സുഖസൗകര്യങ്ങളിൽ ഇന്നോവയേക്കാൾ കേമം, എന്നിട്ടും ഹ്യുണ്ടായിയുടെ 7-സീറ്റർ വാങ്ങാൻ ആള് കുറയുന്നു

മാരുതി സുസുക്കി കഴിഞ്ഞാൽ ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് ഹ്യുണ്ടായി. പണ്ട് സാൻട്രോയുമായി വന്ന കമ്പനി ഇന്ന് ഗംഭീര മോഡലുകളുമായി കളംനിറഞ്ഞുനിൽക്കുകയാണ്. പ്രത്യേകിച്ച് എസ്‌യുവി മോഡലുകളിലൂടെയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് തിളങ്ങുന്നത്. സാക്ഷാൽ ടൊയോട്ട ഇന്നോവയെ വരെ വെല്ലാൻ പാകത്തിനുള്ള ഒരു 7-സീറ്റർ മോഡലും ഹ്യുണ്ടായിയുടെ ആയുധപ്പുരയിലുണ്ട് കേട്ടോ. നേരിട്ട് മുട്ടുന്നില്ലെങ്കിലും ഒരേ ബജറ്റുള്ളവർക്ക് ഫീച്ചർ റിച്ചായിട്ടുള്ള എസ്‌യുവി പരിഗണിക്കാവുന്നതാണ്. ഏതാണന്നല്ലേ, അൽകസാറിൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ടോപ്പ് സെല്ലിംഗ് ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഈ മൂന്നുവരി വാഹനത്തെ പലരും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

6, 7 സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് വേണ്ട പരിഗണന ഇന്ത്യക്കാർ നൽകുന്നില്ല ഇപ്പോഴും. 2025 നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും ഇക്കാര്യം വ്യക്തമാവുന്നുണ്ട്. റഷ്‌ലൈൻ പുറത്തുവിട്ട ഹ്യുണ്ടായിയുടെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകളിൽ അൽകസാർ വലിയ നഷ്‌ടമാണ് സഹിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പോയമാസം എസ്‌യുവിയുടെ വെറും 840 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് നിരത്തിലെത്തിക്കാൻ സാധിച്ചുള്ളൂ.

Hyundai Alcazar SUV Sold Only 420 Units In November 2025

2024 നവംബർ മാസത്തിൽ വിറ്റഴിച്ച 2,134 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 60.64 ശതമാനത്തോളം കുറവാണ് സംഭവിച്ചിരിക്കുന്നത്. എംപിവിയുടെ പ്രായോഗികതയും സ്പേസും എസ്‌യുവിയുടെ സ്റ്റൈലും തേടുന്നവർക്ക് പറ്റിയ മോഡലായാണ് അൽകസാർ വരുന്നത്. മൊത്തത്തിൽ 4,560 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവും 2,760 മില്ലിമീറ്റർ വീൽബേസുമാണ് വണ്ടിക്കുള്ളത്.

അതിനാൽ മൂന്ന് വരികളിലും മാന്യമായ സ്പേസ് അൽകസാറിന് നൽകാനാവുന്നുണ്ട്. എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ നാല് വേരിയൻ്റ് ലെവലുകളിലാണ് ഈ 7 സീറ്റർ എസ്‌യുവി നിലവിൽ വിപണനത്തിന് എത്തുന്നത്. അടുത്തിടെ ജിഎസ്‌ടിയിൽ കുറവ് സംഭവിച്ചതോടെ വിലയിലും കാര്യമായ കുറവ് സംഭവിച്ചിരുന്നു. നിലവിൽ അൽകസാറിന് 14.47 ലക്ഷം മുതൽ 21.10 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Hyundai Alcazar SUV Sold Only 420 Units In November 2025

ഹ്യുണ്ടായി അൽകസാർ 2 എഞ്ചിൻ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുക. ഇതിൽ ആദ്യത്തേത് 158 bhp പവറിൽ പരമാവധി 253 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ ടർബോ GDi പെട്രോൾ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഇതിലുണ്ട്. രണ്ടാമത്തേത് 114 bhp കരുത്തിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിനാണ്.

ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായോ ജോടിയാക്കി വാങ്ങാം. ഇന്ധനക്ഷമതയുടെ കാര്യത്തിലും ആള് പുലിയാണ് കേട്ടോ. അൽകാസ എസ്‌യുവി ലിറ്ററിന് 20.4 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ടർബോ പെട്രോൾ എഞ്ചിൻ ഉള്ള വകഭേദങ്ങൾ ട്രാൻസ്മിഷൻ ചോയിസുകളെ ആശ്രയിച്ച് 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യും.

Hyundai Alcazar SUV Sold Only 420 Units In November 2025

എസ്‌യുവിയുടെ ഡീസൽ പതിപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയൻ്റുകളിൽ 18.1 കിലോമീറ്ററും മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റുകളിൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഡിസൈനിലും ആരേയും കൊതിപ്പിക്കുന്ന തരത്തിലാണ് മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൂടുതൽ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് അൽകസാറിന്റെ ഡിസൈൻ ഹൈലൈറ്റുകൾ.

ഫീച്ചറുകളുടെ കാര്യത്തിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒന്നും രണ്ടും നിരകളിലെ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം അൽകസാറിൽ ലഭ്യമാണ്. കിയ കാരെൻസ്, മഹീന്ദ്ര XUV700, എംജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി പോലുള്ള 7 സീറ്റർ എസ്‌യുവികളുമായാണ് ഹ്യുണ്ടായി മത്സരിക്കാനിറങ്ങുന്നത്. ഒപ്പം ഇന്നോവയെ വെല്ലാനുള്ള കാര്യങ്ങളും ഇതിൽ ലഭ്യമാണ് കേട്ടോ.

More from DriveSpark

Article Published On: Tuesday, December 16, 2025, 6:00 [IST]
English summary
Hyundai alcazar suv sold only 420 units in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X