നാനോ പോലൊരു ഇലക്‌ട്രിക് കാറുമായി ഹോണ്ട, 245 കി.മീ. റേഞ്ചുള്ള കുഞ്ഞൻ ഹാച്ച്ബാക്ക് വരുമോ ഈ വഴി

ലോകം മുഴുവൻ ആരാധകരുള്ളവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. സിറ്റി, അമേസ്, സിവിക് തുടങ്ങിയ സെഡാൻ മോഡലുകളിലൂടെയാണ് ബ്രാൻഡ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവരായി മാറിയത്. എസ്‌യുവികൾ അരങ്ങുവാഴുന്ന കാലത്ത് എലിവേറ്റുമായി ഒറ്റയാൾ പോരാട്ടത്തിലാണ് കമ്പനി. ഹോണ്ടയിൽ നിന്നും കുറഞ്ഞ വിലയുള്ള ചെറിയ കാർ പുറത്തിറങ്ങിയിരുന്നുവെങ്കിൽ എന്ന് ആശിക്കാത്തവരുണ്ടാവില്ല. പണ്ട് ബ്രിയോ അവതരിപ്പിച്ച ബ്രാൻഡിൽ നിന്നും അത്തരമൊരു വണ്ടി മോഹിക്കുന്നതിൽ തെറ്റുപറയാനുമാവില്ല. ഇന്ത്യയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടന്ന ഹോണ്ട ഇലക്ട്രിക്കിലേക്ക് തിരിയുന്നുവെന്ന വാർത്തയും അടുത്തിടെ കേട്ടിരുന്നു. ഇതിനിടിയിൽ വിദേശത്ത് പുതിയൊരു ഇവി പുറത്തിറക്കി ഇന്ത്യക്കാരുടെ വരെ ശ്രദ്ധയാകർഷിക്കുകയാണ് ബ്രാൻഡ്.

ഇതുവരെയുള്ളതിൽ വെച്ച് ഹോണ്ടയുടെ ഏറ്റവും ചെറിയ ഇലക്ട്രിക് സിറ്റി കാറായ എൻ-വൺ ഇ എന്ന മോഡലാണ് കമ്പനിയിപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ കമ്പനി പരിചയപ്പെടുത്തിയ ഫ്യൂച്ചറിസ്റ്റിക് സൂപ്പർ ഇവി എന്ന കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. എന്നാൽ എക്സ്ട്രീം പ്രോട്ടോടൈപ്പിൽ നിന്ന് വ്യത്യസ്തമായി എൻ-വൺ ഇ എല്ലാ ദിവസവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

Honda N-One e Hatchback Revealed 245 KM Range On Single Charge

സെപ്റ്റംബറോടെ കാർ ജപ്പാനിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. ഒപ്പം യുകെയിൽ ഹോണ്ട എൻ-വൺ ഇ ലോഞ്ച് ചെയ്യാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹോണ്ടയിൽ നിന്നും ഒരു ഹാച്ച്ബാക്ക് പുറത്തിറങ്ങുക എന്നത് അപൂർവമായൊരു കാഴ്ച്ചയായതിനാൽ വണ്ടിഭ്രാന്തൻമാർക്ക് ഇതൊരു കൗതുകക്കാഴ്ച്ചയാവും.

എന്തായാലും അടിപൊളിയായി ഡിസൈൻ ചെയ്‌താണ് ഹോണ്ട തങ്ങളുടെ പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കിനെ പുറത്തിറക്കിയിരിക്കുന്നത് കേട്ടോ. എൻ-വൺ ഇയുടെ റെട്രോ ബോക്സി രൂപഘടന ആർക്ക് കണ്ടാലും ഇഷ്‌ടപ്പെട്ട് പോവുന്നതാണ്. അക്കൂടെ ക്ലോസ്‌ഡ് ഫ്രണ്ട് ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, കർവ്‌ഡ് ഫ്രണ്ട് ബമ്പർ എന്നിവയെല്ലാം കാറിനെ അടിപൊളിയാക്കുന്നുണ്ട്.

Honda N-One e Hatchback Revealed 245 KM Range On Single Charge

വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാലും ആരേയും മടുപ്പിക്കാത്ത രീതിയിലാണ് ഹോണ്ട എൻ-വൺ ഇ പണിതിറക്കിയിരിക്കുന്നത്. ബോഡി-കളർ ഡോർ ഹാൻഡിലുകൾ, ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള ഡ്യുവൽ-ടോൺ ORVM-കൾ, ബ്ലാക്ക്-ഔട്ട് B പില്ലറുകൾ, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ എന്നിവയെല്ലാം കാറിന്റെ പ്രീമിയം ഭാവം വർധിപ്പിക്കുന്ന കാര്യങ്ങളാണ്. 6-സ്പോക്ക് ഡിസൈൻ ഉള്ള വീലും മനോഹരമാണ്.

റിയർ ഡിസൈനിലേക്ക് നോക്കിയാൽ വിശാലമായ വിൻഡ്‌സ്ക്രീൻ, ലംബമായി അടുക്കിയിരിക്കുന്ന ദീർഘചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, ടെയിൽഗേറ്റിനും ബമ്പറിനും സിമ്പിളായ രൂപകൽപ്പന എന്നിവയെല്ലാമാണ് ഹോണ്ടയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിനുള്ളത്. ചിയർഫുൾ ഗ്രീൻ, ഫ്ജോർഡ് മിസ്റ്റ് പേൾ, സീബെഡ് ബ്ലൂ പേൾ തുടങ്ങിയവ ഉൾപ്പെടെ ആകെ അഞ്ച് കളർ ഓപ്ഷനുകളാണ് എൻ-വൺ ഇവിയിൽ വാഗ്ദാനം ചെയ്യുന്നത്.

Honda N-One e Hatchback Revealed 245 KM Range On Single Charge

ഉപയോക്താക്കൾക്ക് പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ മെറ്റാലിക് കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയായിട്ട് ഒരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിൽ പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള ഫിസിക്കൽ ബട്ടണുകൾ, ഒരു റോട്ടറി ഡയൽ എന്നിവയെല്ലാം കാണാം. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്ക്ക് താഴെയുള്ള ഒരു ചെറിയ ഷെൽഫ് വരെ ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

50:50 സ്പ്ലിറ്റ്-ഫോൾഡിംഗ് റിയർ സീറ്റുകൾ ഡിക്കി സ്പേസ് വർധിപ്പിക്കാനും സഹായിക്കും. വെഹിക്കിൾ-ടു-ലോഡ് (V2L) ശേഷി, സിംഗിൾ പെഡൽ കൺട്രോൾ ഫംഗ്ഷൻ പോലുള്ള ഫീച്ചറുകളും കാറിനുണ്ടെന്ന് പറഞ്ഞാൽ പലർക്കും അതൊരു അതിശയമായിരിക്കും. സാങ്കേതിക വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല ഹോണ്ട. എൻ-വൺ ഇയിൽ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ 30 മിനിറ്റിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. സിംഗിൾ ചാർജിൽ 245 കിലോമീറ്ററായിരിക്കും റേഞ്ച്.

More from DriveSpark

Article Published On: Tuesday, July 29, 2025, 17:22 [IST]
English summary
Honda n one e hatchback revealed 245 km range on single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X