ലോകം കൂടെനിന്നു, ക്രെറ്റയോട് മുട്ടിയ 16.92 കി.മീ. മൈലേജുള്ള ഹോണ്ട എസ്‌യുവി ഇതുവരെ വാങ്ങിയത് 1 ലക്ഷം പേർ

എസ്‌യുവികൾ അരങ്ങുവാഴുന്ന കാലത്ത് സെഡാൻ മോഡലുകളുമായി അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന് അൽപം വൈകി മനസിലാക്കിയവരാണ് ഹോണ്ട. അമേസിനെയും സിറ്റിയേയും പുതുക്കി പണിത് ഇന്ത്യക്കാർക്ക് മുന്നിൽ പലതവണ കാഴ്ച്ചവെച്ചുവെങ്കിലും ആരും കാര്യമായി മൈൻഡ് ചെയ്യാതെയായി. അങ്ങനെയാണ് ഒടുവിൽ രാജ്യത്തെ ഹോട്ട് സെല്ലിംഗ് സെഗ്മെന്റുകളിൽ ഒന്നായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കിറങ്ങാൻ ജാപ്പനീസ് വാഹന നിർമാതാക്കൾ തീരുമാനിക്കുന്നത്. അങ്ങനെ എലിവേറ്റ് എന്ന തട്ടുപൊളിപ്പൻ മോഡലിനും കമ്പനി രൂപം കൊടുത്തു. കോലാഹലങ്ങളില്ലാത്ത ഡിസൈനും അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളും നല്ലൊരു പെട്രോൾ എഞ്ചിനും ചേർത്ത് പണിതിറക്കിയ വണ്ടി ഏതായാലും വേഗം ക്ലിക്കായി.

ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിലെത്തി ഒന്നാമനാവാൻ കഴിയില്ലെന്ന് ഹോണ്ടയ്ക്ക് നന്നായി അറിയാമായിരുന്നു. എങ്കിലും പ്രതീക്ഷക്കൊത്ത് മാന്യമായ കച്ചോടം പിടിക്കാൻ ഇതുവരെ എലിവേറ്റിന് സാധിക്കുകയും ചെയ്‌തിട്ടുണ്ട്. പുറത്തിറങ്ങി 18 മാസത്തിനുള്ളിൽ ഹോണ്ട എലിവേറ്റ് എസ്‌യുവി അതിന്റെ ആദ്യത്തെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്ന് പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ.

Honda Elevate SUV Crossed 1 Lakh Sales Milestone

മറ്റൊന്നുമല്ല, 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് എലിവേറ്റ് നേടിയെടുത്തിരിക്കുന്നത്. വിപണനത്തിന് എത്തി വെറും ഒന്നര വർഷത്തിലാണ് ഹോണ്ടയുടെ പുലിക്കുട്ടൻ ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്. WRV നിർത്തലാക്കിയതിന് ശേഷം ജാപ്പനീസ് ഓട്ടോ ഭീമനിൽ നിന്നുള്ള ആദ്യ എസ്‌യുവിയായി 2023 സെപ്റ്റംബറിലാണ് എലിവേറ്റ് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. 11 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ വണ്ടി സെഗ്മെന്റിൽ ഇത്രവേഗം ക്ലച്ചുപിടിക്കുമെന്ന് പല എതിരാളികളും കരുതിയിരുന്നില്ല.

ഹോണ്ട എലിവേറ്റ് എസ്‌യുവി ഇന്ത്യയിലും വിദേശ വിപണികളിലും വിൽക്കുന്നുമുണ്ട്. ഈ വർഷം ജനുവരി വരെ കാർ നിർമാതാവ് ഇന്ത്യയിൽ 53,326 യൂണിറ്റ് എസ്‌യുവി വിറ്റുവെന്നാണ് കണക്കുകൾ. കഴിഞ്ഞ 18 മാസത്തിനിടെ ജപ്പാൻ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് 47,653 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് എലിവേറ്റ് 1 ലക്ഷം വിൽപ്പനയെന്ന് നാഴികക്കല്ല് താണ്ടിയിരിക്കുന്നത്.

Honda Elevate SUV Crossed 1 Lakh Sales Milestone

ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഹോണ്ട കാർ കൂടിയാണ് എലിവേറ്റ്. നിലവിൽ 11.91 ലക്ഷം രൂപ മുതൽ 16.73 ലക്ഷം രൂപ വരെയാണ് ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലും വാഹനം സ്വന്തമാക്കാനാവും. ടോപ്പ് എൻഡ് ZS വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയുടെ സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും അടുത്തിടെ വിപണയിൽ എത്തിയിരുന്നു.

ഹോണ്ടയുടെ ഉപഭോക്താക്കളിൽ പകുതിയിലധികം പേരും എസ്‌യുവിയുടെ ടോപ്പ്-എൻഡ് ZX വേരിയന്റ് വാങ്ങിയതായിട്ടാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. പത്തിൽ എട്ട് ഉപഭോക്താക്കളും സിവിടി ട്രാൻസ്മിഷൻ ഉള്ള ഓട്ടോമാറ്റിക് വേരിയന്റുകളാണ് വാങ്ങിയിരിക്കുന്നതും. പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ, മെറ്റാലിക് മെറ്ററോയിഡ്, ഗ്രേ മെറ്റാലിക്, ഒബ്‌സിഡിയൻ ബ്ലൂ, പേൾ ലൂണാർ സിൽവർ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, ഫീനിക്സ് ഓറഞ്ച് പേൾ എന്നിങ്ങനെ 9 കളർ ഓപ്ഷനുകളിലാണ് എലിവേറ്റ് വിപണിയിലെത്തുന്നത്.

Honda Elevate SUV Crossed 1 Lakh Sales Milestone

ഇതിൽ 35 ശതമാനത്തിലധികം ഉപഭോക്താക്കളും എലിവേറ്റിന്റെ പ്ലാറ്റിനം വൈറ്റ് പേൾ കളർ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നതും. 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp പവറും 4,300 ആർപിഎമ്മിൽ 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സെഗ്മെന്റിലെ കിങുകളുമായി മുട്ടിനിൽക്കാനായി ഹോണ്ട എലിവേറ്റിൽ നിരവധി സവിശേഷതകളും അവതരിപ്പിച്ചിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് പാഡ്, സൺറൂഫ് എന്നിവയാണ് ഇതിൽ പ്രധാനം. ഒപ്പം ADAS, 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിനൊപ്പം ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, February 26, 2025, 13:00 [IST]
English summary
Honda elevate suv crossed 1 lakh sales milestone details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X