ഗ്ലാമറാസായി പണമുണ്ടാക്കാൻ ഹോണ്ടയുടെ എസ്‌യുവി, പുത്തൻ ലുക്കിനൊപ്പം അഡാറ് ഫീച്ചറുകളും കുത്തിനിറച്ച് കമ്പനി

സെഡാനുകളിലൂടെ മാത്രം ഹിറ്റടിച്ചിരുന്ന വാഹന നിർമാതാക്കളായിരുന്നു ഹോണ്ട. സിറ്റിയും സിവിക്കും അമേസുമെല്ലാം തരംഗം സൃഷ്‌ടിച്ച് നിരത്തുകൾക്ക് വിസ്‌മയമായിരുന്ന സമയമുണ്ടായിരുന്നു. അന്ന് എസ്‌യുവികൾ അത്ര ട്രെൻഡ് ആയിരുന്നില്ലെങ്കിലും CR-V പോലുള്ള ചില കിടിലൻ മോഡലുകൾ അന്നേ പുറത്തിറക്കി ഹോണ്ട കാലത്തിന് മുമ്പേ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡ് സെറ്ററായപ്പോൾ ഹോണ്ടയുടെ പക്കൽ ഇന്ത്യക്കാർക്ക് കൊടുക്കാൻ വണ്ടികളൊന്നുമില്ലാതെ പോയി. എന്നാൽ ഇന്ത്യയിൽ പിടിച്ചുനിൽക്കണമെങ്കിൽ എസ്‌യുവി പുറത്തിറക്കിയേ മതിയാവൂ എന്ന സന്ദർഭം വന്നപ്പോൾ എലിവേറ്റ് എന്നൊരു മിടുക്കന് കമ്പനി രൂപംകൊടുക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റേയും മാരുതി ഗ്രാൻഡ് വിറ്റാരയുടേയും ആധിപത്യം തകർക്കാൻ എത്തിയ ഹോണ്ട എലിവേറ്റ് തുടക്കത്തിൽ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. എന്നാൽ അടുത്തിടെ വിൽപ്പനയുടെ വേഗം ചെറുതായൊന്ന് കുറഞ്ഞിട്ടുണ്ടെന്ന് വേണം പറയാൻ. ഇതുമനസിലാക്കിയ ജാപ്പനീസ് ബ്രാൻഡ് വാഹനത്തിലേക്ക് ചെറിയ ചില നവീകരണങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

Honda Elevate Now Available With New Interior Options and Styling Upgrades

ഉത്സവ സീസണിൽ കച്ചോടം ഡബിളാക്കാനുള്ള പൊടികൈകളായി ഇതിനെ കാണാം. പുതിയ ഇന്റീരിയർ തീമുകൾ, എക്സ്റ്റീരിയർ സ്റ്റൈലിംഗ് ഘടകങ്ങൾ, ഷോറൂമുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ എഡിഷൻ എന്നിവയുൾപ്പെടെയുള്ള മാറ്റങ്ങളാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനമായ കൂട്ടിച്ചേർക്കൽ ZX വേരിയന്റിലാണ്.

ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഡോറുകളിലും ഡാഷ്‌ബോർഡിലും സോഫ്റ്റ്-ടച്ച് ഇൻസേർട്ടുകൾ, ഫ്ലാഷി ലുക്കിനായി ഓപ്ഷണൽ ഗ്രിൽ സറൗണ്ട്, ഐവറി ഇന്റീരിയർ തീം എന്നിവയാണ് ഹോണ്ട എലിവേറ്റിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. വാങ്ങുന്നവർക്ക് 360-ഡിഗ്രി സറൗണ്ട് വിഷൻ ക്യാമറയും ഏഴ് നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗും തെരഞ്ഞെടുക്കാനും ഇപ്പോൾ അവസരമുണ്ട്. ZX ഐവറി ട്രിമിന്റെ എക്സ്ഷോറൂം വില 15.51 ലക്ഷം രൂപയോളമാണ്.

Honda Elevate Now Available With New Interior Options and Styling Upgrades

ലോവർ വേരിയന്റുകൾ തെരഞ്ഞെടുക്കുന്നവരെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങളും ഹോണ്ട ഒരുക്കിയിട്ടുണ്ട് കേട്ടോ. എലിവേറ്റ് എസ്‌യുവിയുടെ V, VX ട്രിമ്മുകളിൽ ഇപ്പോൾ ഐവറി ഇൻസേർട്ടുകളുള്ള ബ്ലാക്ക് ഫാബ്രിക് അപ്ഹോൾസ്റ്ററി ഉണ്ട്. മുമ്പത്തെ ഷാഡോ ബീജ് തീം മാറ്റിസ്ഥാപിച്ചത് പലരുടേയും മുഖത്ത് പുഞ്ചിരി വിടർത്തുന്ന കാര്യമാണ്. ഇവയിലും പുതിയ ഗ്രില്ലിന്റെ ഓപ്ഷൻ ലഭിക്കുന്നതിനാൽ ഫെയ്‌സ്‌ലിഫ്റ്റ് പോലെത്തെ ലുക്ക് ലഭിക്കും.

അതേസമയം ഹോണ്ട എലിവേറ്റ് V, VX, ZX വേരിയന്റുകളിൽ ക്രിസ്റ്റൽ ബ്ലാക്ക് പേൾ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും കമ്പനി പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്ത V, VX ട്രിമ്മുകളുടെ വില യഥാക്രമം 12.39 ലക്ഷം രൂപയിലും 14.13 ലക്ഷം രൂപയിലും ആരംഭിക്കുന്നു. ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷനും അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നതും സ്വാഗതാർഹമായ കാര്യമാണ്. ഇത് രണ്ട് പതിപ്പുകളായി വാങ്ങാനാവുമെന്നാണ് ബ്രാൻഡ് പറയുന്നത്.

Honda Elevate Now Available With New Interior Options and Styling Upgrades

സ്റ്റാൻഡേർഡ് ബ്ലാക്ക് എഡിഷൻ ക്രോം, സിൽവർ ഹൈലൈറ്റുകളോടെയാണ് വരുന്നത്. അതേസമയം സിഗ്നേച്ചർ ബ്ലാക്ക് എഡിഷന് ഫുള്ളി ബ്ലാക്ക്-ഔട്ട് സ്റ്റൈലിംഗും പുതിയ ഗ്രില്ലും ആംബിയന്റ് ലൈറ്റിംഗും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. രണ്ടിലും ലെതറെറ്റ് സീറ്റുകളും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉള്ള ഓൾ-ബ്ലാക്ക് ഇന്റീരിയറുകൾ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

മെക്കാനിക്കലായി ഹോണ്ട എലിവേറ്റിന് മാറ്റമൊന്നുമില്ല. 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp പവറും 4,300 ആർപിഎമ്മിൽ 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എലിവേറ്റിന്റെ മാനുവൽ മോഡലുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്.

Honda Elevate Now Available With New Interior Options and Styling Upgrades

അതേസമയം എലിവേറ്റ് ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 16.92 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹോണ്ട അവകാശപ്പെടുന്നത്. സേഫ്റ്റി വർധിപ്പിക്കുന്നതിനായി ADAS ഫീച്ചറുകളുടെ പിന്തുണയും മിഡ്-സൈസ് എസ്‌യുവിയിലുണ്ട്. കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ ഉഗ്രൻ സംവിധാനങ്ങളാണ് ഹോണ്ട എലിവേറ്റിനറെ ADAS ഫീച്ചറുകളിൽ ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, September 3, 2025, 9:02 [IST]
English summary
Honda elevate now available with new interior options and styling upgrades
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X