പെട്രോളും ഡീസലും വേണ്ട, കറണ്ടിൽ 473 കി.മീ. ഓടുന്ന ക്രെറ്റയെ എത്തിച്ച് ഹ്യുണ്ടായി; ഇനി വില കൂടി കേട്ടാൽ മതി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. ഇതിനൊരു എതിരാളിയുണ്ടെങ്കിൽ അത് ടാറ്റ നെക്സോൺ ആണെന്ന് വേണം പറയാൻ. ഒരേ സെഗ്മെന്റിൽ അല്ല മത്സരമെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ഇത്രയും കേമനായിട്ടുള്ളത് ടാറ്റയുടെ കോംപാക്‌ട് എസ്‌യുവിയാണ്. ഇവ രണ്ടും ചൂടപ്പം പോലെ വിറ്റഴിയാനുള്ള കാരണം എന്തായാണെന്ന് ചോദിച്ചാൽ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും ഫീച്ചറുകളും സേഫ്റ്റിയും മറ്റുമാണെന്ന് വേണം പറയാൻ. നെക്സോൺ ഇലക്ട്രിക്കിലും കൂടി വിൽക്കുന്നുണ്ടെന്നത് വിലയൊരു നേട്ടമാണ്. അതിനാൽ തന്നെ വൈദ്യുത വാഹന രംഗത്തേക്ക് നിശബ്‌ദമായിട്ടിറങ്ങാൻ പോവുകയാണ് ഹ്യുണ്ടായി ക്രെറ്റ ഇവി.

ഇക്കാര്യം ഏറെക്കാലമായി എയറിലുള്ളതാണെങ്കിലും അധികം വൈകാതെ ഹ്യുണ്ടായി ഇവി യാഥാർഥ്യമാവാൻ പോവുകയാണ്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഇതുവരെ വാങ്ങാൻ പറ്റിയിരുന്ന ക്രെറ്റ ഇനി വൈദ്യുത വേഷത്തിലും ആളുകൾക്ക് സ്വന്തമാക്കാം. കറണ്ടിലോടുന്ന കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തികൊണ്ടുള്ള ടീസർ വീഡിയോ പങ്കുവെച്ച് ഹൈപ്പ് കൂട്ടിയിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോൾ.

Hyundai Creta EV Revealed Ahead Of India Launch

ഇതിൽ വരാനിരിക്കുന്ന ഇവി മോഡലിന്റെ റേഞ്ചും പെർഫോമൻസും ബാറ്ററിയും തുടങ്ങിയ കാര്യങ്ങളെല്ലാം കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം എക്സ്റ്റീരിയറിന്റെ പൂർണ കാഴ്ച്ചയും ആളുകളിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ഡിസൈനിലേക്ക് നോക്കിയാൽ ICE എഞ്ചിൻ മോഡലിന് സമാനമായ രൂപകൽപ്പന തന്നെയാണ് ഇവിയിലും നിലനിർത്തിയിരിക്കുന്നത്. പക്ഷേ വൈദ്യുത പതിപ്പിന്റേതായ ചില നവീകരണങ്ങളും പുറത്ത് കാണാനാവും.

മുൻവശത്തെ ഗ്രില്ലിന് പകരം ക്ലോസ്‌ഡ് സ്റ്റൈലിലുള്ള ഫ്രണ്ട് ഫെയ്‌സാണ് ഹ്യുണ്ടായി ക്രെറ്റ ഇവിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ മധ്യഭാഗത്തായി ചാർജിംഗ് പോർട്ടും പുതിയൊരു ഫ്രണ്ട് ബംബറും കൂടി കമ്പനി കൊടുത്തിരിക്കുന്നത് പ്രായോഗികതയും സ്റ്റൈലും ഒരുപോലെ നൽകുന്നുണ്ട്. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ പെട്രോൾ-ഡീസൽ മോഡലുകൾക്ക് സമാനമായ രൂപമാണ് ഇലക്ട്രിക് എസ്‌യുവിയും വഹിക്കുന്നത്.

Hyundai Creta EV Revealed Ahead Of India Launch

എന്നിരുന്നാലും ഇവിക്ക് 17 ഇഞ്ച് വലിപ്പമുള്ള എയ്‌റോ അലോയ് വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പിന്നിൽ അതേ ടെയിൽ ലൈറ്റുകൾ നിലനിർത്തിക്കൊണ്ട് പുതിയൊരു ബംബർ കൊടുക്കാനും ഹ്യുണ്ടായി തീരുമാനിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്‌സലൻസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാവും ക്രെറ്റ ഇവി വിപണിയിലെത്തുക. ഒപ്പം 8 മോണോടോണുകൾ, 3 മാറ്റ് നിറങ്ങൾ ഉൾപ്പെടെ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ഇലക്ട്രിക് എസ്‌യുവിക്ക് മാറ്റേകാനായി എത്തും.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ഏറെക്കുറെ സമാനമാണ് കേട്ടോ. ഫീച്ചറുകളും സമാനമായിരിക്കുമെന്ന് കരുതരുത് കേട്ടാ... അതായത് ഇവിയെ കളറാക്കാൻ ചില അധിക സവിശേഷതകൾ വാഹനത്തിൽ ഒരുന്നുണ്ടെന്നാണ് വിവരം. ICE മോഡലിൽ കാണുന്നതു പോലെ ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽസ്‌ക്രീൻ സജ്ജീകരണം, ലെതറെറ്റ് ഡാഷ്‌ബോർഡ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ വഴിയുള്ള വയർലെസ് കണക്റ്റിവിറ്റി ഫീച്ചർ എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയിലുണ്ടാവും.

