ലോകം കീഴടക്കിയ ഹൈബ്രിഡ് എസ്‌യുവിയുമായി ഹോണ്ട ഇന്ത്യയിലേക്ക്? ഷോറൂമിൽ വരി നിൽക്കാൻ റെഡിയായിക്കോ

പ്രതാപമുള്ള കാറുകളുടെ തമ്പുരാക്കൻമാരാണ് ഹോണ്ട. സിറ്റി, സിവിക്, അമേസ് തുടങ്ങിയ സെഡാൻ കാറുകളിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന കമ്പനിക്ക് ഇന്ന് പഴയപോലെ വിൽപ്പന കണക്കുകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഒന്നിനൊന്നിന് മെച്ചമായ വണ്ടികളാണ് ഇന്നും നിരയിലുള്ളത്. അമേസിനും സിറ്റിക്കും പുറമെ ഹോണ്ട കൊണ്ടുവന്ന എലിവേറ്റും ആളുകളുടെ പ്രിയങ്കരനാണ്. 3 മോഡലുകൾ മാത്രമുള്ള ജാപ്പനീസ് വാഹന നിർമാതാക്കൾ തങ്ങളുടെ ഇന്ത്യൻ മോഡൽ നിര വിപുലീകരിക്കാനുള്ള ആസൂത്രണങ്ങൾ ആവിഷ്ക്കരിച്ചുകഴിഞ്ഞിട്ടുണ്ട്. 2026 നും 2027 നും ഇടയിൽ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ കുറച്ചു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എസ്‌യുവി വിഭാഗത്തിൽ സാന്നിധ്യം വിപുലീകരിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ദശകത്തിന്റെ അവസാനത്തോടെ ആകെ അഞ്ച് പുതിയ എസ്‌യുവികൾ പുറത്തിറക്കാനും ഹോണ്ട പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ ആഗോളതലത്തിൽ ഹോണ്ടയുടെ പ്രവർത്തനങ്ങൾക്ക് ഗണ്യമായ സംഭാവന നൽകുന്ന ഒരു പ്രധാന കയറ്റുമതി കേന്ദ്രമായി ഇന്ത്യ പ്രവർത്തിക്കുകയും ചെയ്യും.

Honda ZR-V Hybrid SUV Evaluating To Launch In India

എന്നാൽ അടുത്തതായി വരാനിരിക്കുന്ന ഹോണ്ടയുടെ വാഹനം ഏതായിരിക്കുമെന്ന ചോദ്യമാണ് ഇപ്പോൾ ആളുകളിൽ നിന്നുമുയരുന്നത്. 2025 ജനുവരിയിൽ ഹോണ്ട ഇന്ത്യയിലെ ഡീലർമാർക്ക് ZR-V ഹൈബ്രിഡ് പ്രദർശിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. നിലവിൽ മോഡലിന്റെ അവതരണത്തെ സംബന്ധിച്ച വിലയിരുത്തലുകൾ നടന്നുവരികയാണെന്നാണ് അനുമാനം. എലിവേറ്റ് വന്നപ്പോൾ ഹൈബ്രിഡ് വേരിയന്റ് ഉണ്ടാവുമെന്ന് ആരാധകരെല്ലാം പ്രതീക്ഷിച്ചിരുന്നു.

എന്നാൽ ഏവരേയും നിരാശപ്പെടുത്തിക്കൊണ്ട് എലിവേറ്റ് ഹൈബ്രിഡ് പുറത്തിറക്കാൻ തങ്ങൾക്ക് യാതൊരു വിധ പദ്ധതികളുമില്ലെന്ന് ജാപ്പനീസ് ബ്രാൻഡ് അന്നേ വ്യക്തമാക്കിയിരുന്നു. അതിനാൽ പലരും ഗ്രാൻഡ് വിറ്റാരയിലേക്കും ഹൈറൈഡറിലേക്കും ചേക്കേറുന്നതിന് ഹോണ്ട സാക്ഷ്യംവഹിക്കുകയും ചെയ്തു. ഇത്തരക്കാരെ വീണ്ടും കൈയിലെടുക്കാനായി ZR-V ഹൈബ്രിഡ് ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിവരം.

