27 KM മൈലേജുള്ള എസ്‌യുവിക്ക് 5.68 ലക്ഷമേയുള്ളൂ, എന്നിട്ടും 85,000 രൂപയുടെ ഓഫറിൽ വിറ്റഴിക്കാൻ ഹ്യുണ്ടായി

എൻട്രി ലെവൽ എസ്‌യുവികളുടെ വരവോടെ ആളുകൾക്കെല്ലാം എളുപ്പത്തിൽ ഇപ്പോൾ ഒരു എസ്‌യുവി മുതലാളിയാവാം. അടുത്തിടെ ജിഎസ്‌ടി പരിഷ്ക്കാരം കൂടിയായതോടെ നല്ല വിലക്കുറവും ലഭിച്ചതോടെ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പവുമായിട്ടുണ്ട്. ഇക്കൂടെ ഇയർ എൻഡ് ഓഫറുകൾ കൂടിയെത്തിയാൽ പിന്നെ പറയേണ്ടതില്ലല്ലോ. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മോഡൽ നിരയിൽ അടിപൊളി ഡിസ്‌കൗണ്ട് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് 85,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ ഡിലൈറ്റ് ക്യാമ്പയിന് കീഴിലാണ് ഹ്യുണ്ടായി ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിലൈറ്റ് ക്യാമ്പയിന് കീൻിലെ ഓഫറുകൾ 2025 ഡിസംബർ 31 വരെ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നത് വരെയാണ് ലഭ്യമാവുക. കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ക്യാഷ് ആനുകൂല്യങ്ങൾ, എക്സ്ചേഞ്ച് ബോണസുകൾ, പ്രത്യേക പരിപാടികൾ എന്നിവ ഈ സ്കീമിൽ ഉൾപ്പെടുന്നു. ഈ ഓഫറുകൾ സംസ്ഥാനം, സ്ഥലം, സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കി മാറാനും സാധ്യതയുള്ളതിനാൽ ഏറ്റവും അടുത്ത ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

Hyundai Exter Discounts in December 2025 Save up to Rs 85 000

ഈ ലേഖനത്തിൽ ഹ്യുണ്ടായിയുടെ എൻട്രി ലെവൽ എസ്‌യുവിയായ എക്സ്റ്ററിന് ഡിസംബർ മാസത്തിൽ ലഭിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് വിവരിക്കാം. ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട. ഈ കാലയളവിൽ ഹ്യുണ്ടായി എക്‌സ്‌റ്റർ വാങ്ങാനെത്തുന്നവർക്ക് 85,000 രൂപ വരെ ലാഭിക്കാനാണ് അവസരം ലഭിക്കുക. ടാറ്റ പഞ്ചുമായി നേരിട്ട് മത്സരിക്കുന്ന മോഡലിന് നിലവിൽ 5.68 ലക്ഷം മുതൽ 9.61 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റ് ഓപ്ഷനുകളും ഹ്യുണ്ടായിയുടെ ചെറുഎസ്‌യുവിയിലുണ്ട്. i10 ഹാച്ച്ബാക്കിലൂടെ ഏവർക്കും സുപരിചിതമായ 1.2 ലിറ്റർ കപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മൈക്രോ എസ്‌യുവിയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 83 bhp പവറിൽ പരമാവധി 114 Nm torque വരെ വികസിപ്പിക്കാനാവും.

Hyundai Exter Discounts in December 2025 Save up to Rs 85 000

ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും ഹ്യുണ്ടായി എക്സ്റ്ററിനൊപ്പം ലഭ്യമാണ്. സാധാരണ പോലെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകളിൽ കുറവുണ്ടാവുമെങ്കിലും അന്യായ മൈലേജാണ് ലഭിക്കുക. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന സിഎൻജിക്ക് 68 bhp കരുത്തിൽ പരമാവധി 95.2 Nm torque വരെയാണ് നൽകാനാവുക. ബൂട്ട് സ്പേസിന്റെ പ്രായോഗികത വർധിപ്പിക്കുന്ന ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയും ഇതിനൊപ്പം ഉള്ളതിനാൽ കാര്യങ്ങൾ കൂടുതൽ അടിപൊളിയാവുന്നുണ്ട്.

സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ എക്സ്റ്ററിന് 27.1 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. അതേസമയം എസ്‌യുവിയുടെ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഈ മൈക്രോ എസ്‌യുവി നല്ലൊരു ഫാമിലി കാറാണ് കേട്ടോ.

Hyundai Exter Discounts in December 2025 Save up to Rs 85 000

മൊത്തത്തിൽ 3,815 മില്ലീമീറ്റർ നീളവും 1,710 മില്ലീമീറ്റർ വീതിയും 1,631 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉള്ളതിനാൽ ഒരു 5 അംഗ കുടുംബത്തിൽ വിലസാൻ എക്സ്റ്ററിന് സാധിക്കും. ഫീച്ചറുകളുടെ കാര്യം എടുത്താലും ആശാൻ പൊളിയാണ്. സെഗ്മെൻ്റിലെ തന്നെ ഏറ്റവും ഫീച്ചർ റിച്ച് വാഹനമാണ് എക്സ്റ്റർ. സൺറൂഫ്, ഡാഷ്‌ക്യാം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ കുത്തിനിറച്ചിട്ടുണ്ട്.

പോരാത്തതിന് 6 എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ എന്നിവ പോലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവിയുടെ പ്രത്യേകതകളാണ്. ഈ വിലയിലെ മറ്റ് ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് പ്രായോഗിവും കൂടുതൽ സ്പേസുള്ളതുമായ ഇൻ്റീരിയറും കൂടിയാവുമ്പോൾ സംഗതി കളറാവുകയും ചെയ്യും.

More from DriveSpark

Article Published On: Wednesday, December 3, 2025, 12:10 [IST]
English summary
Hyundai exter discounts in december 2025 save up to rs 85000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X