പഞ്ചിന്റെ ഘാതകൻ ഇനി പുതിയ ലുക്കിൽ, ഒപ്പം സെഗ്മെന്റിൽ ഇല്ലാത്തൊരു കളറും കൊടുത്ത് ഗ്ലാമറായി എക്സ്റ്റർ

ഇന്ത്യയിലെ മൈക്രോ എസ്‌യുവി വിഭാഗത്തിൽ സൂപ്പർഹിറ്റായ ടാറ്റ പഞ്ചിനെ തുരത്തിയോടിക്കാൻ സാക്ഷാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അവതരിപ്പിച്ച മോഡലാണ് എക്സ്റ്റർ (Hyundai Exter). ഗ്ലാമറും മോഡേൺ ഫീച്ചേഴ്‌സുമായി എത്തിയ കമ്പനിയുടെ എൻട്രി ലെവൽ എസ്‌യുവിക്ക് നല്ല തുടക്കം ലഭിക്കുകയും ചെയ്‌തു. പഞ്ചിനില്ലാതിരുന്ന ഫോർ സിലിണ്ടർ എഞ്ചിൻ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി എത്തിയ എക്സ്റ്റർ പലരുടേയും കണ്ണിലുണ്ണിയായി മാറുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്. എസ്‌യുവിയെന്നാണ് വിളിപ്പേരെങ്കിലും ഒറ്റയടിക്ക് സ്പോർട് യൂട്ടിലിറ്റി വാഹനമാണെന്ന് തോന്നാത്തത് പലരേയും അകറ്റിനിർത്തിയ കാര്യം കൂടിയാണ്.

എങ്കിലും ഒരുപരിധി വരെ പഞ്ചിന് വെല്ലുവിളിയാവാൻ എക്സ്റ്ററിന് സാധിച്ചിട്ടുണ്ട്. എസ്‌യുവി സ്റ്റൈലും കൂടുതൽ മസ്ക്കുലർ ലുക്കും കൈവരിക്കുന്നതിനായി എക്സ്റ്ററിലേക്ക് പ്രോ പായ്ക്ക് എന്നൊരു സംഭവം അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. റഗ്ഗഡ് ലുക്കിനായി അങ്ങിങ്ങായി ചില മാറ്റങ്ങളും പുതിയ കളർ ഓപ്ഷനുകളും അധിക സേഫ്റ്റി ഫീച്ചറുകളുമാണ് ഇതിലൂടെ വാഹനത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

Hyundai Exter Pro Pack Launched In India

ഹ്യുണ്ടായി എക്സ്റ്റർ പ്രോ പായ്ക്കിലെ ഏറ്റവും വലിയ മാറ്റങ്ങൾ എക്സ്റ്റീരിയറിലാണ് സംഭവിച്ചിരിക്കുന്നത്. വാഹനത്തിനെ കൂടുതൽ മസ്ക്കുലറായി തോന്നിക്കാൻ മൈക്രോ എസ്‌യുവിക്ക് ഇപ്പോൾ കട്ടിയുള്ള വീൽ ആർച്ച് ക്ലാഡിംഗും പുനർനിർമിച്ച സൈഡ് സിൽ ഗാർണിഷും കമ്പനി സമ്മാനിച്ചു. എക്സ്റ്ററിനെ കൂടുതൽ സാഹസികമായി കാണാനാണ് ഈ ആശയമെന്ന് ഹ്യുണ്ടായി പറയുന്നു. കൂടാതെ ഈ ചെറിയ മാറ്റങ്ങളിലൂടെ എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ അൽപ്പം ബോൾഡായി കാണാനും സഹായിക്കും.

എക്സ്റ്റർ പ്രോ പായ്ക്കിൽ പുതിയ ടൈറ്റൻ ഗ്രേ മാറ്റ് കളർ ഓപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. മാറ്റ് ഷേഡുകൾ ഇപ്പോഴും ഈ സെഗ്‌മെന്റിൽ അപൂർവമായതിനാൽ യുണീക് സ്റ്റൈൽ പിടിക്കാൻ ഹ്യുണ്ടായിക്കാവും. എതിരാളികൾക്കിടയിൽ വേറിട്ടു നിർത്താൻ സഹായിക്കുന്ന ഈ കാര്യം മൊത്തത്തിൽ കളറായിട്ടുണ്ടെന്ന് വേണം പറയാൻ. ഫീച്ചറുകളുടെ കാര്യത്തിൽ, ഹ്യുണ്ടായി തങ്ങളുടെ ഡാഷ്‌ക്യാം എക്‌സ്‌റ്ററിന്റെ കൂടുതൽ പതിപ്പുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

Hyundai Exter Pro Pack Launched In India

മുമ്പ് ടോപ്പ് ട്രിമ്മുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഡാഷ്ക്യാം കൂടുതൽ താങ്ങാനാവുന്ന വേരിയന്റുകളിലേക്ക് എത്തിച്ചിരിക്കുന്നത് സ്വാഗതാർഹമായ കാര്യമാണ്. പ്രോ പായ്ക്കോടുകൂടിയ ഹ്യുണ്ടായി എക്‌സ്റ്റർ 7.98 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയോട് കൂടിയാണ് വിപണിയിലെത്തുന്നത്. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ എട്ടോളം വേരിയന്റുകളിൽ വിപണിയിലെത്തുന്ന എക്സ്റ്ററിന് നിലവിൽ 6.21 ലക്ഷം രൂപ മുതൽ 10.51 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനത്തിന് മൊത്തത്തിൽ 3,815 മില്ലീമീറ്റർ നീളവും 1,710 മില്ലീമീറ്റർ വീതിയും 1,631 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. ഏറെ പരിചിതമായ 1.2 ലിറ്റർ കാപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എക്സ്റ്റർ മൈക്രോ എസ്‌യുവിയുടെ ഹൃദയം.

Hyundai Exter Pro Pack Launched In India

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എക്സ്റ്ററിന്റെ പെട്രോൾ എഞ്ചിന് 83 bhp പവറിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഹ്യുണ്ടായി എക്സ്റ്റർ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഇതുകൂടാതെ സിഎൻജി ഫ്യുവൽ ഓപ്ഷനും എസ്‌യുവിയിലുണ്ട്.

പക്ഷേ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ പെർഫോമൻസിൽ കോംപ്രമൈസ് ചെയ്യേണ്ടി വരുമെന്ന് മാത്രം. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന സിഎൻജി പതിപ്പിന് 68 bhp കരുത്തിൽ പരമാവധി 95.2 Nm torque വരെയാണ് നൽകാനാവുക. ബൂട്ട് സ്പേസിന്റെ പ്രായോഗികത വർധിപ്പിക്കുന്ന ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുള്ളതിനാൽ പ്രാ‌ക്ടിക്കാലിറ്റിയിലും കക്ഷി അടിപൊളിയാണ്.

More from DriveSpark

Article Published On: Friday, August 22, 2025, 18:22 [IST]
English summary
Hyundai exter pro pack launched in india price starts from rs 7 98 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X