയ്ക്ക് ഹോണ്ട സിറ്റിയേക്കാൾ സ്വീകാര്യതയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് സെഡാൻ മോഡലായ സിവിക്കാണ് ഇന്ത്യയിലേക്ക് റീഎൻട്രിക്കായി തയാറെടുക്കുന്നത്. ഒരുകാലത്ത് ഹോണ്ട ഷോറൂമുകളിൽ എത്തുന്നവരുടെയെല്ലാം കണ്ണെത്തിയിരുന്നത് ഈയൊരു അഡാറ് കാറിലായിരുന്നു. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായി നിർത്തലാക്കിയ സിവിക് (Honda Civic) മടങ്ങിവരുന്നുവെന്ന് കേൾക്കുമ്പോൾ ഏതൊരു വാഹന പ്രേമിയുടേയും കണ്ണൊന്ന് നിറഞ്ഞേക്കും. ഡ്രൈവിംഗ് ആസ്വദിക്കുന്നവരുടെ ഹരമായിരുന്നു സെഡാൻ മോഡലായ സിവിക്.

എന്നാൽ ഇത്തവണ സെഡാൻ ടൈപ്പിലായിരിക്കില്ല സിവിക് രംഗപ്രവേശം ചെയ്യുക എന്നതാണ് വലിയൊരു ഹൈലൈറ്റ്. ഹാച്ച്ബാക്ക് രൂപമുള്ള സ്പോർട്ടി കാറായാണ് സിവിക് വിപണനത്തിന് എത്തുകയെന്നാണ് വിവരം. അതായത് വിദേശവിപണികളിൽ തരംഗമായ സിവിക് ടൈപ്പ് R എന്ന മോഡലാവും നമ്മുടെ നിരത്തുകളിലേക്ക് എത്തുക. അടുത്തിടെ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ പോലെ ഇന്ത്യക്ക് മറ്റൊരു ഹോട്ട്ഹാച്ചിനെ കൂടി ലഭിക്കും.

Honda Civic Type R Performance Hatchback Launch Soon In India Report

നിലവിൽ ആഗോളതലത്തിൽ ആറാം തലമുറ ആവർത്തനത്തിലുള്ള സിവിക് ടൈപ്പ് R പതിനൊന്നാം തലമുറ സിവിക് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇടിമിന്നൽ വേഗമുള്ള പെർഫോമൻസ് തന്നെയാവും ഹോണ്ടയുടെ പുത്തൻ കാറിന്റെ പ്രധാന ആകർഷണം. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് സ്പോർട്ടി കാറിനുള്ളത്.

വിശാലമായ ബോഡി സ്റ്റാൻസ്, 19 ഇഞ്ച് അലോയ് വീലുകൾ, ഷാർപ്പ് എയ്‌റോഡൈനാമിക് വർക്കുകൾ, ട്രിപ്പിൾ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവയെല്ലാമാണ് എക്സ്റ്റീരിയർ ഡിസൈനിലെ പ്രധാന ആകർഷണങ്ങൾ. ഇനി അകത്തളത്തേക്ക് കയറിയാലും ആരേയും നിരാശപ്പെടുത്തില്ലെന്ന കാര്യം ജാപ്പനീസ് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്. 10.2 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പിന്തുണയ്‌ക്കുന്ന ചുവന്ന നിറത്തിലുള്ള ലേഔട്ടാണ് സിവിക് ടൈപ്പ് R മോഡലിൽ ഒരുക്കിയിട്ടുള്ളത്.

Honda Civic Type R Performance Hatchback Launch Soon In India Report

325 bhp പവറിൽ പരമാവധി 420 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ VTEC എഞ്ചിനാണ് കാറിന്റെ ഹൃദയം. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാവും എഞ്ചിൻ ജോടിയാക്കുക. അതായത് ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊന്നും ഹോണ്ട സിവിക് ടൈപ്പ് R പതിപ്പിൽ കൊടുത്തിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. പൊതുവേ ഇത്തരം കാറുകളിൽ ക്ലച്ച്ലെസ് സാങ്കേതികവിദ്യയാണ് കാണുന്നത് എന്നതിനാൽ വെറൈറ്റി പിടിക്കാൻ തീരുമാനിച്ചത് നല്ലകാര്യമാണ്.

ലൈറ്റ് വെയ്റ്റ് ബോഡിയും അപ്‌ഗ്രേഡ് ചെയ്‌ത ബ്രേക്കിംഗ് ഘടകങ്ങളുമുള്ള ഹോണ്ട സിവിക് ടൈപ്പ് R വെറും 5.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമാണ്. മണിക്കൂറിൽ 275 കിലോമീറ്ററിന്റെ പരമാവധി വേഗമാണ് ഹോണ്ടയുടെ പെർഫോമൻസ് ഹാച്ച്ബാക്കിനുള്ളത്. പ്രത്യേകം ട്യൂൺ ചെയ്‌തിരിക്കുന്ന സസ്‌പെൻഷൻ കൂടിയാവുമ്പോൾ ഹാൻഡിലിംഗും പെർഫോമൻസും വേറെ ലെവലാവും.

Honda Civic Type R Performance Hatchback Launch Soon In India Report

ഇന്ത്യയിൽ ഏത് കോൺഫിഗറേഷനിലാണ് ഹോണ്ട സിവിക് ടൈപ്പ് R അവതരിപ്പിക്കുക എന്നത് ഇതുവരെ അറിവായിട്ടില്ല. കിംവദന്തികൾ ശരിയാണെങ്കിൽ പൂർണമായും വിദേശത്ത് നിർമിച്ചാവും വാഹനം ഇന്ത്യയിലേക്ക് എത്തിക്കുക. CBU യൂണിറ്റായതിനാൽ തന്നെ കുറഞ്ഞത് 60 ലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിക്കാം. പെർഫോമൻസ് ഹാച്ച്ബാക്കിന്റെ പരിമിതമായ എണ്ണം മാത്രമായിരിക്കും തുടക്കത്തിൽ കൊണ്ടുവരിക.

മികച്ച സ്വീകാര്യത ലഭിച്ചാൽ രണ്ടാം ബാച്ചും എത്തിയേക്കും. നിലവിൽ ഹോണ്ട എലിവേറ്റ്, സിറ്റി, അമേസ് പോലുള്ള മോഡലുകൾക്കൊന്നും കാര്യമായ കച്ചോടം പിടിക്കാനാവുന്നില്ലാത്തത് ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്. സിവിക് ടൈപ്പ് R കുറഞ്ഞ അളവിലാണ് എത്തുന്നതെങ്കിലും ബ്രാൻഡിന്റെ ഇമേജ് വർധിപ്പിക്കാനും കൂടുതൽ ആളുകളെ ഷോറൂമിലെത്തിക്കാനുമാവുമെന്നുമാണ് അനുമാനം.

More from DriveSpark

Article Published On: Wednesday, June 4, 2025, 10:14 [IST]
English summary
Honda civic type r performance hatchback launch soon in india report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X