ഇനി ഹോണ്ട രക്ഷപ്പെടും, ലോകം കീഴടക്കിയ ഈ ഹൈബ്രിഡ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തീരുമാനം

ഇന്ത്യക്കാർക്കിടയിൽ പ്രത്യേക അന്തസുള്ളവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. സിറ്റി, സിവിക്, അമേസ് തുടങ്ങിയ സെഡാനുകളാണ് കമ്പനിക്ക് അവിസ്‌മരണീയമായ വിജയം സമ്മാനിച്ചതെങ്കിൽ ഇപ്പോൾ എസ്‌യുവികളിലേക്ക് ചേക്കേറാൻ നിർബന്ധിതരായിരിക്കുകയാണ് ഹോണ്ട. ഇതിന്റെ ഭാഗമായി എലിവേറ്റ് എന്ന മിഡ്-സൈസ് എസ്‌യുവിക്ക് രൂപം കൊടുക്കുകയും ചെയ്‌തു. തുടക്കകാലത്ത് കാര്യമായി വിറ്റഴഞ്ഞുവെങ്കിലും നിലവിൽ പരുങ്ങലിലാണ് ഹോണ്ടയുടെ അവസ്ഥ. നിലവിലുള്ള മോഡലുകളെ തേടി കാര്യമായിട്ട് ആളുകൾ എത്തുന്നില്ലാത്തത് ബ്രാൻഡിനെ സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ആയതിനാൽ കൂടുതൽ പുത്തൻ കാറുകളെ അവതരിപ്പിച്ച് പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ് ഹോണ്ട ഇപ്പോൾ.

ബ്രാൻഡ് അധികം വൈകാതെ എലിവേറ്റ് ഇവി പുറത്തിറക്കുമെന്ന് കാത്തിരിക്കുന്നവരിലേക്ക് മറ്റൊരു സന്തോഷ വാർത്തയുമായിട്ടാണ് ഹോണ്ട എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഉയർന്ന മത്സരാധിഷ്ഠിത വിപണിയിലേക്ക് ZR-V എസ്‌യുവി കൊണ്ടുവരുന്നതിനെക്കുറിച്ച് ഹോണ്ട ആലോചന തുടങ്ങിയിരിക്കുകയാണ്. കൃത്യമായ സമയപരിധി വ്യക്തമല്ലെങ്കിലും ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

Honda ZR-V Hybrid SUV To Launch In India Soon

മുമ്പ് CR-V, അക്കോർഡ് ഹൈബ്രിഡ് എന്നിവ ഇന്ത്യയിൽ വിറ്റഴിച്ചതു പോലെ ZR-V എസ്‌യുവിയും പൂർണ ഇറക്കുമതിയായി വിൽക്കാനാണ് ഹോണ്ടയുടെ നിലവിലെ പ്ലാൻ. അതായത് വിദേശത്ത് നിർമിച്ച് രാജ്യത്തേക്ക് കൊണ്ടുവരാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ പദ്ധതിയെന്ന് സാരം. ഗ്രേറ്റർ നോയിഡ പ്ലാന്റിൽ ചില മോഡലുകൾക്കായി ഹോണ്ട ഇന്ത്യയിൽ സികെഡി പ്രവർത്തനങ്ങൾ നടത്തിയിരുന്നു, എന്നാൽ 2020 ഡിസംബർ മുതൽ ഈ യൂണിറ്റ് പ്രവർത്തനക്ഷമമായിട്ടില്ല.

എന്നാൽ വരാനിരിക്കുന്ന ZR-V എസ്‌യുവിക്ക് സ്വീകാര്യത ലഭിച്ചാൽ ഭാവിയിൽ അസംബ്ലിംഗ് ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യവും ഹോണ്ട ആലോചിച്ചേക്കും. ഇന്ത്യയിൽ ZR-V അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഹോണ്ട ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുൻകാലങ്ങളിൽ ഇത്തരം ചില വാഹനങ്ങൾ അവതരിപ്പിക്കാൻ ഐഡിയ ഉണ്ടായിരുന്നിട്ടും ബ്രാൻഡ് പദ്ധതികൾ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

Honda ZR-V Hybrid SUV To Launch In India Soon

2022-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ZR-V ജപ്പാനിലും മറ്റ് ചില ആസിയാൻ വിപണികളിലും ചൂടപ്പം പോലെ വിറ്റഴിക്കുന്നുണ്ട്. ആയതിനാൽ ഇന്ത്യയിലെത്തുമ്പോഴും ആളുകൾ സ്വീകരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 4.56 മീറ്റർ നീളവും 2,655 മില്ലീമീറ്റർ വീൽബേസുമുള്ള ഉള്ള ഹോണ്ട എസ്‌യുവിക്ക് ക്രെറ്റയേക്കാൾ അല്പം നീളം കൂടുതലാണ്. ഏറ്റവും പുതിയ തലമുറ ഹോണ്ട സിവിക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ZR-V.

ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മയക്കുന്ന രൂപമാണ് ഹോണ്ടയുടെ എസ്‌യുവിക്കുള്ളത്. വലിയ അഷ്ടഭുജാകൃതിയിലുള്ള ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് മുൻവശത്തെ ആകർഷണം. ആദ്യ നോട്ടത്തിൽ ഇതൊരു മസെരാട്ടിയാണോയെന്ന് വരെ തോന്നിയേക്കാം. വശങ്ങളിൽ വൃത്താകൃതിയിലുള്ള രൂപമാണ് എസ്‌യുവിക്കുള്ളത്. ഒപ്പം കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന ഗ്ലാസ് ഏരിയയും ഹോണ്ട ZR-V മോഡലിനെ കളറാക്കുന്നുണ്ട്.

Honda ZR-V Hybrid SUV To Launch In India Soon

ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് വെന്റുകൾ, ഫിസിക്കൽ ക്ലൈമറ്റ് കൺട്രോൾ ബട്ടണുകൾ, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള മനോഹരമായ ഒരു ഡാഷ്‌ബോർഡാണ് ഹോണ്ട ZR-V എസ്‌യുവിയുടെ ഇന്റീരിയറിനെ മനോഹരമാക്കുന്നത്. പരമ്പരാഗത ഷിഫ്റ്റ് ലിവറിന് പകരം ബട്ടൺ-ഓപ്പറേറ്റഡ് ഗിയർ ഷിഫ്റ്റ് പാനലാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നതും.

ജപ്പാനിലും മറ്റ് ആസിയാൻ വിപണികളിലും വിൽക്കുന്ന ZR-V എസ്‌യുവിക്ക് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇലക്ട്രിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും AWD പെട്രോൾ-ഹൈബ്രിഡ് സജ്ജീകരണമുണ്ട്. ഇത് ഏകദേശം 180 bhp പവറോളം നൽകാൻ വാഹനത്തെ സഹായിക്കും.

More from DriveSpark

Article Published On: Tuesday, January 28, 2025, 9:01 [IST]
English summary
Honda zr v hybrid suv to launch in india soon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X