ഫ്രോങ്ക്സിനോട് പോരടിക്കാൻ ഹ്യുണ്ടായിയുടെ പുത്തൻ എസ്‌യുവി, വരവ് ഇന്ത്യയിൽ നിർമിച്ച പുതിയ ടർബോ എഞ്ചിനുമായി

ഒരിടയ്ക്ക് വരെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി വിലസിയവരാണ് ഹ്യുണ്ടായി. മാരുതിക്ക് പിന്നിൽ ആർക്കും തൊടാനാവാത്ത ലീഡിൽ കുതിച്ചുകൊണ്ടിരുന്ന കമ്പനിക്ക് പിന്നീട് മഹീന്ദ്രയോട് രണ്ടാംസ്ഥാനം വെച്ചൊഴിയേണ്ടി വന്ന കാഴ്ച്ചയാണ് കാണാനായത്. പക്ഷേ ഇതിലൊന്നും തളരാതിരിക്കുന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇന്ത്യൻ വാഹന നിര വിപുലീകരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്. അതിൽ പാലിസേഡ് പോലുള്ള വമ്പൻ മോഡലുകളാവും ഇന്ത്യയിൽ അണിനിരക്കുക. ഒപ്പം മാരുതി ഫ്രോങ്ക്‌സിനെ തൂക്കാനായി പുതിയൊരു കോംപാക്‌ട് എസ്‌യുവിയും ഉണ്ടാവുമെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഫ്രോങ്ക്‌സിനോട് പോരാടാൻ ബയോൺ എന്ന മോഡലിനെയാണ് ഹ്യുണ്ടായി കണ്ടുവെച്ചിരിക്കുന്നത്. അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം ആഗോള വിപണികളിൽ വലിയ തരംഗമാണ് കേട്ടോ. i20 പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഒരു ആഗോള മോഡലാണ് ബയോൺ. അതായത് ബലേനോയിൽ നിന്നും എങ്ങിനെയാണോ ഫ്രോങ്ക്‌സ് വികസിപ്പിച്ചത് അതേ തന്ത്രമാണ് ദക്ഷിണ കൊറിയൻ ബ്രാൻഡും ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

Hyundai Bayon SUV India Launch Next Year More Details Revealed

അടുത്ത വർഷം ബയോൺ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഹ്യുണ്ടായി പദ്ധതിയിടുന്നത്. ഇന്ത്യൻ വിപണിക്കായി ഹ്യുണ്ടായി തദ്ദേശീയമായി നിർമിച്ച ഒരു പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ വികസിപ്പിക്കുന്ന തിരക്കിലാണിപ്പോൾ. ഈ എഞ്ചിനാവും കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നതെന്നാണ് വിവരം. ഇത് ബ്രാൻഡ് നിരയിലെ നിലവിലെ 1.0 ലിറ്റർ യൂണിറ്റിനേക്കാൾ മികച്ച ടോർക്കും ഡ്രൈവബിലിറ്റിയും നൽകും.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി നൽകിയാൽ സംഗതി കളറാവും. ഹ്യുണ്ടായിയുടെ പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഭാവിയിലെ ഹൈബ്രിഡ്, കോംപാക്‌ട് മോഡലുകൾക്കും 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ചില തെഞ്ഞെടുത്ത മോഡലുകൾക്കും കരുത്ത് പകരാൻ എത്തുമെന്ന കിംവദന്തികളുമുണ്ട്.

Hyundai Bayon SUV India Launch Next Year More Details Revealed

ഇന്ത്യയിൽ വരാനിരിക്കുന്ന CAFÉ 3, BS7 എമിഷൻ, കാര്യക്ഷമത മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കും എഞ്ചിൻ. ബയോണിന്റെ സ്റ്റൈലിംഗ് മിഡ്-സൈസ് സെഡാനായ വെർണയുടേതിനോട് വളരെ സാമ്യമുള്ളതാണ്. ബോണറ്റിൽ ഒരു എൽഇഡി സ്ട്രിപ്പും അടിയിൽ ആംഗുലർ മെയിൻ യൂണിറ്റുകളും അടങ്ങുന്ന സ്പ്ലിറ്റ്-ഹെഡ്‌ലൈറ്റ് സജ്ജീകരണം എസ്‌യുവിക്ക് പ്രീമിയം ഫീലാണ് സമ്മാനിക്കുക.

ഹണികോമ്പ്-പാറ്റേൺഡ് എയർ ഡാം, സിൽവർ ട്രിം, ബോഡി മുഴുവൻ പൊതിയുന്ന തരത്തിൽ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവയും കൂടി ചേകുമ്പോൾ ഹ്യുണ്ടായി ബയോണിന് ഒരു പരുക്കൻ ലുക്കും ലഭിക്കുന്നുണ്ട്. വശക്കാഴ്ച്ചയിൽ ബയോണിന് 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും നിരവധി കട്ടുകളും ക്രീസുകളും ലഭിക്കുന്നുണ്ട്. പിന്നിൽ കോം‌പാക്‌ട് എസ്‌യുവിക്ക് എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ചിള്ള കണക്റ്റഡ് റാക്കിഷ് ബൂമറാങ് ആകൃതിയിലുള്ള ടെയിൽലാമ്പുകളും ഒരുക്കും.

Hyundai Bayon SUV India Launch Next Year More Details Revealed

ഹ്യുണ്ടായിയുടെ എല്ലാ മോഡലുകളേയും പോലെ തന്നെ ബയോണിന്റെ ഇന്റീരിയറും ഫീച്ചറുകളാൽ സമ്പന്നമായിരിക്കും. പൂർണമായും കറുപ്പിൽ ഒരുക്കിയിരിക്കുന്ന അകത്തളം ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ മറ്റ് നിരവധി മോഡലുകളുമായി സാമ്യമുള്ളതായിരിക്കും. പരിചിതമായ ഫോർ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയെല്ലാം ഫ്രോങ്ക്‌സിന്റെ എതിരാളിയിലും കാണാനാവും.

HVAC കൺട്രോൾ പാനൽ, വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ ടെക്, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, ഫാസ്റ്റ്-ചാർജിംഗ് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ആംബിയന്റ് ലൈറ്റിംഗ്, ADAS, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ആധുനിക ഫീച്ചറുകളും വരാനിരിക്കുന്ന ബയോണിലുണ്ടാവും. പ്രായോഗികത വർധിപ്പിക്കാനായി 411 ലിറ്റർ ബൂട്ട് സ്പേസും കാറിന് ലഭിക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, June 10, 2025, 9:06 [IST]
English summary
Hyundai bayon suv india launch next year more details revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X