Honda ZR-V Hybrid SUV Evaluating To Launch In India

എന്നിരുന്നാലും ഇതുവരെ ലോഞ്ച് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഹോണ്ട നടത്തിയിട്ടില്ല. മുമ്പ് ഇന്ത്യയിൽ HR-V അവതരിപ്പിക്കാൻ കമ്പനി തയാറെടുത്തുവെന്നെങ്കിലും പദ്ധതികൾ അവസാനഘട്ടത്തിൽ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്തായാലും ഇത്തവണ കാര്യങ്ങൾ നടക്കുകയാണെങ്കിൽ ബ്രാൻഡിന് അതൊരു മൈലേജാവുമെന്നതിൽ സംശയമൊന്നും വേണ്ട.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള മിഡ്-സൈസ് എസ്‌യുവികളുടെ വിലയിലൊന്നും ആശാനെ വാങ്ങാൻ കിട്ടില്ല കേട്ടോ. മുമ്പ് CR-V, അക്കോർഡ് ഹൈബ്രിഡ് എന്നിവ ഇന്ത്യയിൽ വിറ്റഴിച്ചതു പോലെ ZR-V എസ്‌യുവിയും പൂർണ ഇറക്കുമതിയായി വിൽക്കാനായിരിക്കും ഹോണ്ട തീരുമാനിക്കുക. അല്ലെങ്കിൽ കംപ്ലീറ്റ്ലി നോക്കഡ് ഡൌൺ മോഡലായി എത്തിച്ച് അസംബിൾ ചെയ്യാനും സാധ്യതയുണ്ട്.

Honda ZR-V Hybrid SUV Evaluating To Launch In India

ഗ്രേറ്റർ നോയിഡ പ്ലാന്റിൽ ചില മോഡലുകൾക്കായി ഹോണ്ട ഇന്ത്യയിൽ സികെഡി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ 2020 ഡിസംബർ മുതൽ ഈ യൂണിറ്റ് പ്രവർത്തനക്ഷമമായിട്ടില്ല. 2022-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ZR-V ജപ്പാനിലും മറ്റ് ചില ആസിയാൻ വിപണികളിലും ചൂടപ്പം പോലെ വിറ്റഴിക്കുന്നുണ്ട്. ആയതിനാൽ ഇന്ത്യയിലെത്തുമ്പോഴും ആളുകൾ സ്വീകരിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

4.56 മീറ്റർ നീളവും 2,655 മില്ലീമീറ്റർ വീൽബേസുമുള്ള ഉള്ള ഹോണ്ട എസ്‌യുവിക്ക് ക്രെറ്റയേക്കാൾ അല്പം നീളം കൂടുതലാണ്. ഏറ്റവും പുതിയ തലമുറ ഹോണ്ട സിവിക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ZR-V. 181 bhp പവറിൽ പരമാവധി 315 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. ഇലക്ട്രിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും AWD പെട്രോൾ-ഹൈബ്രിഡ് സജ്ജീകരണമുണ്ട്.

Honda ZR-V Hybrid SUV Evaluating To Launch In India

ഹൈബ്രിഡ് വേരിയന്റിന് പുറമേ 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് VTEC പെട്രോൾ എഞ്ചിനും ZR-V-യിൽ ലഭ്യമാണ്. കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന ഗ്ലാസ് ഏരിയയാണ് ഹോണ്ട ZR-V മോഡലിനെ കളറാക്കുന്ന കാര്യം. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഒന്നിലധികം ചാർജിംഗ് പോർട്ടുകൾ, ലോഡ് പാർട്ടീഷൻ എന്നിവയെല്ലാം അകത്തളത്തിലെ ശ്രദ്ധേയമായ കാര്യങ്ങളാണ്.

