അന്തസുള്ള ഓഫറുമായി ഹോണ്ട, ഷോറൂം ഒറ്റയടിക്ക് കാലിയാക്കാൻ 1.56 ലക്ഷം വരെ ഡിസ്‌കൗണ്ട് ഓഫറുമായി കമ്പനി

വളരെ മത്സരാധിഷ്ഠിതമായ ഇന്ത്യൻ വാഹന വിപണിയിൽ നിന്നും കച്ചോടം പിടിക്കാൻ പെടാപ്പാട് പെടുകയാണ് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട. പണ്ടത്തെ പ്രതാപമൊക്കെ നഷ്‌ടപ്പെട്ട കമ്പനി ഇക്കഴിഞ്ഞ ഉത്സവ സീസണിൽ തരക്കേടില്ലാത്ത രീതിയിൽ പണംവാരിയിട്ടുണ്ട്. പടവലം പോലെ താഴേക്ക് വീണിരുന്ന വിൽപ്പന സംഖ്യയെ ഉയർത്തിപ്പിടിക്കാൻ സഹായിച്ച ഉത്സവ കാലത്തിന് കമ്പനി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പോയ മാസം 6,384 കാറുകളുടെ വിൽപ്പനയാണ് ഹോണ്ട രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേസമയത്തെ വിൽപ്പനയേക്കാൾ 15.29 ശതമാനത്തിന്റെ വർധനവ് കൈവരിക്കാൻ ബ്രാൻഡിനായിട്ടുണ്ട്.

ഈ വിൽപ്പന വേഗം നിലനിർത്താനായി 2025 നവംബർ മാസത്തേക്കായി ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട കാർസ് ഇന്ത്യ. ദീപാവലിക്ക് ശേഷം ഷോറൂമുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബ്രാൻഡ് തങ്ങളുടെ മുഴുവൻ കാർ നിരയിലും അതായത് അമേസ്, സിറ്റി, എലിവേറ്റ് അടങ്ങുന്ന എല്ലാ മോഡലുകളിലും ആനുകൂല്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.

Honda Elevate City Amaze Models Get Up To Rs 1 56 Lakh Discount Offer In November 2025

ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ലോയൽറ്റി, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയുടെ രൂപത്തിലാണ് ഓഫറുകൾ ഉപയോഗപ്പെടുത്താനാവുക. ഈ ഓഫറുകൾ 2025 നവംബർ 30 വരെ സാധുവാണെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്. പിന്നൊരു കാര്യം എന്തെന്നാൽ ഈ ആനുകൂല്യങ്ങൾ സ്ഥലം, സംസ്ഥാനം സ്റ്റോക്ക് ലഭ്യത എന്നിവയെ ആശ്രയിച്ചാവും ലഭ്യമാവുക. ആയതിനാൽ കൃത്യമായ കണക്കുകൾക്കായി നിങ്ങളുടെ അടുത്തുള്ള ഡീലറുമായി ബന്ധപ്പെടുന്നതാവും ഉചിതം.

ഹോണ്ടയുടെ ടോപ്പ് സെല്ലിംഗ് മോഡലായ എലിവേറ്റിന് ഈ നവംബറിൽ മൊത്തം 1.56 ലക്ഷം രൂപ വരെ ഓഫർ ലഭിക്കും. എന്നാൽ ഇത്രയും വലിയ തുക ആനുകൂല്യമായി ലഭിക്കണമെങ്കിൽ മിഡ്-സൈസ് എസ്‌യുവിയുടെ ടോപ്പ് വേരിയന്റ് തന്നെ തെരഞ്ഞെടുക്കേണ്ടതായുണ്ട്. ZX മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 1.56 ലക്ഷം രൂപ വരെ വിലവരുന്ന ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.

Honda Elevate City Amaze Models Get Up To Rs 1 56 Lakh Discount Offer In November 2025

ഇതിൽ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഉൾപ്പെടുന്നത്. അതോടൊപ്പം ലോയൽറ്റി ആനുകൂല്യങ്ങൾ, കോർപ്പറേറ്റ്/സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഡിസ്‌കൗണ്ടുകൾ, സൗജന്യ എൽഇഡി ആംബിയന്റ് ലൈറ്റുകൾ, 360 ഡിഗ്രി ക്യാമറ, 19,000 രൂപ കിഴിവോടെ 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയും ഹോണ്ട എലിവേറ്റ് ZX വേരിയന്റ് വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്.

