ഇതിന് പെട്രോളും ഡീസലും വേണ്ട! എന്നാൽ ഇവിയുമല്ല, ക്രെറ്റയുടെ സർപ്രൈസ് മോഡലുമായി ഹ്യുണ്ടായി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ (Hyundai Creta). ഇതുവരെ ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ എത്തിയിരുന്ന എസ്‌യുവി ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഇലക്ട്രിക് കുപ്പായമണിഞ്ഞ് ക്രെറ്റ ലോഞ്ച് ചെയ്‌തിരുന്നു. ഇപ്പോഴിതാ 2025 ഓട്ടോ എക്സ്പോയിൽ സർപ്രൈസായി ഹ്യുണ്ടായി ക്രെറ്റയുടെ ഫ്ലെക്‌സ് ഫ്യുവൽ മോഡലിനെ പ്രദർശിപ്പിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. 1.0 ടർബോ പെട്രോൾ എഞ്ചിനുമായി എത്തുന്ന മോഡലിന് 100 ശതമാനം എഥനോളിൽ പ്രവർത്തിക്കാനാവും.
എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുന്ന ദക്ഷിണ അമേരിക്കൻ വിപണികളിലാണ് ഈ ക്രെറ്റ വേരിയന്റ് സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യയിൽ ക്രെറ്റ എഥനോൾ അവതരിപ്പിക്കാൻ ഹ്യുണ്ടായിക്ക് പദ്ധതിയില്ലെങ്കിലും വിലയിരുത്താൻ ഈ അവസരം കമ്പനിക്ക് ഉപയോഗപ്പെടുത്താനാവും. അടുത്ത ദിവസങ്ങളിൽ എക്സ്പോയിലേക്ക് ജനങ്ങൾ എത്തുമ്പോൾ മോഡലിന് ചുറ്റും ആള് കൂടാൻ സാധ്യതയുണ്ട്.

ചെറിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഒഴികെ ക്രെറ്റയുടെ ഈ പതിപ്പിൽ എടുത്തുപറയാൻ മറ്റ് നവീകരണങ്ങളൊന്നും കാണാനില്ല. ഹ്യുണ്ടായി ക്രെറ്റ ഫ്ലെക്‌സ് ഫ്യുവലിലെ ജിഡിഐ എഞ്ചിന് 120 bhp കരുത്തിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെട്രോൾ മിശ്രിതം അടങ്ങിയിട്ടില്ലാത്ത E100 എഥനോളിൽ പ്രവർത്തിക്കുന്നതിനായി എഞ്ചിനിൽ കൂടുതൽ പരിഷ്ക്കാരങ്ങൾ കമ്പനി നടപ്പിലാക്കിയിട്ടുണ്ടാവാം.
ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഇന്ത്യയിൽ ക്രെറ്റ ഫ്ലെക്‌സ് ഫ്യുവൽ മോഡൽ പുറത്തിറക്കാനുള്ള പദ്ധതികൾ ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എഥനോൾ സാങ്കേതികവിദ്യയ്ക്കുള്ള സാധ്യത തേടാൻ സഹായിച്ചേക്കും. മലിനീകരണവും വില കൂടിയ എണ്ണ ഇറക്കുമതിയും കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ തന്നെയാണ് ബദൽ ഇന്ധനമുള്ള ഫ്ലക്‌സ് ഫ്യുവൽ വാഹനങ്ങൾക്ക് ഊന്നൽ കൊടുത്ത് വരികയാണിപ്പോൾ.

ഇനി ഹ്യുണ്ടായിയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് വന്നാൽ രാജ്യം കാത്തിരുന്ന ഇലക്ട്രിക് ക്രെറ്റ എസ്‌യുവിയുടെ വില കമ്പനി 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുകയുണ്ടായി. എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്, സ്മാര്‍ട് (O), പ്രീമിയം എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന ഇവിക്ക് 17.99 ലക്ഷം മുതൽ 23.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
വേരിയന്റ് തിരിച്ചുള്ള വിലയിലേക്ക് നോക്കിയാൽ ബേസ് വേരിയന്റായ എക്‌സിക്യൂട്ടീവിന് 17.99 ലക്ഷം സ്മാര്‍ട്ടിന് 18.99 ലക്ഷം, സ്മാര്‍ട്ട് (O) വേരിയന്റിന് 19.49 ലക്ഷം, പ്രീമിയം വേരിയന്റിന് 19.99 ലക്ഷം രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വലിയ 51.4 kWh ബാറ്ററി പായ്ക്ക് വരുന്ന സ്മാര്‍ട് (O) വേരിയന്റിന് 21,49,900 രൂപയും ടോപ്‌സ്‌പെക് എക്‌സലന്‍സ് വേരിയന്റിന് 23,49,900 രൂപയുമാണ് വില.

42 kW, 51.4 kWh എന്നിങ്ങനെ ബാറ്ററി പായ്ക്കാണ് വാഹനത്തിലുള്ളത്. ചെറിയ ബാറ്ററിയുമായി വരുന്ന മോഡലുകൾ സിംഗിൾ ചാർജിൽ 390 കിലോമീറ്റർ വരെ റേഞ്ച് നൽകും. അതേസമയം വലിയ ബാറ്ററി സിംഗിൾ ചാർജിൽ ഏകദേശം 473 കിലോമീറ്റർ റേഞ്ചായിരിക്കും വാഗ്‌ദാനം ചെയ്യുക. രണ്ട് ബാറ്ററി പായ്ക്കുകളും ഫ്രണ്ട് ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








