ടീസർ കണ്ടാൽ തന്നെ വാങ്ങാൻ തോന്നും, കച്ചോടം പിടിക്കാൻ എലിവേറ്റ് എസ്‌യുവിക്ക് പുതിയ മോഡൽ വരുന്നു

കച്ചോടമില്ലാതിരുന്ന ഹോണ്ട ഷോറൂമുകളിൽ ആളെക്കയറ്റാൻ കമ്പനി കൊണ്ടുവന്ന തുറുപ്പുചീട്ടായിരുന്നു എലിവേറ്റ് എന്ന എസ്‌യുവി (Elevate SUV). ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിലെത്തിയ ഇവൻ തുടക്കത്തിൽ നല്ല രീതിയിൽ തന്നെ വിറ്റഴിഞ്ഞിരുന്നു. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും സിറ്റിയിലൂടെ പയറ്റിത്തെളിഞ്ഞ ഉഗ്രൻ എഞ്ചിനും കൂടിയായപ്പോൾ എലിവേറ്റ് (Honda Elevate) എല്ലാവരുടേയും ഗുഡ്ബുക്കിൽ ഇടംനേടി. മിടുക്കനായിരുന്നുവെങ്കിലും കടുത്ത മത്സരത്തിൽ പിൻനിരയിലേക്ക് മാറിയിരിക്കാനായിരുന്നു യോഗം.

എന്നാൽ അങ്ങനെ ഒതുങ്ങിനിൽക്കാൻ തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ പുതിയ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. കൂടുതൽ ധീരവും കരുത്തുറ്റതുമായ മോഡലിന് വിപണി പിടിച്ചുനിർത്താനാവുമെന്നാണ് കരുതപ്പെടുന്നത്. പുതിയ പതിപ്പിന്റെ വരവിനെ സൂചിപ്പിക്കുന്ന പുത്തൻ ടീസർ ചിത്രവും ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്.

honda elevate alpha bold plus grille

ടീസറിൽ എക്‌സ്‌പ്ലോറർ, ബോൾഡ് കമ്പാനിയൻ എന്നീ വാക്കുകൾ ഉൾപ്പെടുന്നതിനാൽ ഇത് വരാനിരിക്കുന്ന പുത്തൻ സ്പെഷ്യൽ എഡിഷന്റെ പേരോ തീമോ ആയിരിക്കാമെന്നാണ് സൂചന. കറുത്ത നിറത്തിലുള്ള ഫ്രണ്ട് ഫാസിയ, സ്ലീക്കർ എൽഇഡി ഡിആർഎൽ, ഹോണ്ട ലോഗോയ്ക്കും അലോയ് വീലുകൾക്കും ചുറ്റും റെഡ് ആക്സന്റുകൾ എന്നീ പരിഷ്ക്കാരങ്ങളും വാഹനത്തിൽ കാണാനാവും.

ഇതോടൊപ്പം എസ്‌യുവിയെ ഗ്ലാമറാക്കാൻ റൂഫ് റെയിലുകൾ, ബമ്പറിലും അലോയ് വീലുകളിലും റെഡ് ഡീറ്റെയിലുംഗ് എന്നിവയും ഹോണ്ട ഒരുക്കിവെച്ചിട്ടുണ്ട്. ഇന്റീരിയറിലും സമാനമായ പരിഷ്ക്കാരങ്ങൾ കാണാനായേക്കുമെന്നാണ് അനുമാനം. ബാക്കിയെല്ലാം പഴയപടി നിലനിർത്തിയാവും വരാനിരിക്കുന്ന സ്പെഷ്യൽ എഡിഷന് രൂപംകൊടുക്കുക. മെക്കാനിക്കലായി ഹോണ്ട എലിവേറ്റിന് മാറ്റമൊന്നും ഉണ്ടാവില്ല.

സ്റ്റാൻഡേർഡ് വേരിയന്റുകളിലെ അതേ 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp പവറും 4,300 ആർപിഎമ്മിൽ 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും കേട്ടോ. ഇന്ധനക്ഷമതയിലും ആശാൻ പുലിയാണ്.

എലിവേറ്റിന്റെ മാനുവൽ മോഡലുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്. അതേസമയം എലിവേറ്റ് ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 16.92 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹോണ്ട അവകാശപ്പെടുന്നത്. സേഫ്റ്റി വർധിപ്പിക്കുന്നതിനായി ADAS ഫീച്ചറുകളുടെ പിന്തുണയും മിഡ്-സൈസ് എസ്‌യുവിയിലുണ്ട്. എന്നാൽ ടോപ്പ്-എൻഡ് വേരിയൻ്റിലാണ് ഹോണ്ട സെൻസിംഗ് ടെക്നോളജി ഒരുക്കിയിരിക്കുന്നതെന്ന് മാത്രം.

honda elevate adas

കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ സേഫ്റ്റി ഫീച്ചറുകളാണ് ഹോണ്ട എലിവേറ്റിനറെ ADAS ഫീച്ചറുകളിൽ ലഭ്യമാവുക. 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ESC, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും എസ്‌യുവിയുടെ ഭാഗമാണ്.

ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് പുഷ് ബട്ടൺ പോലുള്ള സവിശേഷതകളെല്ലാം വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെയാണ് വരുന്നത്. പുതിയ വേരിയന്റിലും ഇതെല്ലാം ലഭിക്കുമെന്ന് അനുമാനിക്കാം. ഇതിന്റെ വരവോടെ കച്ചോടം കൂടുമോയെന്നത് മാത്രമാണ് കണ്ടറിയേണ്ടത്.

More from DriveSpark

Article Published On: Saturday, November 1, 2025, 15:53 [IST]
English summary
Honda elevate new special edition teased ahead of launch what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X