ജിഎസ്‌ടിയിലെ വിലക്കുറവിനൊപ്പം ആദായ വിൽപ്പനയുമായി ഹോണ്ട, ഷോറൂം കാലിയാക്കാൻ 1.22 ലക്ഷത്തിന്റെ ഓഫറുകളുമായി കമ്പനി

ജിഎസ്ടി കുറയാൻ പോവുന്നതാണ് വാഹന ലോകത്ത് ഇപ്പോൾ കേൾക്കുന്ന ചൂടുള്ള വാർത്ത. ചെറുകാറുകൾ മുതൽ വലിയ ആഡംബര എസ്‌യുവികൾ വരെ ഇന്ത്യയിൽ ഇനി കൂടുതൽ താങ്ങാനാവുന്നതായി മാറുമെന്നത് വാഹനപ്രേമികളെ ആനന്ദത്തിലാഴ്ത്തുന്ന കാര്യമാണ്. പുതുതായി കാർ വാങ്ങാനിരുന്നവർക്കെല്ലാം ലോട്ടറിയടിച്ച ഫീലാണ് കിട്ടിയിരിക്കുന്നത് എന്നും വേണമെങ്കിൽ പറയാം. വില കുറയുകയാണെങ്കിലും ഓരോ ബ്രാൻഡും എല്ലാമാസവും അവതരിപ്പിച്ച് പോന്നിരുന്ന ഡിസ്കൌണ്ട് ഓഫറുകൾ നിർത്തലാക്കുമോയെന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഈ മാസം അന്യായ വിലക്കുറവിൽ തങ്ങളുടെ കാറുകൾ സ്വന്തമാക്കാൻ അവസരം തരാമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മുമ്പോട്ട് എത്തിയിരിക്കുകയാണ് ഹോണ്ട.

2025 സെപ്റ്റംബറിൽ എലിവേറ്റ് എസ്‌യുവി, സിറ്റി സെഡാൻ, അമേസ് കോംപാക്‌ട് സെഡാൻ എന്നിവയിൽ ഹോണ്ട ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടുകൾ, ലോയൽറ്റി ബോണസുകൾ, ബൈബാക്ക് സ്‌കീമുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, കോർപ്പറേറ്റ് സ്‌കീമുകൾ എന്നിവയുടെ രൂപത്തിലാണ് ഈ മാസത്തെ ഓഫറുകൾ ഉപയോഗപ്പെടുത്താനാവുക.

Honda Elevate City Amaze Models Get Up To Rs 1 22 Lakh Discount Offer In September 2025

അടുത്തിടെ ഹോണ്ട തങ്ങളുടെ മുഴുവൻ മോഡൽ നിരയിലും വരാനിരിക്കുന്ന ജിഎസ്ടി ആനുകൂല്യങ്ങൾ സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബർ 22 മുതൽ 95,500 രൂപ വരെയാണ് ഹോണ്ട കാറുകൾക്ക് വില കുറയാൻ പോവുന്നത്. ഇതിനൊപ്പം ഡിസ്‌കൗണ്ട് ഓഫറുകളും കൂടിയാവുമ്പോൾ നല്ലവിലക്കുറവിൽ അന്തസുള്ള ഹോണ്ടയുടെ കാറുകൾ വീട്ടുമുറ്റത്തെത്തിക്കാനാവും. എന്നാൽ സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം ആദ്യമേ ശ്രദ്ധിക്കേണ്ടതാണ്.

ഇനി ഹോണ്ടയുടെ സെപ്റ്റംബർ ഓഫറുകളിലേക്ക് നോക്കിയാൽ അമേസ് സെഡാന്റെ രണ്ടാം തലമുറ മോഡലിന് 97,200 രൂപ വരെയുള്ള ഓഫറുകളാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിവെച്ചിരിക്കുന്നത്. രണ്ടാം തലമുറ അമേസിനെ S വേരിയന്റിലാണ് ഇപ്പോൾ വിപണനം ചെയ്യുന്നത്. ഇനി പഴയത് വേണ്ട ഏറ്റവും പുതിയ മോഡൽ മതിയെന്നുള്ളവർക്കും നിരാശപ്പെടേണ്ടി വരില്ല. 77,200 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.

