ടാറ്റയുടെ ഐഡിയ കടമെടുത്ത് പരീക്ഷണം, എലിവേറ്റിനെ കറുപ്പിൽ കുളിപ്പിച്ച് ഹോണ്ട, വിലയും കൊള്ളാം

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റേയും മാരുതി ഗ്രാൻഡ് വിറ്റാരയുടേയും ആധിപത്യം തകർക്കാൻ ഹോണ്ട പണികഴിപ്പിച്ച മോഡലായിരുന്നു എലിവേറ്റ് (Honda Elevate). ഹോണ്ടയുടെ സ്പോർട് യൂട്ടിലിറ്റി വാഹനമായതിനാൽ തന്നെ തുടക്കകാലത്ത് ഗംഭീര സ്വീകരണമാണ് ആശാന് കിട്ടിയത്. അലോങ്കോലങ്ങളൊന്നുമില്ലത്ത ഡിസൈനും നല്ല ഒന്നാന്തരം പെട്രോൾ എഞ്ചിനും ആവശ്യത്തിന് ഫീച്ചറുകളും എല്ലാം കോർത്തിണക്കി രൂപപ്പെടുത്തിയ എലിവേറ്റിന് മോശമല്ലാത്ത രീതിയിൽ പിടിച്ചുനിൽക്കാനായിട്ടുണ്ടെന്ന് വേണം പറയാൻ. എന്നിരുന്നാലും വിൽപ്പന എതിരാളികളുമായി താരതമ്യം ചെയ്യാൻ പറ്റുന്നതല്ലെന്ന സത്യം ജാപ്പനീസ് ബ്രാൻഡും മനസിലാക്കിയിട്ടുണ്ട്.

വിൽപ്പനയ്ക്ക് ഒന്നുകൂടി മൈലേജാവാൻ ഇപ്പോഴിതാ ഹ്യുണ്ടായിയുടേയും ടാറ്റയുടേയും പാതയിൽ പിന്തുടർന്ന് എലിവേറ്റ് എസ‌്‌യുവിയുടെ ബ്ലാക്ക് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. പൂർണമായും കറുപ്പിൽ കുളിച്ചെത്തുന്ന എസ്‌യുവി എന്തായാലും മൊത്തത്തിൽ ഒന്നുകൂടി മൊഞ്ചനായിട്ടുണ്ടെന്ന് പറയാതെ വയ്യ. എലിവേറ്റ് ബ്ലാക്ക് എഡിഷന് 15.51 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്സ്ഷോറൂം വില വരുന്നത്.

Honda ElHonda Elevate Black Edition Launched

എലിവേറ്റിന്റെ ടോപ്പ്-എൻഡ് ZX ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ് ബ്ലാക്ക് എഡിഷൻ വേരിയന്റുകൾ. സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ വേണ്ടവർ 16.93 ലക്ഷം രൂപയും എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരും കേട്ടോ. ഇത് എസ്‌യുവിയുടെ ഏറ്റവും ചെലവേറിയ വേരിയന്റായി മാറുന്നു. ക്രെറ്റ നൈറ്റ് എഡിഷൻ, മാരുതി ഗ്രാൻഡ് വിറ്റാര ബ്ലാക്ക് സീരീസ്, എംജി ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം എന്നീ സ്പെഷ്യൽ മോഡലുകളെ വെല്ലുവിളിക്കാനാണ് എലിവേറ്റ് കുറുമ്പനായി എത്തിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി കോസ്മെറ്റിക് അപ്‌ഡേറ്റുകളോടെയാണ് ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷനുകൾ വരുന്നത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ ഓൾ-ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷൻ തന്നെയാണ്. കറുത്ത അലോയ് വീലുകൾ, നട്ടുകൾ, മുകളിലെ ഗ്രില്ലിൽ ക്രോം അസെന്റുകൾ, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകളിൽ സിൽവർ ഫിനിഷ്, തുടങ്ങിയ ഡിസൈൻ പരിഷ്ക്കാരങ്ങളും ഒറ്റനോട്ടത്തിൽ കൊള്ളാം.

Honda ElHonda Elevate Black Edition Launched

ബ്ലാക്ക് എഡിഷനും സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും റിയർ എൻഡിലും ഫ്രണ്ട് ഫെൻഡറലും എംബ്ലങ്ങൾ ലഭിക്കും. പുതിയ വകഭേദങ്ങളുടെ ഇന്റീരിയറും പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് സ്റ്റിച്ചിംഗുള്ള ലെതറെറ്റ് സീറ്റുകൾ, ബ്ലാക്ക് ഡോർ പാഡുകൾ, പിവിസിയിൽ പൊതിഞ്ഞ ആംറെസ്റ്റുകൾ, ബ്ലാക്ക് എഡിഷൻ ബാഡ്ജിംഗ് പൂരകമാക്കാൻ ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡ് എന്നിവയെല്ലാം ഹോണ്ട എലിവേറ്റിന്റെ പുതുവേരിയന്റുകളിൽ കാണാം.

സിഗ്നേച്ചർ ബ്ലാക്ക് എഡിഷനിൽ ഏഴ് നിറങ്ങളിലുള്ള റിതമിക് ആംബിയന്റ് ലൈറ്റിംഗും ലഭിക്കുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 7 ഇഞ്ച് സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജർ, സൺറൂഫ് എന്നിവയെല്ലാം ഇതിലും കിട്ടും. ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ESC, ഹിൽ ഹോൾഡ് അസിസ്റ്റ്, ADAS എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും എസ്‌യുവിയുടെ ഭാഗമാണ്.

Honda ElHonda Elevate Black Edition Launched

ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷനും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 120 bhp പവറിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. എലിവേറ്റ് ബ്ലാക്ക് എഡിഷൻ അടുത്ത ആഴ്ച്ചയോടെ ഷോറൂമുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം. തുടർന്ന് ഡെലിവറിയും ആരംഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 10, 2025, 13:51 [IST]
English summary
Honda elevate black edition launched price starts from rs 15 51 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X