Hyundai Creta EV Revealed Ahead Of India Launch

ഹ്യുണ്ടായി അയോണിക് 5 പോലെ ഡ്യുവൽ സ്‌പോക്ക് ഡിസൈനിലുള്ള സ്റ്റിയറിംഗ് വീലാണ് എസ്‌യുവിക്ക് സമ്മാനിക്കുക. ഇലക്ട്രിക് പനോരമിക് സൺറൂഫ്, പുതിയ ഗിയർ സെലക്ടർ, ലെവൽ-2 ADAS, ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുന്നതിനുള്ള 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ എന്നിവയാണ് വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്കിൻ്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. ഇവ കൂടാതെ ഹ്യുണ്ടായി അൽകസാറിനൊപ്പം കണ്ട ഡിജിറ്റൽ കീയും ക്രെറ്റ ഇവിയിലുണ്ടാവും.

മികച്ച റേഞ്ച് കാര്യക്ഷമതയ്ക്കും വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനത്തിനും മുൻ ബമ്പറിൽ ആക്‌ടീവ് എയർ ഫ്ലാപ്പുകളും ക്രെറ്റയിൽ ഒരുക്കിയിട്ടുണ്ടേ. വായു പ്രവാഹം നിയന്ത്രിക്കുന്നതിനും വാഹന ഘടകങ്ങളെ തണുപ്പിക്കുന്നതിനും എയറോഡൈനാമിക് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനുമാണ് ആക്‌ടീവ് എയർ ഫ്ലാപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. വൈവിധ്യമാർന്ന ഡ്രൈവിംഗ് സാഹചര്യങ്ങളും പൊരുത്തപ്പെടാൻ കഴിയുന്ന 42 kW, 51.4 kWh എന്നിങ്ങനെ ബാറ്ററി പായ്ക്കാണ് വാഹനത്തിലുള്ളത്.

ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ 42 kWh ബാറ്ററി പായ്ക്ക് വേരിയൻ്റിന് ഒറ്റ ചാർജിൽ 390 കിലോമീറ്റർ റേഞ്ച് നൽകാനും പ്രാപ്‌തമായിരിക്കും. സിംഗിൾ ചാർജിൽ ഏകദേശം 473 കിലോമീറ്റർ റേഞ്ചായിരിക്കും 51.4 kWh വേരിയന്റുകൾക്കുണ്ടാവുക. എന്നാൽ യഥാർഥ റോഡ് സാഹചര്യങ്ങളിൽ റേഞ്ച് 392 കിലോമീറ്ററായി മാറുമെന്നും ടീസർ വീഡിയോ സൂചിപ്പിക്കുന്നുണ്ട്. ചാർജിംഗിന്റെ കാര്യത്തിലും ആള് ചില്ലറക്കാരനല്ല.

ഡിസി ചാർജിംഗ് ഉപയോഗിച്ച് 58 മിനിറ്റിനുള്ളിൽ ക്രെറ്റ ഇലക്ട്രിക് 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. അതേസമയം 11 കിലോവാട്ട് സ്മാർട്ട് കണക്റ്റഡ് വാൾ ബോക്സ് ചാർജറിന് എസി ഹോം ചാർജിംഗ് ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിൽ 10 ശതമാനം മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി പറയുന്നു.

കോനയ്ക്കും അയോണിക് 5 എസ്‌യുവിക്കും ശേഷം ഹ്യുണ്ടായി പുറത്തിറക്കുന്ന മൂന്നാമത്തെ ഇവിയായിരിക്കും ക്രെറ്റയുടെ വൈദ്യുത പതിപ്പ്. അടുത്തിടെ വിൽപ്പനയില്ലാത്തതിനാൽ കോന ഇവിയെ കമ്പനി വിപണിയിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തിരുന്നു. ഇതിന് പകരക്കാരനായിട്ടാവും ക്രെറ്റ ഇവി സ്ഥാനംപിടിക്കുക. ഒപ്പം ഇലക്ട്രിക് വാഹന രംഗത്തെ ടാറ്റയുടേയും എംജിയുടേയും കുത്തക തകർക്കാനും ഹ്യുണ്ടായിക്ക് ഉദ്ദേശമുണ്ട്.

More from DriveSpark

Article Published On: Thursday, January 2, 2025, 13:38 [IST]
English summary
Hyundai creta ev revealed ahead of india launch battery range specs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X