വീണ്ടും! മാരുതി കാറുകളെ ഒതുക്കി നമ്പർ വണ്ണായി ഹ്യുണ്ടായി എസ്‌യുവി, ഈ വർഷം ഇതുവരെ വാങ്ങിയത് 1.17 ലക്ഷം പേർ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽക്കുന്നത് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേയുള്ളു മാരുതി സുസുക്കി എന്ന്. അപ്പോൾ സ്വാഭാവികമായും ആളുകൾ ചിന്തിക്കുന്നുണ്ടാവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറും മാരുതിയുടേത് ഏതെങ്കിലും ആയിരിക്കുമെന്ന് അല്ലേ. പക്ഷേ നിങ്ങൾക്ക് അക്കാര്യത്തിൽ തെറ്റി കേട്ടോ. തലക്കെട്ടിൽ പറഞ്ഞതുപോലെ മാരുതി കാറുകളെ എല്ലാം ഇടിച്ച് ഒതുക്കി നമ്പർ വണ്ണായത് ഹ്യുണ്ടായി എസ്‌യുവിയാണ്. അതും 11.11 ലക്ഷം രൂപ മുതൽ വില തുടങ്ങുന്ന ക്രെറ്റയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന വാഹനം.

ഹാച്ച്ബാക്കുകളും സെഡാനുകളുമെല്ലാം ഇതിന്റെ മുന്നിൽ ഒതുങ്ങിക്കൂടിയെന്ന് വേണം കരുതാൻ. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റ മാറിയതായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) പ്രഖ്യാപിച്ചിരിക്കുകയാണ്. പല വണ്ടിഭ്രാന്തൻമാരും വണ്ടറടിച്ച് പോവുന്ന കച്ചോടമാണ് ഇപ്പോൾ ക്രെറ്റയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Hyundai Creta SUV Becomes The Highest Selling Car In January To July 2025 Period

2025 കലണ്ടർ വർഷത്തിലെ ആദ്യ 7 മാസങ്ങളിൽ ക്രെറ്റയുടെ 1,17,458 യൂണിറ്റുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നിരത്തിലെത്തിച്ചിരിക്കുന്നത്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വാഹനത്തിന്റെ വിൽപ്പനയിൽ 8 ശതമാനത്തിന്റെ വാർഷിക വളർച്ചയും കൈവരിക്കാൻ കമ്പനിക്കായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ക്രെറ്റ മാറിയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവും.

പെട്രോൾ, ഡീസൽ, ടർബോചാർജ്ഡ്, ഇലക്ട്രിക് വകഭേദങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ എന്നിവയാൽ ഹ്യുണ്ടായി ക്രെറ്റ വേറിട്ടുനിൽക്കുന്നുണ്ട്. ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) ലൈനപ്പിൽ ക്രെറ്റ ഒന്നിലധികം കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യമാണ്.

Hyundai Creta SUV Becomes The Highest Selling Car In January To July 2025 Period

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ-പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ കൂടുതൽ സ്‌പോർട്ടി അനുഭവം ആഗ്രഹിക്കുന്നവർക്ക് പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള ക്രെറ്റ N ലൈൻ വേരിയന്റും തെരഞ്ഞെടുക്കാം. ഒപ്പം താങ്ങാനാവുന്ന വിലയും കൂടിയാവുമ്പോൾ സംഗതി ഉഷാറായി. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി എസ്‌യുവിക്ക് ഇപ്പോൾ 11.11 ലക്ഷം മുതൽ 20.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 115 bhp പവറിൽ പരമാവധി 144 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. മറുവശത്ത് 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിൻ 116 bhp കരുത്തിൽ 250 Nm ടോർക്ക് വരെയും 1.5 ലിറ്റർ കാപ്പ ടർബോ GDi പെട്രോളാണെങ്കിൽ 160 bhp പവറിൽ പരമാവധി 253 Nm ടോർക്ക് വരെയും വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

Hyundai Creta SUV Becomes The Highest Selling Car In January To July 2025 Period

6-സ്പീഡ് മാനുവൽ, IVT ഓട്ടോമാറ്റിക്, ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ ഗിയർബോക്‌സ് ഓപ്ഷനും എസ്‌യുവിയിലുണ്ട്. ഓരോ എഞ്ചിൻ ഓപ്ഷന് അനുസരിച്ച് ഇത് മാറുമെന്ന് മാത്രം ശ്രദ്ധിക്കേണ്ടതാണ്. ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിലേക്ക് നോക്കിയാൽ 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് ഇവി വിപണത്തിന് എത്തുന്നത്.

സിംഗിൾ ചാർജിൽ ക്രെറ്റ ഇവി യഥാക്രമം 390 കിലോമീറ്ററും 473 കിലോമീറ്ററും റേഞ്ചാണ് വാഗ്ദാനം ചെയ്യുക. ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്. ലോംഗ് റേഞ്ച് വേരിയന്റ് 7.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യും. എന്തായാലും മാരുതി കാറുകളെയെല്ലാം ഒറ്റയ്ക്ക് ഒതുക്കിയുള്ള ജൈത്രയാത്ര പ്രശംസനീയമാണെന്നതിൽ തർക്കമൊന്നുമില്ല.

More from DriveSpark

Article Published On: Monday, August 4, 2025, 14:04 [IST]
English summary
Hyundai creta suv becomes the highest selling car in january to july 2025 period
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X