ഹോണ്ടയുടെ തലവര മാറ്റാൻ CR-V എസ്‌യുവി മടങ്ങിയെത്തുന്നു, ഇനി ഷോറൂമുകൾ പൂരപ്പറമ്പാവും

എസ്‌യുവി വിപണി ഇന്ന് കാണുന്ന തലത്തിലേക്ക് വളരുന്നതിന് മുമ്പേ തന്നെ ഒരു അഡാറ് സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ത്യക്കാർക്ക് സമ്മാനിച്ചവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ഇന്ന് വിപണിയിലില്ലെങ്കിലും വണ്ടിഭ്രാന്തൻമാർക്കെല്ലാം CR-V (Honda CR-V) എന്ന പേര് സുപരിചിതമായിരിക്കും. അതും ഇന്ന് കാണുന്ന പല മോഡലുകളിലും ഇല്ലാത്ത സൌകര്യങ്ങളോടെയാണ് മോഡൽ വിപണിയിലുണ്ടായിരുന്നത്. 1995-ൽ പുറത്തിറങ്ങിയ ഈ വാഹനം, ഹോണ്ടയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകളിൽ ഒന്നാണ്. മോളിവുഡിലെ മിക്ക സെലിബ്രിറ്റികളുടെയും ഗരാജിൽ വരെ ഇവൻ ഇടംപിടിച്ചിട്ടുമുണ്ടായിരുന്നു.

പിന്നീട് കച്ചോടം കുറഞ്ഞത് കാരണം നിർത്തലാക്കിയ CR-V സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇപ്പോഴും പലരും തപ്പി നടക്കുന്നുണ്ട്. മൈലേജ് കുറവാണെങ്കിലും എഞ്ചിനും അതിൽ നിന്ന് കിട്ടുന്ന പെർഫോമൻസും ഒന്ന് വേറെ തന്നെയാണ്. 2003-ലാണ് ഹോണ്ട ആദ്യമായി CR-V ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് 2020 വരെ വിൽപ്പനയ്ക്ക് എത്തിയിരുന്ന മോഡൽ നോയിഡയിൽ സ്ഥിതി ചെയ്യുന്ന മോഡൽ അസംബിൾ ചെയ്യുന്ന ഫാക്ടറി അടച്ചുപൂട്ടേണ്ടി വന്നതിനാലാണ് നിർത്തലാക്കുന്നത്.

Honda CR-V SUV Returns To India In 2027

രാജസ്ഥാനിലെ തപുകരയിൽ സ്ഥിതി ചെയ്യുന്ന ശേഷിക്കുന്ന ഏക പ്രവർത്തന പ്ലാന്റിൽ വാഹനം അസംബിൾ ചെയ്യുന്നത് പ്രായോഗികമല്ലായിരുന്നു. ഇപ്പോഴിതാ CR-V എസ്‌യുവിയുടെ ഏറ്റവും പുതിയ മോഡലിന്റെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹോണ്ട തയാറെടുക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. നിലവിൽ ആഗോള വിപണികളിലുള്ള ആറാം തലമുറ ആവർത്തനത്തെ ആയിരിക്കില്ല.

പകരം CR-V എസ്‌യുവിയുടെ ഏറ്റവും പുതിയ ഏഴാം തലമുറ മോഡലിനെയായിരിക്കും കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കുകയെന്നാണ് ഗാഡിവാഡി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വികസന ഘട്ടത്തിലുള്ള വാഹനം അധികം വൈകാതെ പിറവിയെടുക്കുമെന്നാണ് സൂചന. ന്യൂജെൻ ഹോണ്ട എസ്‌യുവിയുടെ പ്ലാറ്റ്‌ഫോം നിലവിലെ മോഡലിനേക്കാൾ ഭാരം കുറഞ്ഞതായിരിക്കും.