ടോപ്പ് വേരിയന്റിൽ മാത്രമേ ഓഫറുള്ളൂവെന്ന് കരുതി നിരാശരാവേണ്ടതില്ല കേട്ടോ. ഹോണ്ട എലിവേറ്റിന്റെ SV ബേസ് വേരിയന്റ് വാങ്ങാൻ എത്തുന്നവർക്ക് 38,000 രൂപയുടെ ആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വാങ്ങുന്നവർക്ക് കുറഞ്ഞത് 20,000 രൂപ വിലമതിക്കുന്ന സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസായി ഇത് ഉപയോഗപ്പെടുത്താനാവും. ഹോണ്ട എലിവേറ്റിന്റെ പുതുക്കിയ പ്രാരംഭ വില ഇപ്പോൾ 11 ലക്ഷം രൂപയാണ്.

Honda Elevate City Amaze Models Get Up To Rs 1 56 Lakh Discount Offer In November 2025

പണ്ട് മുതലേ ഹോണ്ടയുടെ ജനപ്രിയനായ സിറ്റി സെഡാൻ വാങ്ങാനിരിക്കുന്നവർക്കും ഇതൊരു നല്ല സമയമാണ്. SV, V, VX ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 1,52,700 രൂപ വരെയാണ് ഡിസ്‌കൗണ്ട് ഓഫറായി ഈ മാസം വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ലോയൽറ്റി, സ്ക്രാപ്പേജ് ഡിസ്‌കൗണ്ടുകൾ എന്നിവയായി 80,000 രൂപ കിഴിവ് ലഭിക്കും.

എലിവേറ്റിലെന്ന പോലെ, പുതിയ സിറ്റി വാങ്ങുമ്പോൾ സ്ക്രാപ്പേജ് ഡിസ്‌കൗണ്ട് വഴി വാങ്ങുന്നവർക്ക് 20,000 രൂപ കൂടി ഡിസ്‌കൗണ്ട് ലഭിക്കും. ഈ നവംബറിൽ ഹോണ്ട മിഡ്-സൈസ് സെഡാന് 10,000 രൂപ വരെ വിലവരുന്ന കോർപ്പറേറ്റ് അല്ലെങ്കിൽ സ്വയം തൊഴിൽ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട് കമ്പനി. മുകളിൽ സൂചിപ്പിച്ച വേരിയന്റുകൾക്ക് 28,700 രൂപ കിഴിവോടെ 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും.

സിറ്റി ഹൈബ്രിഡ് വാങ്ങുന്നവർക്കും ഈ വാറണ്ടി ബാധകമാണെന്ന് ഹോണ്ട പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. എന്നാൽ സ്ട്രോംഗ് ഹൈബ്രിഡ് കാറിന് 17,000 രൂപ മാത്രമാണ് ഓഫറായി ലഭിക്കുകയെന്ന് മാത്രം. ഹോണ്ട സിറ്റി ശ്രേണി അടിസ്ഥാന SV MT വേരിയന്റിന് 11.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അടുത്തിടെ നടപ്പിലാക്കിയ ജിഎസ്‌ടി നവീകരണങ്ങൾക്ക് ശേഷമുള്ള പുതുക്കിയ വിലകളാണിത്.

ഹോണ്ടയുടെ എൻട്രി ലെവൽ സെഡാനായ അമേസ് വാങ്ങാനിരിക്കുന്നവരും നിരാശപ്പെടേണ്ടതില്ല കേട്ടോ. സിംഗിൾ വേരിയന്റിലെത്തുന്ന പഴയ അമേസിന് മൊത്തത്തിൽ 95,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് / സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഡിസ്‌കൗണ്ടുകൾ, ഹോണ്ടയുടെ 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 15,000 രൂപ ഡിസ്‌കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

ഇനി അമേസിന്റെ പുതുപുത്തൻ മോഡൽ മതിയെങ്കിൽ മൂന്നാം തലമുറ അമേസിന്റെ ZX മാനുവൽ വേരിയന്റ് വാങ്ങുന്നവർക്ക് 67,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 20,000 രൂപ വീതം ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. V, ZX സിവിടി തുടങ്ങിയ വകഭേദങ്ങൾക്ക് 28,000 രൂപ വരെ കിഴിവുകൾ ലഭ്യമാണ്. അമേസിന്റെ രണ്ട് തലമുറകളും കുറഞ്ഞത് 20,000 രൂപ വിലവരുന്ന സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളോടെ ലഭ്യമാണ്.

More from DriveSpark

Article Published On: Friday, November 7, 2025, 9:19 [IST]
English summary
Honda elevate city amaze models get up to rs 1 56 lakh discount offer in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X