എന്തായാലും ഇതിലൊന്നും ജാപ്പനീസ് ബ്രാൻഡ് ഇന്ത്യക്കായുള്ള പദ്ധതികളൊന്നും അവസാനിപ്പിക്കാൻ പോവുന്നില്ല. മുകളിൽ പറഞ്ഞതുപോലെ 2030 ഓടെ എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ പുറത്തിറക്കി ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കും. കൂടാതെ സ്മോൾ, മിഡ്-സൈസ് വാഹനങ്ങൾക്കായി പുത്തനൊരു ഗ്ലോബൽ പ്ലാറ്റ്‌ഫോം (PF2) കൂടി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

പുതിയ മോഡലുകളുടെ പേരുകളും വിശദാംശങ്ങളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എലിവേറ്റ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹന നിര, സബ്‌കോംപാക്റ്റ് എസ്‌യുവി, മൂന്ന് നിര എസ്‌യുവി, പുതുതലമുറ സിറ്റി എന്നിവ ഈ നിരയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. എലിവേറ്റ് അധിഷ്ഠിത ഇലക്ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഇന്ത്യക്കായുള്ള ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് മോഡലായിരിക്കും ഇതെന്നതിനാൽ കൂടുതൽ ശ്രദ്ധ ലഭിക്കുകയും ചെയ്യും. എലിവേറ്റിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിക്കുന്നതെങ്കിലും പുതിയ പേരും ഡിസൈൻ ഭാഷ്യവുമായിരിക്കും ഇവിക്ക് ഉണ്ടാവുക. എലിവേറ്റ് ഇവി ഏഷ്യൻ കോംപാക്‌ട് ഇലക്ട്രിക് (ACE പ്രോജക്റ്റിന്റെ ഭാഗമായിരിക്കും. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകളുടെ ഏകദേശം 50-70 ശതമാനം കയറ്റുമതി വിപണികൾക്കായി നീക്കിവെക്കാനാണ് ബ്രാൻഡിന്റെ തീരുമാനം.

ഹോണ്ടയുടെ വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവിയുടെ കാര്യത്തിലേക്ക് നോക്കായിൽ പുതിയ PF3 പ്ലാറ്റ്ഫോമിൽ ഡിസൈൻ ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും ഇതെന്നാണ് വിവരം. 2027 ഒക്ടോബറിൽ മോഡലിനായുള്ള ഉത്പാദനം ആരംഭിക്കും.ഹോണ്ടയുടെ ജപ്പാനിലെയും തായ്‌ലൻഡിലെയും ഗവേഷണ വികസന കേന്ദ്രങ്ങളാണ് ഈ ഫാമിലി എസ്‌യുവി രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുന്നത്.

എഞ്ചിൻ വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ ഇനിയും സമയമായിട്ടില്ലെങ്കിലും ഹോണ്ടയുടെ പുതിയ 7 സീറ്റർ എസ്‌യുവി എലിവേറ്റിലെ അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും സിറ്റി സെഡാനിൽ നിന്ന് സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനും കടമെടുക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഹൈബ്രിഡ് സെഗ്മെന്റിൽ കമ്പനിക്ക് തിളങ്ങാനാവുമെന്ന് തന്നെ പറയാം.

വരാനിരിക്കുന്ന ഹോണ്ടയുടെ പുതിയ സബ്-കോംപാക്‌ട് എസ്‌യുവിയും ചർച്ച ചെയ്യപ്പേടേണ്ട ഒന്നാണ്. ഇന്ത്യയിലെ അവതരണത്തെ കുറിച്ച് ഔദ്യോഗിക വിവരമൊന്നുമില്ലെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ വണ്ടി നിരത്തുകളിൽ ഓടിത്തുടങ്ങിയേക്കും. മത്സരാധിഷ്ഠിത വില കൈവരിക്കാൻ ലക്ഷ്യമിട്ട്, ജാപ്പനീസ് വാഹന നിർമാക്കൾ പുതിയ സബ്-4 മീറ്റർ എസ്‌യുവിക്ക് എലിവേറ്റിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചേക്കാം. ഒപ്പം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി ഇത് വാഗ്ദാനം ചെയ്തേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, March 30, 2025, 15:00 [IST]
English summary
Honda zr v hybrid suv evaluating to launch in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X