Honda CR-V SUV Returns To India In 2027

ഹോണ്ട സിവിക്, അടുത്ത തലമുറ ഹോണ്ട അക്കോർഡ് എന്നിവ ഉൾപ്പെടുന്ന കാറുകളും ഇതേ പ്ലാറ്റ്ഫോമിൽ തന്നെ പണികഴിപ്പിക്കുന്നതിനാൽ വരാനിരിക്കുന്ന CR-V അതിന്റെ 60 ശതമാനത്തിലധികം പാർട്‌സുകളും ഈ മോഡലുകളുമായി പങ്കിടുകയും ചെയ്യും. പുതിയ പ്ലാറ്റ്‌ഫോമിനൊപ്പം ന്യൂജെൻ പതിപ്പിൽ ഒരു പുതിയ ഹൈബ്രിഡ് സിസ്റ്റവും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ 2.0-ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിൻ, റെയർ-എർത്ത് ഫ്രീ ട്രാക്ഷൻ മോട്ടോർ, പുതിയ ജനറേറ്റർ മോട്ടോർ എന്നിവ ഈ ഹൈബ്രിഡ് സിസ്റ്റത്തിൽ ഉൾപ്പെടും. ഉയർന്ന വോൾട്ടേജ് ബാറ്ററി പായ്ക്കും പുത്തൻ യൂണിറ്റായിരിക്കുമെന്നാണ് ഹോണ്ട വൃത്തങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലെ CR-V ഹൈബ്രിഡിൽ മെക്കാനിക്കൽ ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തലമുറ മാറ്റത്തിലൂടെ റിയർ വീലുകൾക്ക് കരുത്ത് പകരുന്ന സെക്കൻഡ് ട്രാക്ഷൻ മോട്ടോർ ഉപയോഗിച്ച് ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ നൽകും.

Honda CR-V SUV Returns To India In 2027

പുതിയ സജ്ജീകരണം സെൻട്രൽ ടണലിന്റെ വലിപ്പം കുറയ്ക്കാൻ അനുവദിക്കുമെന്നും റിയർ സീറ്റ് യാത്രക്കാർക്ക് സ്ഥലവും സുഖസൗകര്യങ്ങളും മെച്ചപ്പെടുത്തുമെന്നും കമ്പനി പറഞ്ഞു. പുതിയ പ്ലാറ്റ്‌ഫോമും എഞ്ചിനും പുതുതലമുറയിൽ CR-V ഹൈബ്രിഡിന്റെ ഭാരം 90 കിലോഗ്രാം വരെ കുറയ്ക്കുമെന്നാണ് ഹോണ്ടയുടെ അനുമാനം. നിലവിലുള്ള 9 ഇഞ്ച് യൂണിറ്റിന് പകരമായി ഹോണ്ട ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പുത്തൻ CR-V-യിലും ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. പുതിയ സിസ്റ്റം ഏകദേശം 15 ഇഞ്ച് വലിപ്പമുള്ളതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക്‌സ് വശങ്ങളിലെ മറ്റൊരു പ്രധാന മാറ്റം സ്റ്റിയറിംഗ് കോളം-മൗണ്ടഡ് ഗിയർ ഷിഫ്റ്ററായിരിക്കും. ഇത് സെന്റർ കൺസോളിൽ സ്പേസ് അധികം കിട്ടാൻ സഹായിക്കുന്ന നീക്കം കൂടിയാണ്. പുത്തൻ ഹോണ്ട CR-V എസ്‌യുവി പുറത്തിറങ്ങാൻ 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.

അതേ വർഷം തന്നെ ഇന്ത്യയിലും വാഹനം എത്തിയേക്കാം. ഫോക്‌സ്‌വാഗൺ ടെയ്‌റോൺ, സ്കോഡ കൊഡിയാക് എന്നിവയുമായി മത്സരിക്കാൻ പ്രാപ്‌തമായിരിക്കും. പക്ഷേ മൂന്ന് നിര സീറ്റുകൾ ഇതിൽ ഉണ്ടാകാൻ സാധ്യതയില്ല. അതായത് ഇതൊരു 5-സീറ്റർ ഫുൾ-സൈസ് എസ്‌യുവി ആയിരിക്കുമെന്ന് ചുരുക്കം. അതിനാൽ ടൊയോട്ട ഫോർച്യൂണർ പോലുള്ള എതിരാളികൾക്ക് തത്ക്കാലം ആശ്വസിക്കാം.

More from DriveSpark

Article Published On: Monday, November 10, 2025, 9:51 [IST]
English summary
Honda cr v suv returns to india in 2027 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X