സെഗ്മെന്റിലെ കിങായി പോയില്ലേ, ജനങ്ങളുടെ പൾസറിഞ്ഞ് ക്രെറ്റയെ വീണ്ടും അടിപൊളിയാക്കി ഹ്യുണ്ടായി

ഹ്യുണ്ടായി ക്രെറ്റ പണംവാരുന്നത് കണ്ട് രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഇറങ്ങിത്തിരിച്ചവരാണ്. കിയ സെൽറ്റോസും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും ഹോണ്ട എലിവേറ്റും സിട്രൺ എയർക്രോസും സ്കോഡ കുഷാഖും ഫോക്‌സ്‌വാഗൺ ടൈഗൂണും കൊണ്ടുവന്നിരുന്നു. എന്നാൽ ഇവർക്കൊന്നും ക്രെറ്റയോളം വളരാനായില്ലെന്നതാണ് സത്യം. ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എന്നിങ്ങനെ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും അനേകം ട്രാൻസ്മിഷൻ ചോയ്‌സുകളുമെല്ലാം എതിരാളികൾക്ക് പറയാനില്ലായിരുന്നു. ഒപ്പം മോഡേൺ ഫീച്ചറുകളുടെ അകമ്പടിയും താരതമ്യേന കുറഞ്ഞ വിലയും ക്രെറ്റയെ കിങാക്കി മാറ്റി.

ഇപ്പോഴും ഈ വിഭാഗത്തിൽ ഏറ്റവും ഡിമാന്റ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മോഡലിനാണ്. അടിക്കടി എസ്‌യുവിയിലേക്ക് കൊണ്ടുവരുന്ന മാറ്റങ്ങളും ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുകളുമെല്ലാം സജീവമായി നിൽക്കാൻ ഹ്യുണ്ടായിയെ സഹായിക്കുന്നുണ്ട്. ഇപ്പോഴിതാ വിപണിയിലെത്തി 10 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ക്രെറ്റയിലേക്ക് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

Hyundai Creta King King Knight King Limited Edition Models Launched

കിങ്, കിങ് ലിമിറ്റഡ് എഡിഷൻ, കിങ് നൈറ്റ് എഡിഷനുകൾ എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റ നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. 17.88 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മോഡലുകൾക്കായുള്ള ബുക്കിംഗുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട് കമ്പനി. പുതിയ എഡിഷനുകൾ ക്രെറ്റ ശ്രേണിയുടെ മുകളിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതോടൊപ്പം ക്രെറ്റയുടെ മറ്റ് വകഭേദങ്ങളിലും ക്രെറ്റ N ലൈനിലും ഹ്യുണ്ടായി പുതിയ ഫീച്ചർ അപ്‌ഗ്രേഡുകളും അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ മോഡലുകളുടെ ഡിസൈൻ, ഫീച്ചർ പരിഷ്ക്കാരങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി നോക്കിയാലോ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്രൈവർ പവർ സീറ്റ് മെമ്മറി ഫംഗ്ഷൻ, വാക്ക്-ഇൻ ഉപകരണത്തോടുകൂടിയ പവർ പാസഞ്ചർ സീറ്റ്, ഡാഷ്‌ക്യാം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റോറേജുള്ള സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവയുൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ ക്രെറ്റ കിങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Hyundai Creta King King Knight King Limited Edition Models Launched

ഐടി ഡിവൈസ് ഹോൾഡറും എക്സ്ക്ലൂസീവ് കിങ് എംബ്ലവും ഉള്ള മുൻനിര സീറ്റ്ബാക്ക് ടേബിളും ക്രെറ്റ കിങിൽ ഒരുക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഹ്യുണ്ടായി പുതിയ ബ്ലാക്ക് മാറ്റ് കളർ ഓപ്ഷനും ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. ക്രെറ്റ കിങ് ലിമിറ്റഡ് എഡിഷനിലേക്ക് വന്നാൽ സീറ്റ് ബെൽറ്റ് കവറുകൾ, ഹെഡ്‌റെസ്റ്റ് കുഷ്യനുകൾ, കാർപെറ്റ് മാറ്റുകൾ, കീ കവർ, ഡോർ ക്ലാഡിംഗ് എന്നിവയിൽ എക്സ്ക്ലൂസീവ് ബ്രാൻഡിംഗ് തുടങ്ങിയ അധിക സവിശേഷകളാണ് ഇതിൽ ലഭിക്കുക.

അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ബ്ലാക്ക് മാറ്റ് നിറങ്ങളിൽ ലഭ്യമായ 1.5 ലിറ്റർ പെട്രോൾ iVT, 1.5 ലിറ്റർ ഡീസൽ ഓട്ടോമാറ്റിക് എഞ്ചിൻ എന്നിവ ക്രെറ്റ കിങ് ലിമിറ്റഡ് എഡിഷനിൽ ലഭ്യമാണ്. ഇനി പുതുതായി അവതരിപ്പിച്ച ക്രെറ്റ കിങ് നൈറ്റ് എഡിഷന്റെ കാര്യത്തിലേക്ക് വന്നാൽ 18 ഇഞ്ച് മാറ്റ് ബ്ലാക്ക് അലോയ് വീലുകളും ഒരു നൈറ്റ് എംബ്ലവും ഉൾക്കൊള്ളുന്ന ഓൾ-ബ്ലാക്ക് ഡിസൈൻ തീം ക്രെറ്റ കിങ് നൈറ്റിനെ വേറിട്ടു നിർത്തുന്നുണ്ട്.

പവർഡ് സീറ്റുകൾ, ഡാഷ്‌ക്യാം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവ കിങിനെ പ്രതിഫലിപ്പിക്കുന്ന ഫീച്ചർ ഹൈലൈറ്റുകളാണ്. 1.5 ലിറ്റർ പെട്രോൾ iVT, 1.5 ലിറ്റർ ഡീസൽ ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ എസ്‌യുവിയുടെ ഈ മോഡൽ സ്വന്തമാക്കാനാവും. ഇനി സ്റ്റാൻഡേർഡ് മോഡലുകളിലേക്ക് അവതരിപ്പിച്ചിരിക്കുന്ന നവീകരണങ്ങളും അടിപൊളിയാണ്.

ക്രെറ്റ ശ്രേണിയിലുടനീളം ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഒരു ഡാഷ്‌ക്യാം, 18 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ഹ്യുണ്ടായി ചേർത്തിരിക്കുന്നത്. ക്രെറ്റ N ലൈനിനും ഈ അപ്‌ഗ്രേഡുകളുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നതിനാൽ വാങ്ങുന്നവർക്ക് കൂടുതൽ മൂല്യം ലഭിച്ചേക്കും. ഇത് എസ്‌യുവിയുടെ ആകർഷണം കൂടുതൽ വർധിപ്പിക്കാനും സഹായിക്കും. മൊത്തത്തിലുള്ള ഈ മാറ്റങ്ങൾ ജനങ്ങളുടെ പൾസറിഞ്ഞുള്ളതാണെന്നതിൽ തർക്കമൊന്നും വേണ്ട.

More from DriveSpark

Article Published On: Tuesday, September 2, 2025, 13:28 [IST]
English summary
Hyundai creta king king knight king limited edition models launched details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X