Honda Elevate City Amaze Models Get Up To Rs 1 22 Lakh Discount Offer In September 2025

സെപ്റ്റംബറിൽ ഹോണ്ട സിറ്റിയുടെ എല്ലാ പെട്രോൾ വകഭേദങ്ങൾക്കും 1.07 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിവെച്ച് കാത്തിരിക്കുന്നത്. പഴയ പ്രതാപം നഷ്‌ടപ്പെട്ടുവെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബ്രാൻഡ് ഇപ്പോൾ. എന്നാൽ സെഡാന്റെ ഹൈബ്രിഡ് വേരിയന്റിൽ ആനുകൂല്യങ്ങളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വിലയിൽ ഏകദേശം ഒരു ലക്ഷം രൂപ കമ്പനി വെട്ടിക്കുറച്ചിരുന്നു.

ഹോണ്ടയുടെ എല്ലാ മോഡലുകളിലും ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് മിഡ്-സൈസ് എസ്‌യുവി സെഗ്മെ്റിലെ അണ്ടർറേറ്റഡ് മോഡലായ എലിവേറ്റിനാണ്. ഈ മാസം വാഹനം വാങ്ങാനെത്തുന്നവർക്ക് വാഹനത്തിന്റെ ടോപ്പ്-സ്പെക്ക് ZX ട്രിമിന് 1.22 ലക്ഷം രൂപ വരെയും VX വേരിയന്റിന് 78,000 രൂപ വരെയും ഡിസ്‌കൗണ്ട് ലഭിക്കും. എലിവേറ്റ് V ട്രിം വാങ്ങുന്നവർക്ക് 58,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

Honda Elevate City Amaze Models Get Up To Rs 1 22 Lakh Discount Offer In September 2025

അതേസമയം എൻട്രി-ലെവൽ SV വേരിയന്റിന് ഓഫറുകളൊന്നുമില്ല. എലിവേറ്റിനായി പുതുതായി അവതരിപ്പിച്ച ആൽഫ-ബോൾഡ് പ്ലസ് ഗ്രില്ലിന് ഹോണ്ട പരിമിതകാല ഫെസ്റ്റിവൽ ഡിസ്‌കൗണ്ടും ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ ഓപ്ഷണൽ ആക്സസറിയുടെ വില ഒക്ടോബർ 31 വരെ 16,500 രൂപയിൽ നിന്ന് 9,900 രൂപയായി കുറയ്ക്കും. എലിവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ പാക്കേജും ഈ പദ്ധതിയുടെ ഭാഗമാണ്. അതിന്റെ വില 36,500 രൂപയിൽ നിന്ന് 29,900 രൂപയായി കുറയും.

ഇതോടൊപ്പം സെപ്റ്റംബർ 22 മുതൽ ജിഎസ്ടി ഇളവുകളുടെ ഫലമായി അമേസ്, എലിവേറ്റ്, സിറ്റി എന്നിവയ്ക്ക് 95,500 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ടാം തലമുറ ഹോണ്ട അമേസിന് 72,800 രൂപ വരെയും മൂന്നാം തലമുറ അമേസിന് 95,500 രൂപ വരെയും വിലക്കുറവ് ലഭിക്കും. ഹോണ്ട എലിവേറ്റിനും സിറ്റിക്കും യഥാക്രമം 58,400 രൂപയും 57,500 രൂപയും വരെ വിലക്കുറവ് ലഭിക്കും.

More from DriveSpark

Article Published On: Monday, September 15, 2025, 9:00 [IST]
English summary
Honda elevate city amaze models get up to rs 1 22 lakh discount offer in september 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X